»   » മോഹന്‍ലാലിന്റെ റെക്കോഡ് മമ്മൂട്ടി തകര്‍ത്തു, ലൂസിഫറിന്റെ സംവിധാനത്തില്‍നിന്ന് പൃഥ്വിയെ പിന്മാറ്റുമോ?

മോഹന്‍ലാലിന്റെ റെക്കോഡ് മമ്മൂട്ടി തകര്‍ത്തു, ലൂസിഫറിന്റെ സംവിധാനത്തില്‍നിന്ന് പൃഥ്വിയെ പിന്മാറ്റുമോ?

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധായകനായുള്ള അരങ്ങേറ്റത്തിനായി കാത്തിരിയ്ക്കുകയാണ് മലയാളി സിനിമാ പ്രേമികള്‍. മുരളി ഗോപിയാണ് ലൂസിഫര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

ലൂസിഫറിന്റെ കഥ കേട്ടപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല, എന്തുകൊണ്ടാണെന്ന് മോഹന്‍ലാല്‍ പറയുന്നു


പ്രഖ്യാപിച്ചത് മുതല്‍ യാതൊരു വിവരവും ഇല്ലായിരുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രസ് മീറ്റ് വിളിയ്ക്കുകയും ചിത്രം 2018 ല്‍ ആരംഭിയ്ക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു പൃഥ്വിയെ ലൂസിഫറിന്റെ സംവിധാനത്തില്‍ നിന്ന് മാറ്റിയേക്കാം എന്ന്.


ഗ്രേറ്റ് ഫാദര്‍ മുരുകനെ കടത്തിവെട്ടി

മമ്മൂട്ടി നായകനായി എത്തിയ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം മികച്ച പ്രതികരണങ്ങളും കലക്ഷനും നേടി മുന്നേറുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ പുലിമുരുകന്റെ പോലും റെക്കോഡുകള്‍ കവച്ചുവച്ചുകൊണ്ടാണ് പൃഥ്വിരാജ് നിര്‍മിച്ച ചിത്രം മുന്നേറുന്നത്.


ആന്റണിയ്ക്ക് അതൃപ്തി

ദ ഗ്രേറ്റ് ഫാദര്‍ മികച്ച കലക്ഷന്‍ നേടിയപ്പോള്‍ പൃഥ്വിരാജ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് ഫേസ്ബുക്കിലെത്തിയിരുന്നു. മാത്രമല്ല പുലിമുരുകന്റെ റെക്കോഡ് മറികടന്നതായും പറഞ്ഞു. ഇത് ലൂസിഫറിന്റെ നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തതസഹചാരിയുമായ ആന്റണി പെരുമ്പാവൂറിന് ചൊടിപ്പിച്ചത്രെ. അതിനാല്‍ ചിത്രത്തിന്റെ സംവിധാനത്തില്‍ നിന്ന് പൃഥ്വിയെ മാറ്റിയേക്കാം എന്നാണ് കേള്‍ക്കുന്നത്.


ലാലിന് പൃഥ്വിയെ വിശ്വാസമില്ല

അതേ സമയം നേരത്തെ ലൂസിഫര്‍ ഉപേക്ഷിച്ചതായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് ലൂസിഫര്‍ ഒരുങ്ങുന്നത്. ഇത്രയും വലിയ ചിത്രം സംവിധാനം ചെയ്യാന്‍ പൃഥ്വിയ്ക്ക് കെല്‍പുണ്ടോ എന്ന കാര്യത്തില്‍ ലാല്‍ സംശയം പ്രകടിപ്പിച്ചു എന്നും മറ്റുമാണ് നേരത്തെ വാര്‍ത്തകള്‍ വന്നത്.


പറഞ്ഞ സമയത്ത് തുടങ്ങും

എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ക്കൊന്നും അടിസ്ഥാനമില്ല. ഏപ്രില്‍ രണ്ടിന് നടത്തിയ പ്രസ് മീറ്റ് പ്രകാരം 2018 മെയ് മാസത്തോടെ തന്നെ ലൂസിഫറിന്റെ ചിത്രീകരണം ആരംഭിയ്ക്കും. ആന്റണി പെരുമ്പാവൂറിന്റെ ആശിര്‍വാദ് സിനിമാസ് ചിത്രം നിര്‍മിയ്ക്കും. മുരളി ഗോപിയ്ക്കും പൃഥ്വിയ്ക്കുമൊപ്പം സിനിമ ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അന്ന് ലാല്‍ പറഞ്ഞിരുന്നു.


English summary
Scoop! Prithviraj Shown The Door From Directing ‘Lucifer’
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam