കഴിഞ്ഞു പോയ കാര്യം കരൺ വീണ്ടുമെടുത്തിട്ടു; അനിഷ്ടത്തിൽ സാറ അലി ഖാൻ

ബോളിവുഡിലെ യുവനിരയിലെ പ്രമുഖ നടിയാണ് സാറ അലി ഖാൻ. നടൻ സെയ്ഫ് അലി ഖാന്റെ മകളായ സാറ ഇതിനകം ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചു. വൻ വിജയമായ സിനിമകളൊന്നും ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെങ്കിലും ലൈം ലൈറ്റിൽ തിളങ്ങുന്ന നടിയാണ് സാറ. ​ഗോസിപ്പ് കോളങ്ങളിൽ സാറ ഇടം പിടിക്കാറുണ്ട്.

sara ali khan

ഏറെ ​ഗോസിപ്പുകൾക്ക് വഴി വെച്ച സംഭവമായിരുന്നു സാറയും നടൻ കാർത്തിത് ആര്യനും തമ്മിലുള്ള പ്രണയം. ലവ് ആജ് കൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും ഡേറ്റിം​ഗ് തുടങ്ങിയത്. എന്നാൽ ചിത്രം പുറത്തിറങ്ങുമ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു. രണ്ട് പേരും പരസ്യമായി ഇതേപറ്റി ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം നിർമാതാവും സംവിധായകനുമായ കരൺ ജോഹർ ഇതേ പറ്റി തുറന്നു സംസാരിക്കുകയുണ്ടായി.ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിൽ കോഫി വിത്ത് കരൺ ഷോയെ പറ്റി പറയവെയാണ് കരൺ ഇക്കാര്യം സൂചിപ്പിച്ചത്.

karan

ഷോയിലെ സോഫയ്ക്ക് മാനിഫെസ്റ്റേഷൻ പവറുണ്ടെന്നും ഈ സോഫയിൽ വന്ന് ഇഷ്ടമുള്ളവരെ പറ്റി സംസാരിച്ചവരെല്ലാം പിന്നീട് അവരുമായി പ്രണയത്തിലായെന്നാണ് കരൺ പറഞ്ഞത്. വിക്കി കൗശലിനൊപ്പം നല്ല ജോഡിയായിരിക്കുമെന്ന് കത്രീന കൈഫ് പറഞ്ഞു. പിന്നാലെ ഇരുവരും വിവാഹിതരായി. രൺബീറിനോടുള്ള ഇഷ്ടം ആലിയയും ഷോയിൽ വെച്ച് പറഞ്ഞു. ഇവരും വിവാഹിതരായി. തന്റെ ക്രഷ് കാർത്തിക് ആര്യനാണെന്ന് സാറ അലി ഖാൻ പറയുകയും പിന്നീടിരുവരും ഡേറ്റിം​ഗ് തുടങ്ങിയെന്നുമായിരുന്നു കരണിന്റെ പരാമർശം. ഇതോടെ ​സാറ-കാർത്തിക് ​ഗോസിപ്പ് സ്ഥിരീകരിക്കപ്പെടുകയും ഇത് വാർത്തയാവുകയും ചെയ്തു.

കരണിന്റെ പരാമർശം സാറ അലി ഖാനെ ചൊടിപ്പിച്ചെന്നാണ് ബി ടൗണിൽ നിന്നുള്ള വിവരം. കാർത്തിക്കുമായുള്ള ബന്ധം അവസാനിച്ചതാണ്. കഴിഞ്ഞു പോയ ഒരു കാര്യത്തെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത് തന്റെ കരിയറിലെ അനാവശ്യ വിവാദമാവുമെന്നാണ് സാറ ആശങ്കപ്പെടുന്നതെന്നാണ് വിവരം. കരൺ പരസ്യമായി, പ്രത്യേകിച്ചും ഒരു ദേശീയ മാധ്യമത്തിൽ ഇങ്ങനെ പറയേണ്ടായിരുന്നൂയെന്നാണ് നടി പറയുന്നത്.

sara

അതേസമയം കാർത്തിക് ആര്യനെ പറ്റി അടുത്തിടെ പരോക്ഷമായി സാറ അലി ഖാൻ സംസാരിച്ചിട്ടുണ്ട്. കോഫി വിത്ത് കരണിൽ തന്നെയാണ് പരാമർശം. എന്തുകാണ്ടാണ് നിങ്ങളുടെ എക്സ് എക്സായത് എന്നായിരുന്നു ഷോയിലെ റാപിഡ് ഫയറിലെ ചോദ്യം. അയാൾ എല്ലാവരുടെയും എക്സായതിനാലെന്നാണ് സാറ അലി ഖാൻ നൽകിയ മറുപടി. ഇത് കാർത്തിക്കിനെ സൂചിപ്പിച്ചാണെന്നാണ് ബോളിവുഡിലെ സംസാരം. സാറ അലി ഖാന് പുറമെ നടി അനന്യ പാണ്ഡെയുമായും കാർത്തിക്കിന്റെ പേര് ഉയർന്നു കേട്ടിരുന്നു.

karan johar and sara

സാറ അലിഖാനെത്തുന്ന കോഫി വിത്ത് കരണിലെ എപ്പിസോഡ് പുറത്തിറങ്ങിയിട്ടില്ല. നടി ജാൻവി കപൂറാണ് സാറയ്ക്കൊപ്പം ഷോയിൽ അതിഥിയായെത്തുന്നത്. ആലിയ ഭട്ടും രൺവീർ സിം​ഗും എത്തിയ എപ്പിസോഡ് പുറത്തു വന്നു കഴി‍ഞ്ഞു. ഈ എപ്പിസോഡ് ഡിസ്നി പ്ലസ് ഹോട് സ്റ്റാറിൽ വൻ ഹിറ്റായിട്ടുണ്ട്. ആലിയയും രൺവീറും തമ്മിലുള്ള രസകരമായ കെമിസ്ട്രി തന്നെയായിരുന്നു എപ്പിസോഡിന്റെ ഹൈലൈറ്റ്.

Read more about: karan johar sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X