»   » ഞെട്ടരുത്, ചിരിക്കരുത്.. മഞ്ജിമ മോഹന്‍ ആരുടെ കൂടെയാണ് തല്ലുകൂടുന്നത് എന്ന് കാണൂ..

ഞെട്ടരുത്, ചിരിക്കരുത്.. മഞ്ജിമ മോഹന്‍ ആരുടെ കൂടെയാണ് തല്ലുകൂടുന്നത് എന്ന് കാണൂ..

By: Rohini
Subscribe to Filmibeat Malayalam

ബാലതാരമായി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ മഞ്ജിമ മോഹന്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് നായികയായി രണ്ടാം ഇന്നിങ്‌സ് നടത്തിയത്. ഒരു സിനിമയ്ക്ക് ശേഷം മഞ്ജിമയും തമിഴിലേക്ക് പോയി.

മഞ്ജിമയെ നോക്കി സംവിധായകന്‍ ചോദിച്ചു, ഇതാണോ സാധനം, കേട്ടതും നടി അവിടെ നിന്നിറങ്ങിപ്പോന്നു

ഗൗതം മേനോന്‍ ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറിയ മഞ്ജിമയ്ക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. അതൊക്കെ അവിടെ നില്‍ക്കട്ടെ, മണിക്കൂറുകള്‍ക്ക് മുന്‍പ് മഞ്ജിമ തന്റെ ട്വിറ്ററില്‍ ഒരു വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.. എന്താണെന്നറിയാമോ...

തല്ലുകൂടുന്ന വീഡിയോ

മഞ്ജിമ ഒരാളുമായി തല്ലുകൂടുന്ന വീഡിയോ ആണ് ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്.. ആരുമായിട്ടാണെന്ന് പറയില്ല... ആ സസ്‌പെന്‍സ് വീഡിയോ കണ്ടു നോക്കാം.. അതിന് മുന്‍പ് മഞ്ജിമയുടെ വിശേഷങ്ങളെ കുറിച്ച് വായിക്കാം...

ബാലതാരമായി എത്തി

കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഛായാഗ്രഹകന്‍ വിപിന്‍ മോഹന്റെ മകള്‍ മഞ്ജിമ മോഹന്‍ സിനിമയിലെത്തിയത്. തുടര്‍ന്ന് മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷന്‍, താണ്ഡവം എന്നീ ചിത്രങ്ങളിലും ബാലതാരമായി എത്തി.

നായികയായി അരങ്ങേറ്റം

വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് മഞ്ജിമ രണ്ടാം വരവ് നടത്തിയത്. വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

അന്യഭാഷകളിലേക്ക്

ഗൗതം മേനോന്‍ സംവിധാനം ചെയ്ത ദ്വിഭാഷ ചിത്രത്തിലൂടെ മഞ്ജിമ തമിഴിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായി. അച്ചം എന്‍പത് മടിമയെടാ എന്ന തമിഴ് ചിത്രത്തില്‍ ചിമ്പുവും സഹസം സ്വാസക സകിപ്പോ എന്ന തെലുങ്ക് ചിത്രത്തില്‍ നാഗ ചൈതന്യയുമായിരുന്നു മഞ്ജിമയുടെ നായകന്മാര്‍.

പുതിയ ചിത്രങ്ങള്‍

തമിഴിലാണ് മഞ്ജിമ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ശത്രിയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മഞ്ജിമ പൂര്‍ത്തിയാക്കി. വിക്രം പ്രഭുവാണ് ചിത്രത്തില്‍ നായകന്‍. ഉദയനിധി സ്റ്റാലിനൊപ്പം ഇപ്പടി വെല്ലും എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

ഇനി വീഡിയോ കാണാം

ഇനി മഞ്ജിമ തന്റെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത വീഡിയോ കാണാം. വളര്‍ത്തുപട്ടിക്കുട്ടിയ്‌ക്കൊപ്പം തല്ലു കൂടുന്നതാണ് വീഡിയോയില്‍ ഉള്ളത്..

English summary
See the video Manjima Mohan doing fight with whom?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam