ഭാര്യ സംഗീതയോട് പോലും വിജയ് ഇതുവരെ പറയാത്ത രഹസ്യം?
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത കത്തി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേള സമയത്ത് ഇളയദളപതി വിജയ് തറയില്‍ ഒരു തുണിവിരിച്ച് കെടന്നത് വലിയ വാര്‍ത്തയായിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ കാരവാനില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിക്കുന്ന കാലത്ത് വെറും തറയില്‍ തുണി വിരിച്ചു വിജയ് കിടക്കുന്നത് ഒരു കൗതുകമുള്ള കര്യം തന്നെ.
എന്നാല്‍ വിജയ് തറയില്‍ തുണിവിരിച്ചു കിടക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. വര്‍ഷങ്ങളായി ഈ ശീലം തുടരുന്നു. ഒരു ഫൈറ്റ് സീനൊക്കെ കഴിഞ്ഞാല്‍ വിജയ് വെറും തറയില്‍ തുണിവിരിച്ച് കിടക്കുമത്രെ. അത് ഹോട്ടലായാലും വീടായാലും രണ്ട് ദിവസം തറയില്‍ മാത്രമേ കിടക്കുകയുള്ളൂവത്രെ.

വിജയ് യുടെ ഭാര്യം സംഗീതയാണ് ഈ സത്യം അടുത്തിടെ നല്‍കിയ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ അതിന്റെ രഹസ്യമോ കാരണമോ ഇതുവരെ തന്നോടും പറഞ്ഞിട്ടില്ലെന്ന് സംഗീത പറയുന്നു.
ദേഷ്യം വന്നാല്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുന്നതും വിജയ് യുടെ ശീലമാണത്രെ. പിന്നെ ഒരു കുസൃതിച്ചിരിയുമായി മടങ്ങിവരും. വന്നാല്‍ അടുക്കളയില്‍ പാചകം ചെയ്യാന്‍ വരെ സഹായിച്ച് വളരെ ജോളിയായിരിക്കും.
സഹോദരി വിദ്യയുടെ മരണത്തിന് മുമ്പ് വരെ വളരെ ജോളിയായിരുന്നത്രെ വിജയ്. അതിന് ശേഷമാണ് വളരെ സയലന്റായത്. ഇപ്പോഴും സഹോദരിയെ കുറിച്ച് പറഞ്ഞാല്‍ കണ്ണ് നനയുമെന്ന് സംഗീത പറഞ്ഞു.


Click it and Unblock the Notifications











