»   »  തന്റെ നഗ്ന വീഡിയോ പ്രചരിച്ചതിനെ കുറിച്ച് പ്രമുഖ നടി പറയുന്നത് ഈ കാരണങ്ങളാണ്!!!

തന്റെ നഗ്ന വീഡിയോ പ്രചരിച്ചതിനെ കുറിച്ച് പ്രമുഖ നടി പറയുന്നത് ഈ കാരണങ്ങളാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രമുഖ നടിയുടെ നഗ്നവീഡിയോ പ്രചരിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ആരും അന്വേഷിച്ചിരുന്നില്ല. ഇപ്പോള്‍ തന്റെ പേരില്‍ വന്ന വാര്‍ത്തകളോട് പ്രതികരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ കട്ടഫാന്‍സായ കുഞ്ഞുങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! കാത്തിരിക്കുന്നത് സുവര്‍ണാവസരം!!!

മലയാളത്തിന്റെ പ്രിയപ്പെട്ടി നിക്കി ഗല്‍റാണിയുടെ സഹോദരിയും തെന്നിന്ത്യയിലെ പ്രമുഖ നടിയായ സഞ്ജന ഗല്‍റാണിയാണ് തന്റെ നഗ്ന വീഡിയോയെ കുറിച്ച് പറയുന്നത്. ദണ്ഡുപാളയ 2 എന്ന കന്നഡ ചിത്രത്തിലെ ചില രംഗങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലുടെ പുറത്ത് വന്നത്. ചിത്രത്തിലെ രംഗത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വെട്ടിമാറ്റിയ ദൃശ്യങ്ങളായിരുന്നു അതെന്നാണ് നടി പറയുന്നത്.

സഞ്ജന ഗല്‍റാണി

മോഡലിങ് നിന്നും നായികയായി എത്തിയതാണ് സഞ്ജന ഗല്‍റാണി. മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ഹിറ്റായ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.

സഞ്ജനയുടെ നഗ്ന വീഡിയോ

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഞ്ജനയുടെ നഗ്ന വീഡിയോ എന്ന പേരില്‍ പൂര്‍ണമായും നഗ്നമായ ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിച്ചിരുന്നു.

സിനിമയിലെ രംഗങ്ങള്‍

ദണ്ഡുപാളയ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ദണ്ഡുപാളയ 2 എന്ന സിനിമയില്‍ സഞ്ജന അഭിനയിച്ച പോലീസ് സ്‌റ്റേഷനില്‍ നിന്നും എടുത്ത രംഗങ്ങളായിരുന്നു പ്രചരിക്കപ്പെട്ടിരുന്നത്.

സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയത്

ചിത്രത്തിലെ ആ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അതിന് പിന്നാലെ ആ രംഗങ്ങള്‍ പുറത്ത് വരികയായിരുന്നു.

വിവസ്ത്രയാക്കിയ ദൃശ്യങ്ങള്‍

അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സഞ്ജന അവതരിപ്പിക്കുന്ന കഥാപാത്രത്തെ പോലീസ് സ്‌റ്റേഷനില്‍ കൈകള്‍ കെട്ടിയിട്ട ശേഷം പൂര്‍ണമായും നഗ്നയാക്കി പീഡിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

അണിയറ പ്രവര്‍ത്തകരുടെ പണി തന്നെയാണ്

കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സിനിമയുടെ പ്രോമോഷന് വേണ്ടി ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ രംഗങ്ങള്‍ പുറത്തെത്തിച്ചത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സഞ്ജനയുടെ പ്രതികരണം

ആ വീഡിയോ തന്റേതല്ലെന്നും പ്രചരിക്കുന്ന രംഗം കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നും സഞ്ജന പറയുന്നു. ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ സ്‌കിന്‍ സ്യൂട്ട് ധരിച്ചിരുന്നതായും ആരും തന്നോട് സദാചാരത്തെ കുറിച്ച് പഠിപ്പിക്കേണ്ടെന്നുമാണ് നടി പറയുന്നത്.

English summary
Sanjana Galrani’s nude footage from Dandupalya 2 leaked, stirs yet another controversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam