ക്വീനിലെ ചിന്നുവല്ല, ഇനി മോഹന്‍ലാലിന്റെ മകളാണ്! സാനിയ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്..

Recommended Video

സാനിയ മോഹൻലാലിൻറെ മകൾ വേഷത്തിൽ | filmibeat Malayalam

കിടിലന്‍ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ലണ്ടനിലാണ് താരമിപ്പോള്‍. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന് ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും.

അടുത്തതായി മലയാള സിനിമാ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ, മുരളി ഗോപി തിരക്കഥ ഒരുക്കുന്ന സിനിമ എന്നിങ്ങനെ ലൂസിഫറിന് പ്രത്യേകതകള്‍ ഒരുപാടാണ്. ലൂസിഫറിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ അറിയാന്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കും ആകാംഷയാണ്. ഇപ്പോഴിതാ അത്തരമൊരു വാര്‍ത്ത വന്നിരിക്കുകയാണ്.

ലൂസിഫര്‍

ലൂസിഫര്‍

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനായ പൃഥ്വിരാജ് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. നായകനില്‍ നിന്നും ഗായകന്‍, നിര്‍മാതാവ് എന്നിങ്ങനെ പൃഥ്വി കൈവെക്കാത്ത മേഖലകളില്‍ സംവിധാനം മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നുള്ളു. ലൂസിഫറിലൂടെ ആ കുറവും പരിഹരിക്കാന്‍ പോവുകയാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന കന്നിചിത്രമാണ് ലൂസിഫര്‍. വ്യത്യസ്തമായൊരു പേര് മാത്രമല്ല സിനിമ നിഗൂഢതകള്‍ നിറച്ചാണ് വരുന്നതെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിരുന്നു. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാസ്റ്റിംഗ് നടക്കുന്നു...

കാസ്റ്റിംഗ് നടക്കുന്നു...

ഈ വര്‍ഷം അവസാനത്തോട് കൂടി ഷൂട്ടിംഗ് തീരുമാനിച്ചിരിക്കുന്ന സിനിമയിലേക്കുള്ള കാസ്റ്റിംഗ് വര്‍ക്കുകള്‍ നടന്ന കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നാണ് ഇനി അറിയാനുള്ളത്. മഞ്ജു വാര്യര്‍ സിനിമയില്‍ ഉണ്ടാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ പുതുമുഖ നടിയായ സാനിയ അയ്യപ്പനും ലൂസിഫറിലുണ്ടെന്നാണ് സൂചന. ഇതിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇനിയും വന്നിട്ടില്ല.

സാനിയ അയ്യപ്പന്‍

സാനിയ അയ്യപ്പന്‍

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയായിരുന്നു ക്വീന്‍. സിനിമയിലൂടെ നായികയായി അഭിനയിച്ച പുതുമുഖമായിരുന്നു സാനിയ അയ്യപ്പന്‍. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത സാനിയയുടെ ചിന്നു എന്ന കഥാപാത്രം ഹിറ്റായിരുന്നു. ട്രോളന്മാര്‍ ഒരു കാലത്ത് ട്രോളി നടന്നിരുന്ന സാനിയ മോഹന്‍ലാലിന്റെ സിനിമയില്‍ അഭിനയിക്കുന്നതായിട്ടാണ് വിവരം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷത്തില്‍ സാനിയ അയ്യപ്പന്‍ അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിവരും ലൂസിഫറില്‍ ഉണ്ടാവുമെന്ന് ആദ്യം മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു. മോഹന്‍ലാലിന്റെ അനിയന്റെ വേഷത്തിലായിരിക്കും ടൊവിനോ അഭിനയിക്കുന്നതെന്നായിരുന്നു അഭ്യൂഹം. ടൊവിനോ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രവും മാസങ്ങള്‍ക്ക് മുന്‍പ് വൈറലായിരുന്നു. ഇത് പുതിയൊരു സിനിമ ഇരുവരും ഒന്നിച്ച് വരുന്നതിന്റെ സൂചനയാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് ടൊവിനോയോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

വില്ലത്തിയോ

വില്ലത്തിയോ

മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ ലൂസിഫറില്‍ അഭിനയിക്കുമെന്ന് ആരാധകര്‍ തന്നെ തീരുമാനിച്ചിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന ടൈറ്റില്‍ ടീസറില്‍ ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെ സൂചിപ്പിച്ചിരുന്നു. ലൂസിഫര്‍ ടൈറ്റില്‍ ഫോണ്ട് തിരിച്ച്് വായിച്ചാല്‍ കിട്ടുന്നത് റെഫിസുല്‍ എന്ന വാക്കാണ്. ജപ്പാനീസ് പേരായ റെഫിസുലിന്റെ അര്‍ത്ഥം പൈശാചിക ശക്തികളുടെ റാണി എന്നാണ്. നെഗറ്റീവ് സ്വഭാവമുള്ള ഒരു സ്ത്രീ കഥാപാത്രമായിരിക്കും ഇതെന്നും പ്രേക്ഷകര്‍ കണ്ടെത്തിയിരുന്നു. ഈ വേഷത്തില്‍ മഞ്ജു അഭിനയിക്കുമെന്നും ഗോസിപ്പുകള്‍ വന്നിരുന്നു.

ഇന്ദ്രജിത്തും..

ഇന്ദ്രജിത്തും..

മറ്റുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം ഇന്ദ്രജിത്തും സിനിമയില്‍ അഭിനയിക്കുമെന്നും വാര്‍ത്ത വന്നിരുന്നു. വില്ലന്‍ കഥാപാത്രത്തിലൂടെയായിരിക്കും ഇന്ദ്രജിത്ത് ലൂസിഫറിന്റെ ഭാഗമാവുന്നതെന്നും സൂചനയുണ്ടായിരുന്നു. അവതരണത്തിലും മേക്കിംഗിലും വ്യത്യസ്തത പരീക്ഷിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ് ലൂസിഫറെന്നും പറയുന്നു. നടന്‍ മുരൡഗോപി തിരക്കഥ എഴുതുന്നതെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X