»   » സുപ്രിയയുടെ തീരുമാനം, മകളെ ക്യാമറയ്ക്ക് കാണിക്കാതെ പൃഥ്വിരാജ്!!

സുപ്രിയയുടെ തീരുമാനം, മകളെ ക്യാമറയ്ക്ക് കാണിക്കാതെ പൃഥ്വിരാജ്!!

Posted By: Rohini
Subscribe to Filmibeat Malayalam

ഐശ്വര്യ റായി, റാണി മുഖര്‍ജ്ജി തുടങ്ങി ബോളിവുഡ് താരങ്ങള്‍ മക്കളെ ക്യാമറയ്ക്ക് മുന്നില്‍ നിന്നും പലപ്പോഴും അകറ്റി നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. തങ്ങളുടെ താരപദവി മക്കളുടെ സ്വാതന്ത്രത്തെ ബാധിക്കരുത് എന്ന് വിശ്വസിയ്ക്കുന്ന പല താരങ്ങളും ഇപ്പോഴും തങ്ങളുടെ മക്കളുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ നിന്നും മറച്ചുവയ്ക്കുന്നു.

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ?

മലയാളത്തില്‍ ഇതാ പൃഥ്വിരാജും മകളെ ക്യാമറയ്ക്ക് മുന്നില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. പൃഥ്വി കുഞ്ഞിനെ പല്ലു തേപ്പിക്കുന്ന ഒരു ഫോട്ടോ തന്റെ ഫേസ്ബുക്കിലിട്ടിട്ടുണ്ട്. എന്നാല്‍ പുറം തിരിഞ്ഞു നിന്ന് മകളുടെ മുഖം മറയ്ക്കുന്ന തരത്തിലാണ് ഫോട്ടോ. ഫോട്ടോ ഇതിനോടകം ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു.

ഭാര്യയുടെ പ്രശംസ പറ്റൂ

രണ്ട് വയസ്സ് പ്രായമുള്ള നിങ്ങളുടെ കുഞ്ഞിന്റെ പല്ല് തേച്ച് കൊടുത്ത് ഭാര്യയുടെ പ്രശംസ നേടൂ എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വി ഈ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

സുപ്രിയയുടെ തീരുമാനം

മകളുടെ ഫോട്ടോയും മറ്റുമൊന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിയ്‌ക്കേണ്ട എന്നത് സുപ്രിയയുടെ തീരുമാനമാണത്രെ. ഒരു സാധാരണ ജീവിതം നയിക്കാനാണ് പൃഥ്വിയുടെയും സുപ്രിയയുടെയും തീരുമാനം.

കാണിച്ചിട്ടുണ്ട്

എന്നാല്‍ വനിതയ്ക്ക് നല്‍കിയ ഒരു ഫോട്ടോ ഷൂട്ടിലൂടെ പൃഥ്വിരാജ് മകളുടെ ഫോട്ടോ ലോകത്തിന് കാണിച്ചിട്ടുണ്ട്. വനിതയുടെ കവര്‍ ഗേളായി അത്ര ചെറുപ്പത്തിലേ അലംകൃത എത്തി.

രണ്ട് വയസ്സുകാരി അലംകൃത

2014 സെപ്റ്റംബര്‍ എട്ടിനാണ് പൃഥ്വിരാജിനും സുപ്രിയയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ക്ക് അലംകൃത മേനോന്‍ എന്ന് പേരിട്ടത് വിവാദമായിരുന്നു. ജാതി വെളിവാക്കുന്ന പേരിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച പൃഥ്വി മകളുടെ പേരിനൊപ്പം മേനോന്‍ എന്ന് ചേര്‍ത്തതായിരുന്നു വിവാദത്തിന് കാരണം.

English summary
Prithviraj is a doting father for his little daughter Alankrita. Continue reading to know how the young actor enjoys his fatherhood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam