»   » സംവിധായകന്റെ അലംഭാവം കാരണം താരപുത്രിയുടെ അരങ്ങേറ്റം വഴിമുട്ടി, ചങ്ക് തകര്‍ന്ന് താരകുടുംബം!

സംവിധായകന്റെ അലംഭാവം കാരണം താരപുത്രിയുടെ അരങ്ങേറ്റം വഴിമുട്ടി, ചങ്ക് തകര്‍ന്ന് താരകുടുംബം!

Written By:
Subscribe to Filmibeat Malayalam

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് സാറ അലി ഖാന്റെ സിനിമാപ്രവേശത്തിനായി. കേദാര്‍നാഥിലൂടെ താരപുത്രി സിനിമയില്‍ തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാളുകളേറെയായി. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സിനിമയില്‍ ഇല്ലെങ്കിലും സംയുക്ത വര്‍മ്മ സുന്ദരിയാണ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

ഇക്കയുടെ മകനല്ലേ, ആ അഹങ്കാരമെങ്കിലും കാണിച്ചൂടെ കുഞ്ഞിക്കാ, ട്രോളര്‍മാരുടെ ദീനരോദനം കാണൂ!

സംവിധായകന്‍ അര്‍ജ്ജുന്‍ കപൂറും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നമാണ് ചിത്രത്തിന് വിനയായി നില്‍ക്കുന്നത്. ക്രിയാര്‍ജ് എന്റര്‍ടൈയിന്‍മെന്റ്, ടി സീരീസ് എന്നിവരാണ് ചിത്രത്തിന് സാമ്പത്തിക സഹായം നല്‍കുന്നത്. ഇവരും സംവിധായകനും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംവിധായകനെക്കുറിച്ച് നല്ല അഭിപ്രായമില്ല

അഭിഷേക് കപൂറാണ് കേദാര്‍നാഥ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ മുന്‍കാല സിനിമകള്‍ പരിശോധിക്കുമ്പോള്‍ അത്ര നല്ല റിപ്പോര്‍ട്ടുകളല്ല ലഭിക്കുന്നത്. പ്രമുഖ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അതിനിടയിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ചാണ് പലരും പറയുന്നത്.

നിര്‍മ്മാതാക്കളെ ലഭിച്ചില്ല

സംവിധായകന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് അറിയുന്നതിനാല്‍ത്തന്നെ ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കുന്നതിനായി ആരും മുന്നോട്ട് വന്നിരുന്നില്ല. അതിനിടയിലാണ് ക്രിയേജ് എന്റര്‍ടൈയിന്‍മെന്റ് ഈ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

പ്രൊഫഷണലല്ലാത്ത സമീപനം

ഒട്ടും പ്രൊഫഷണാലയല്ല സംവിധായകന്‍ പെരുമാറുന്നതെന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വരുത്തുന്ന കാലതാമസവും നിര്‍മ്മാതാക്കളെ അലട്ടുന്നുണ്ട്.

പറഞ്ഞതിനേക്കാളും കൂടുതല്‍ തുക

പറഞ്ഞ തുകയേക്കാള്‍ കൂടുതലാണ് സിനിമയ്ക്ക് വേണ്ടി ചിലവഴിച്ചിട്ടുള്ളത്. പല കാര്യങ്ങളിലും സംവിധായകന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സിനിമയെ അനാവശ്യമായി നീട്ടിവലിച്ചുകൊണ്ട് പോവുകയാണ് ചെയ്യുന്നതെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

താരങ്ങളുടെ ഡേറ്റ്

സംവിധായകന് കൃത്യമായ പ്ലാനിങ്ങില്ലാത്തതിനാല്‍ താരങ്ങളുടെ ഡേറ്റ് ലഭിക്കാനും പ്രയാസമാണെന്ന് നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെടുന്നു. ബഡ്ജറ്റ് ഉയര്‍ത്തുന്നതല്ലാതെ വേറൊരു ജോലിയും നടക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

സംവിധായകന്‍ കാരണം വൈകുന്നു

കേദാര്‍നാഥ് വൈകുന്നതിന് പിന്നിലെ കാരണം സംവിധായകന്‍ തന്നെയാണെന്നും ഇവര്‍ പറയുന്നു. ആറ് മാസത്തെ ചിത്രീകരണം നിശ്ചയിച്ചിരുന്നു. സിനിമയുടെ സാമ്പത്തികപരമായ കാര്യങ്ങളിലും സംവിധായകന്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റിലീസ് തീരുമാനിച്ചത്

സിനിമയുടെ റിലീസ് തീരുമാനിക്കുന്നതിന് മുന്‍പ് മറ്റാരെയും സംവിധായകന്‍ അറിയിച്ചിരുന്നില്ല. ട്വീറ്റ് വന്നതോടെയാണ് പലരും റിലീസിനെക്കുറിച്ച് അറിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

താരപുത്രി വെട്ടിലായി

കേദാര്‍നാഥ് റിലീസ് ചെയ്യുന്നതിനിടയില്‍ മറ്റൊരു സിനിമ സ്വീകരിക്കാന്‍ സാറയ്ക്ക് കഴിയില്ല. അതിനാല്‍ത്തന്നെ സംവിധായകന്റെ അലംഭാവം കാരണം ശരിക്കും വെട്ടിലായത് ഈ താരപുത്രിയാണ്.

English summary
Sara Ali Khan's Debut Film Kedarnath In Trouble; Will It Get Shelved Cos Of This Fight?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam