ശ്രദ്ധയെ തകര്‍ത്തത് ശശി-സീമ കൂട്ടുകെട്ട്...?
ശ്രദ്ധയെ തകര്‍ത്തത് ശശി-സീമ കൂട്ടുകെട്ട്...?
മലയാളത്തില്‍ ട്രെന്‍ഡുകള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ പേരുകേട്ട ഐ.വി. ശശി സംവിധായകന്‍... കേരളത്തില്‍ മെഗാ സൂപ്പര്‍ ഡ്യൂപ്പര്‍ താരപദവിയിലുള്ള മോഹന്‍ ലാല്‍ നായകന്‍... എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ശോഭന പ്രധാന നായിക... ഇവര്‍ക്കെല്ലം പുറമെ യുവാക്കളെ ഹരം കൊള്ളിക്കാന്‍ മൂന്നു യുവനായികമാരും - അഭിരാമി, ഇന്ദ്രജ, രസിക.
എന്നിട്ടുമെന്തേ ശ്രദ്ധ ബോക്സോഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കിയില്ല. സിനിമാവൃത്തങ്ങളില്‍ സംസാരം പലതാണ്. മോഹന്‍ലാലിന്റെ നരസിംഹം ഇമേജ്... വലിച്ചു നീട്ടിയ കരച്ചില്‍ രംഗങ്ങള്‍... താരങ്ങളുടെ പ്രതിഭയെ ഉപയോഗപ്പെടുത്തുന്നതില്‍ ശശിക്കു പറ്റിയ വീഴ്ച....
പരാജയകാരണം കീറിമുറിച്ച് പരിശോധിക്കുന്നതിനിടയിലാണ് പുതിയൊരു സംശയം പൊന്തിവന്നത്. മുന്‍കാലത്ത് നിത്യഹരിത നായികയായിരുന്ന സീമക്ക് ചിത്രത്തില്‍ പ്രാധാന്യം കുറച്ചു കൂടിപ്പോയോ..? മോഹന്‍ലാലിനെ ഒരു വശത്തേക്ക് തള്ളിമാറ്റി തന്റെ ഭാര്യക്ക് പ്രധാന്യം നല്‍കാന്‍ ശശി അമിതമായ ശ്രദ്ധ ചെലുത്തിയോ...?
മാത്രമല്ല ചിത്രത്തിന്റെ ആദ്യപകുതിയില്‍ സീമ സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നുവത്രെ... രണ്ടാം പകുതിയില്‍ ചിത്രത്തിലെ വഴിത്തിരിവിന് കളമൊരുക്കിയതും സീമയുടെ ഒരു കുസൃതിയാണെന്നതും കാര്യമായി വിശകലനം ചെയ്യപ്പെടുന്നുണ്ട്...
ആദ്യകാല ചിത്രങ്ങളില്‍ വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന് കാണികളുടെ ഹരമായ നായികയാണ് സീമ. വിവാഹത്തിനുശേഷവും പലപ്പോഴായി രംഗത്തുവന്ന് ചില പ്രധാനറോളുകള്‍ കൈകാര്യം ചെയ്തുകൊണ്ട് സീമ കാണികളെ കൈയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അതൊന്നു പരീക്ഷിച്ചുകൂടേ എന്ന് ശശിയും വിചാരിച്ചു കാണും.


Click it and Unblock the Notifications