റിലീസിങ്ങിനൊരുങ്ങി സല്‍മാന്‍ ഖാന്റെ റേസ് 3! ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ നായകനാവുന്ന പുതിയ ചിത്രമാണ് റേസ് 3. ഡാന്‍സ് കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ഈ ചിത്രം റേസ് സിരീസിലെ മൂന്നാമത്തെ ചിത്രമാണ്. ബോളിവുഡിലെ താരറാണി ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് റേസ് 3യില്‍ സല്‍മാന്‍ ഖാന്റെ നായികയായി എത്തുന്നത്.
സല്‍മാനു പുറമെ അനില്‍ കപൂര്‍,ബോബി ഡിയോള്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രങ്ങളിലൊന്നു കൂടിയാണ് റേസ് 3. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

സല്‍മാന്റെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും തന്നെയായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആവേശകരമായ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ആദ്യ രണ്ടു ഭാഗങ്ങള്‍ പൊലെ മികച്ചൊരു ചിത്രമായിരിക്കും റേസ് 3 എന്നാണ് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും വ്യക്തമായിരുന്നത്. ജൂണ്‍ പതിനഞ്ചിനാണ് സല്‍മാന്റെ റേസ് 3 തിയ്യേറ്ററുകളിലേക്കെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുകയാണ്.

130 കോടിക്കാണ് റേസ്3യുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. മുംബൈ മിററാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഏത് ചാനലാണ് ചിത്രം സ്വന്തമാക്കിയതെന്നുളള വിവരം പുറത്തുവന്നിട്ടില്ല. നിലവില്‍ ദംഗല്‍ എന്ന ചിത്രത്തിനാണ് ബോളിവുഡില്‍ റെക്കോര്‍ഡ് സാറ്റലൈറ്റ് തുക ലഭിച്ചിരുന്നത്. 110കോടിയ്ക്കായിരുന്നു ഒരു പ്രമുഖ ചാനല്‍ ദംഗല്‍ സ്വന്തമാക്കിയിരുന്നത്.


Click it and Unblock the Notifications











