»   » ലൊക്കേഷനില്‍ കിടന്നുറങ്ങുന്ന നടിയെ കണ്ടോ... സൂപ്പര്‍ ഗേള്‍ ആണത്രെ

ലൊക്കേഷനില്‍ കിടന്നുറങ്ങുന്ന നടിയെ കണ്ടോ... സൂപ്പര്‍ ഗേള്‍ ആണത്രെ

By: Rohini
Subscribe to Filmibeat Malayalam

ലൊക്കേഷനില്‍ യാതൊരു താരജാഡയുമില്ലാതെ കിടന്നുറങ്ങുന്ന സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. ലൊക്കേഷനില്‍ വെറും തറയില്‍ ഒരു തുണി വിരിച്ച് ഉറങ്ങുന്ന വിജയ് യുടെയും മോഹന്‍ലാലിന്റെയുമൊക്കെ ചിത്രങ്ങള്‍ വൈറലായത് പെട്ടന്നാണ്.

ഇപ്പോഴിതാ ഒരു നടിയുടെ ലൊക്കേഷന്‍ ഉറക്കവും അത്തരത്തില്‍ വൈറലാകുന്നു. മറ്റാരുമല്ല സരയു ആണ് ആ നടി. ലൊക്കേഷനിലെ വിശ്രമവേളകളില്‍ ഉറങ്ങുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത് സരയു തന്നെയാണ്.

sarayu

എനിക്കെപ്പോഴും എവിടെയും ഉറങ്ങാം. ഞാന്‍ സൂപ്പര്‍ ഗേള്‍ ആണെന്ന് പറഞ്ഞാണ് സരയു ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിയ്ക്കുന്നത്. ഇരുന്ന ഇരിപ്പിലും, നടത്തത്തിലും ഉറങ്ങുന്ന സരയു ഉറങ്ങുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കമന്റ് ഇടുന്നവര്‍ക്ക് സരയു മറുപടിയും നല്‍കുന്നുണ്ട്.

വിവാഹ ശേഷവും സിനിമയിലും സീരിയലിലും സരയു സജീവമാണ്. സൂര്യയുടെ സിങ്കം ത്രിയാണ് സരയുവിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. അമയ, അവരുടെ വീട്, ബാഡ് ബോയ്‌സ്, വണ്‍ സെക്കന്റ് പ്ലീസ് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍

English summary
Sarayu can sleep anywhere, anytime
Please Wait while comments are loading...

Malayalam Photos

Go to : More Photos