മോഹൻലാൽ-സൂര്യ ചിത്രത്തിൽ നായികയായി എത്തുന്നത് ഈ സാഹസിക!! ഈ കോമ്പിനേഷൻ കലക്കും...
സൂര്യയുടെ 37ാം ചിത്രത്തിലൂടെ ഈ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുകയാണ്.
തമിഴിൽ കെവി ആനന്ദ്- സുര്യ കൂട്ട്കെട്ടിൽ നിരവധി സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് പിറവി എടുത്തത്. സ്ത്രീനിൽ വിസ്മയം തീർക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിത ഒരിക്കൽ കൂടി അതേ മാജിക്കിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സൂര്യയുടെ 37ാം ചിത്രത്തിലൂടെ ഈ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുകയാണ്. ഈ ചിത്രത്തിനു വേണ്ടി തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും തെലുങ്ക് സൂപ്പർ താരം അല്ലു സരീഷും ഈ ചിത്രത്തിൽ എത്തുന്നുണ്ട്. സൂര്യയും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

എന്നാൽ ചിത്രത്തിലെ നായികയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നായികയെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. വാനമഗൻ എന്ന സാഹസിക ചിത്രത്തിലൂടെ പ്രേക്ഷകുരുടെ പ്രിയ താരമായിമാറിയ സയേഷ ഈ ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നതെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാലാ ഇതുവരെ ഇതു സംബന്ധമായ ഔദ്യോകഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അയൻ, മാട്രൻ എന്നീ ചിത്രങ്ങൾക്കു ശേഷം കെവി ആനന്ദും സൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചൈനയിൽ ഉൾപ്പെടെ ചിത്രത്തിന്റെ ലൊക്കേഷൻ ഉണ്ടാകുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം. തമിഴിൽ നിന്ന് ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായ 2.0, ഇന്ത്യ 2 എന്നീ സിനിമകൾ നിർമ്മിക്കുന്ന ലൈക്ക് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഹരിസ് ജയരാജനാണ് ചിത്രത്തിന് സംഗീതം . ഈ വര്‍ഷം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം


Click it and Unblock the Notifications











