യഷിന്റെ കെജിഎഫ് 2വില്‍ സഞ്ജയ് ദത്തും? ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു
Recommended Video

കന്നഡ സിനിമാ ലോകത്തിന് അഭിമാനമായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു കെജിഎഫ്. പീരിയഡ് ആക്ഷന്‍ സിനിമ ആയിരുന്ന ചിത്രം റോക്കിങ് സൂപ്പര്‍സ്റ്റാര്‍ യഷിന്റെ പ്രകടനം കൊണ്ടായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. കന്നഡത്തിലെന്ന പോലെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിയ്യേറ്ററുകളിലെല്ലാം നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിച്ചതോടൊപ്പം കൂടുതല്‍ കളക്ഷനും സിനിമ സ്വന്തമാക്കിയിരുന്നു. കന്നഡത്തില്‍ നിന്നും ആദ്യമായി നൂറ് കോടി ക്ലബിലെത്തിയ ചിത്രം ഇരുനൂറ് കോടിക്കുമുകളില്‍ മൊത്തം നേടിക്കൊണ്ടാണ് മെഗാഹിറ്റായി മാറിയത്.

കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി ആരാധകരും സിനിമാ പ്രേമികളും ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കുറച്ചുഭാഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നു. ആദ്യ ഭാഗത്തിനേക്കാള്‍ മികച്ചുനില്‍ക്കുന്ന ഒരു രണ്ടാം ഭാഗം നിര്‍മ്മിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
അതേസമയം കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തും അഭിനയിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയിലെ ഒരു നിര്ണായക വേഷത്തിനായി താരത്തെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരുന്നതായാണ് വിവരം. എന്നാല്‍ ഇതുവരെ കരാറിലായിട്ടില്ലെന്നും അറിയുന്നു.കെജിഎഫ് രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications