»   » മമ്മുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വേണ്ടി ഒരുക്കുന്ന ആ വലിയ സര്‍പ്രൈസ് ഇതായിരുന്നു!!!

മമ്മുട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വേണ്ടി ഒരുക്കുന്ന ആ വലിയ സര്‍പ്രൈസ് ഇതായിരുന്നു!!!

By: Teresa John
Subscribe to Filmibeat Malayalam

മെഗാ സ്റ്റാര്‍ മമ്മുട്ടി സെപ്റ്റംബര്‍ 7 പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ്. ഇത്തവണ മമ്മുട്ടിയുടെ പിറന്നാള്‍ ഇത്തിരി വ്യത്യസ്തമാക്കാനുളള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 1971 ല്‍ സിനിമയിലെത്തിയ മമ്മുട്ടി 399 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍ താരത്തിന്റെ 400 -ാമത്തെ സിനിമ വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലാണെന്നാണ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിനെ അധിഷേപിക്കുന്നവര്‍ക്ക് അദ്ദേഹം എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് അറിയാമോ?

മമ്മുട്ടിയെ നായകനാക്കി ബിഗ് ബജറ്റിലൊരു ചിത്രം അണിയറയില്‍ ഒരുങ്ങാന്‍ പോവുകയാണെന്നാണ് പറയുന്നത്. പിറന്നാള്‍ ദിനത്തില്‍ ആ ചിത്രത്തിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വിടുമെന്നും അതിനൊപ്പം മമ്മുട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന സിനിമയെ കുറിച്ചും ഔദ്യോഗികമായ പ്രഖ്യാപനം അന്ന് ഉണ്ടാവുമെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ വാര്‍ത്ത സത്യമാണോ എന്ന കാര്യത്തെ കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

മമ്മുട്ടിയുടെ പിറന്നാള്‍

1951 സെപ്റ്റംബര്‍ 7 നായിരുന്നു മമ്മുട്ടി ജനിച്ചത്. ഈ വര്‍ഷം മെഗാ സ്റ്റാറിന്റെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനായുള്ള ഒരുക്കങ്ങളെല്ലാം കഴിഞ്ഞിരിക്കുകയാണ്.

400 -ാമത്തെ സിനിമ

നിലവില്‍ മമ്മുട്ടി 399 സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ മമ്മുട്ടിയുടെ കരിയറിലെ തന്നെ പ്രധാന്യമുള്ള സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് ചില വാര്‍ത്തകളില്‍ പറയുന്നത്.

ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റില്‍ മമ്മുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ചാണ് പിറന്നാള്‍ ദിനത്തില്‍ പറയുക. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും തന്നെ വന്നിട്ടില്ല.

ദുല്‍ഖറിനൊപ്പമുള്ള സിനിമ

മമ്മുട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഇരുവരും ഒന്നിക്കുന്ന സിനിമയെ കുറിച്ചും സെപ്റ്റംബര്‍ 7 പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പറയുന്നത്.

ഇപ്പോഴത്ത സിനിമകള്‍

പുള്ളിക്കാരന്‍ സ്റ്റാറാ, മാസ്റ്റര്‍ പീസ്, സ്ട്രീറ്റ് ലൈറ്റ്, പരോള്‍ എന്നിങ്ങനെ നിലവില്‍ മമ്മുട്ടി നിരവധി സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

ഓണ ചിത്രം

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയാണ് ഓണത്തിന് റിലീസ് ചെയ്യുന്ന മമ്മുട്ടി ചിത്രം. കോളേജ് പശ്ചാതലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇടുക്കിക്കാരനായ കെ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്.

കുഞ്ഞാലി മരയ്ക്കാര്‍

മമ്മുക്കയുടെ അടുത്ത വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍. ചിത്രത്തെ കുറിച്ച് ഔദ്യോഗിക വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

English summary
September 7 was the big surprise of Mammootty's birthday preparing for fans!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam