ഇപ്പോഴുള്ള ബോയ് ഫ്രണ്ട് തന്നെ ആയിരിക്കില്ല! വിവാഹത്തെ കുറിച്ച് പറഞ്ഞ് നടി സഞ്ജന ഗല്‍റാണി!
തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന രണ്ട് താരസഹോദരിമാരാണ് നിക്കി ഗല്‍റാണിയും സഞ്ജന ഗല്‍റാണിയും. മലയാളികള്‍ക്ക് ഏറെ സുപരിചിത അനിയത്തി നിക്കിയാണെങ്കില്‍ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായിരുന്നു സഞ്ജന തിളങ്ങിയത്. കാര്യമായി ചലനമുണ്ടാക്കുന്ന വേഷം അല്ലെങ്കിലും മലയാളത്തിലും രണ്ട് സിനിമകളില്‍ സഞ്ജന അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സഞ്ജന ഗല്‍റാണിയുടെ വിവാഹത്തെ കുറിച്ചിട്ടുള്ള ചില വാര്‍ത്തകളാണ് പുറത്ത് വരുന്നത്. താന്‍ ഈ വര്‍ഷം തന്നെ വിവാഹിതയാവുമെന്നാണ് ഒരു അഭിമുഖത്തില്‍ സഞ്ജന വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ട്. എന്നാല്‍ ആ ഫ്രണ്ടിനെ തന്നെയാണോ വിവാഹം കഴിക്കുക എന്നത് പറയാനാകില്ലെന്നും സഞ്ജന പറയുന്നു.

വധുവിനെ കണ്ടെത്തുന്നതിന് വേണ്ടി നടന്‍ ആര്യ നടത്തിയ എങ്കെ വീട്ടുമാപ്പിളെ എന്ന പരിപാടിയോട് സാമ്യമുള്ള 'മുജ്‌സെ ശാദി കരോഗേ' എന്ന റിയാലിറ്റി ഷോയിലടെ സഞ്ജന ശ്രദ്ധിക്കപ്പെട്ടിരുന്നു. പരിപാടിയില്‍ പങ്കെടുത്ത നടനും മോഡലുമായ പറാസ് ഛബ്രക്കിനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നായിരുന്നു സഞ്ജന പറഞ്ഞിരുന്നത്.
'ഈ ഷോ എന്നെ സംബന്ധിച്ചിടത്തോളം അഡ്വെഞ്ചര്‍ ആണ്. ബിഗ് ബോസ് കഴിഞ്ഞ സീസണ്‍ ഞാന്‍ കാണാറുണ്ടായിരുന്നു. പറസിനെ എനിക്ക് ഇഷ്ടമാണ്. എന്നായാലും വിവാഹം കഴിക്കണം. എന്ത് കൊണ്ട് അതിപ്പോ ആയികൂടാ എന്നായിരുന്നു തമാശരൂപേണ സഞ്ജന ചോദിച്ചത്. ഇത്തരം ഒരു ഷോയിലൂടെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതില്‍ കുടുംബത്തിന്റെ അഭിപ്രായം എന്താണെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നടി കൊടുത്തിരുന്നു.

ഞാന്‍ എന്ത് തീരുമാനം എടുത്താലും കുടുംബത്തിന്റെ പിന്തുണ ഉണ്ടാകുമെന്നായിരുന്നു സഞ്ജന അന്ന് പ്രതികരിച്ചത്. എന്തായാലും വീണ്ടും സഞ്ജനയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകര്‍ ഏറ്റുപിടിച്ചിരിക്കുകയാണ്. കൊറോണയുടെ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതെല്ലാം മാറിയതിന് ശേഷമായിരിക്കും വിവാഹമുണ്ടാവുക. നേരത്തെ നിക്കി ഗല്‍റാണിയും തന്റെ വിവാഹത്തെ കുറിച്ചുള്ള സൂചന നല്‍കിയിരുന്നു'.
എന്റെ ജീവിത്തെ കുറിച്ച് വ്യക്തമായ ധാരണ എനിക്കുണ്ട്. ഒരു പരിപാടിയ്ക്കിടെയാണ് ഇത് പറഞ്ഞതെങ്കിലും ആള്‍ ആരാണെന്ന് നിക്കി വെളിപ്പെടുത്തിയില്ല. ഞങ്ങള്‍ ചെന്നൈയില്‍ നിന്നുമാണ് കണ്ടുമുട്ടിയത്. അതാരാണെന്ന് അധികം വൈകാതെ വ്യക്തമാക്കുമെന്നും വിവാഹം ഉടനെ ഉണ്ടാവാം എന്ന സൂചനയും അന്ന് നിക്കി നല്‍കിയെങ്കിലും പിന്നെ ഒന്നും നടന്നില്ല.


Click it and Unblock the Notifications











