ഐശ്വര്യയും മറ്റൊരു ബന്ധത്തിലേക്ക് കടന്നു; ചോദിച്ചപ്പോൾ ധനുഷിന്റെ വഴിവിട്ട ബന്ധം ചൂണ്ടിക്കാട്ടി; ജേർണലിസ്റ്റ്
ധനുഷും ഐശ്വര്യ രജിനികാന്തും നിയമപരമായി വേർപിരിയാൻ തീരുമാനിച്ചത് ഇതിനകം സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. രണ്ട് വർഷമായി വേർപിരിഞ്ഞ് താമസിക്കുന്ന ഇവർ കഴിഞ്ഞ ദിവസമാണ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തത്. ധനുഷുമായി ഐശ്വര്യ വീണ്ടും ഒരുമിക്കുമെന്നായിരുന്നു മിക്കവരും പ്രതീക്ഷിച്ചത്. വേർപിരിഞ്ഞ ശേഷം ആരോപണ പ്രത്യാരോപണങ്ങൾക്ക് രണ്ട് പേരും തയ്യാറായിട്ടില്ല. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ ധനുഷിനെക്കുറിച്ച് നല്ല വാക്കുകൾ ഐശ്വര്യ പറയുകയുമുണ്ടായി.
എന്നാൽ വീണ്ടും ഒരുമിക്കുമെന്ന പ്രതീക്ഷ ഇവരുടെ കുടുംബത്തിന് ഇനിയില്ല. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് മനസിലായതോടെയാണ് രണ്ട് പേരും രണ്ട് വഴിക്ക് പിരിയുന്നത്. ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം ഇടം പിടിച്ചിരുന്ന നടനാണ് ധനുഷ്. ഒന്നിലേറെ നടിമാരുമായി ചേർത്ത് ധനുഷിനെക്കുറിച്ച് ഗോസിപ്പുകൾ വന്നിട്ടുണ്ട്. ധനുഷും ഐശ്വര്യ രജിനികാന്തും വേർപിരിഞ്ഞതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴകത്തെ സീനിയർ ഫിലിം ജേർണലിസ്റ്റ് സബിത ജോസഫ്.

ധനുഷിന്റെ വിവാഹേതര ബന്ധം വിവാഹ ജീവിതത്തെ ബാധിച്ചെന്ന് ഇദ്ദേഹം പറയുന്നു. ഒരു വലിയ നടന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്ത സിനിമയിൽ ധനുഷിനൊപ്പം അഭിനയിച്ചു. ആ നടിയും ധനുഷും അടുത്തു. അതോടെയാണ് ഐശ്വര്യയുമായി പ്രശ്നങ്ങൾ ഉണ്ടായത്. വിവാഹമോചനത്തിന് ഇതും കാരണമാണ്. ഇപ്പോൾ വേർപിരിയലിന്റെ കാരണായി ധനുഷിന്റെ സൈഡ് പറയുന്നത് ഐശ്വര്യ ഒരു അസിസ്റ്റന്റ് ഡയറക്ടറോടൊപ്പം കറങ്ങുന്നു എന്നാണ്. രാത്രിയും പകലും അയാൾക്കൊപ്പമാണ് കറക്കം.
ഇതേക്കുറിച്ച് ഐശ്വര്യയുടെ സൈഡിൽ അന്വേഷണം വന്നപ്പോൾ ധനുഷ് വലിയ മാന്യനാണോ, ഒരു താരപുത്രിക്കൊപ്പം കറക്കമല്ലേ എന്ന് ചോദിച്ചു. ഇതെല്ലാം ഉള്ളിൽ നടന്ന് കൊണ്ടിരുന്നു. പോകപ്പോകെ പ്രശ്നം മോശമാവുകയും പിരിയാമെന്ന് തീരുമാനിക്കുകയും ചെയ്തു.

ഐശ്വര്യ ഈ അസിസ്റ്റന്റ് ഡയറക്ടറെ വിവാഹം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം പറയുന്നു. മകളെ ധനുഷുമായി വീണ്ടും ഒരുമിപ്പിക്കാൻ രജിനികാന്ത് ശ്രമിച്ചെങ്കിലും നടന്നില്ല. ഐശ്വര്യയാണ് പിടിവാശി കാണിക്കുന്നത്. ധനുഷും വിട്ടില്ല. ധനുഷ് ഇന്ന് വലിയ താരമാണ്. വിവാഹം കഴിഞ്ഞ 2004 ൽ കണ്ട നടനല്ല. കോടികൾ വാങ്ങുന്ന താരമാണ് ധനുഷെന്നും സബത ജോസഫ് പറഞ്ഞു.
വളരെ സന്തോഷത്തിൽ കഴിഞ്ഞ ധനുഷിനും ഐശ്വര്യക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് നടൻ ആ താരപുത്രിക്കൊപ്പം അഭിനയിച്ച ശേഷമാണ്. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ അന്ന് പുറത്തറിയാതെ ശ്രദ്ധിച്ചു. ധനുഷിനെ ഐശ്വര്യക്ക് സംശയമായി. ഞാൻ സംവിധാനം ചെയ്ത സിനിമയിൽ ഇങ്ങനെ നടന്നെങ്കിൽ മറ്റ് സിനിമകളിൽ എന്തായിരിക്കുമെന്ന് ഐശ്വര്യ ചിന്തിച്ചെന്നും സബിത ജോസഫ് വാദിച്ചു. വിവാഹമോചനത്തിന് കാരണം എന്തെന്ന് ധനുഷോ ഐശ്വര്യയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2004 ലാണ് ഇവർ വിവാഹിതരായത്. ധനുഷ് അന്ന് സിനിമാ രംഗത്ത് തുടക്കക്കാരനാണ്. സൂപ്പർസ്റ്റാർ രജിനികാന്തിന്റെ മരുമകൻ എന്ന പേര് ധനുഷിന് കരിയറിൽ ഉപകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications