ഞങ്ങള്‍ വിവാഹിതരല്ല! ഞാൻ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; നടി സീതയെ കുറിച്ച് സീരിയല്‍ നടന്‍

എണ്‍പതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയായിരുന്നു സീത. തമിഴില്‍ വിജയകാന്ത്, രജനികാന്ത്, പ്രഭു, തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള സീത മലയാളികള്‍ക്കും പ്രിയങ്കരിയാണ്. നടന്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത സിനിമയില്‍ നായികയായി അഭിനയിച്ചതോടെയാണ് സീത പാര്‍ഥിപനുമായി പ്രണയത്തിലാവുന്നത്.

മാതാപിതാക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് സീത പാര്‍ഥിപനുമായി വിവാം കഴിക്കുന്നത്. ശേഷം സിനിമാരംഗത്ത് നിന്ന് പൂര്‍ണമായി വിട്ടുനിന്നു. ഈ സമയത്ത് മൂന്ന് കുട്ടികളുടെ അമ്മയുമായി. ഇടയ്ക്കിടെ സീരിയലുകളിലും കുറച്ച് സിനിമകളിലും പ്രത്യക്ഷപ്പെട്ട സീത പത്ത് വര്‍ഷത്തിന് ശേഷം പാര്‍ഥിപനുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചു.

seetha

സീത-പാര്‍ഥിപന്‍ ദമ്പതികളുടെ വേര്‍പിരിയലിന് പിന്നിലെ പ്രധാന കാരണം നടി സീതയ്ക്കും സീരിയല്‍ നടന്‍ സതീഷുമായുള്ള ബന്ധമാണെന്ന തരത്തില്‍ കഥകള്‍ വന്നിരുന്നു. സീതയും സതീഷും ഒരേ സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് എത്തിയതെന്നും നടി സതീഷിനെ വിവാഹം കഴിച്ചതായിട്ടുമൊക്കെ പറയപ്പെടുന്നുണ്ട്.

എന്നാല്‍ കുറച്ച് വര്‍ഷത്തിനുള്ളില്‍, സതീഷ് സീതയെ വഞ്ചിച്ചതായി നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകളോട് സീത തുറന്ന് പ്രതികരിച്ചിട്ടില്ല. എന്നാല്‍ നടന്‍ സതീഷ് ഈ വിഷയത്തില്‍ വ്യക്തത വരുത്തി എത്തിയിരിക്കുകയാണിപ്പോള്‍.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ത്‌ന്റെ പേരിലുള്ള ഗോസിപ്പുകള്‍ക്ക് നടന്‍ മറുപടി പറഞ്ഞത്. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ സീതയെ രണ്ടാമതും വിവാഹം കഴിച്ചിട്ട് വഞ്ചിച്ചുവെന്ന് ഒരു കിംവദന്തി കേള്‍ക്കുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ യഥാര്‍ത്ഥമല്ല.

സത്യത്തില്‍ ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ് എന്നതാണ് സത്യം. ഞങ്ങള്‍ ഒരുമിച്ചു ജീവിച്ചു, വിവാഹമോചനം നേടി, വേര്‍പിരിഞ്ഞു എന്നൊക്കെയുള്ള അഭ്യൂഹങ്ങളെല്ലാം സോഷ്യല്‍ മീഡിയകളിലും പത്ര വാര്‍ത്തകളിലുമാണ്. അതില്‍ ഒരു തരിപോലും സത്യമില്ല. ഞങ്ങള്‍ക്കൊപ്പം സിനിമയിലും സീരിയലിലും പ്രവര്‍ത്തിക്കുന്ന എല്ലാ അഭിനേതാക്കള്‍ക്കും ഇതിനെ കുറിച്ച് അറിയാം.

seetha

ഞങ്ങള്‍ രണ്ടുപേരും വിവാഹിതരായിട്ടില്ല. ഞാന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ഞങ്ങള്‍ പിരിഞ്ഞു. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരു മകളുണ്ട്. കുട്ടിയുടെ ആഗ്രഹപ്രകാരം അമ്മയോടൊപ്പമാണ് താമസിക്കുന്നത്.

സീതയും ഞാനും ഒരുമിച്ച് സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവര്‍ വിവാഹമോചനം നേടുന്നത്. അതിനുശേഷം ഞങ്ങള്‍ സുഹൃത്തുക്കളായി. അതുപോലെ സീത കാരണം എന്റെ ഭാര്യ വിവാഹമോചിതയായി എന്ന വാര്‍ത്തയും വന്നു. അതും ശരിയല്ല, എന്റെ ഭാര്യ അവളുടെ രണ്ട് ആണ്‍മക്കളോടൊപ്പം പോയിക്കഴിഞ്ഞിരുന്നു. എന്റെ ഭാര്യ എന്നെക്കാള്‍ നന്നായി അവരെ പരിപാലിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്.

അതുപോലെ സീതയും അവരുടെ ഭര്‍ത്താവും നടനുമായ പാര്‍ഥിപനും തമ്മിലുള്ള വേര്‍പിരിയലുമായി എനിക്കൊരു ബന്ധവുമില്ല. ഞാന്‍ സീതയെ ചതിച്ചു വിവാഹം കഴിച്ചു, അവളുടെ സ്വത്ത് വഞ്ചിച്ചു എന്നൊക്കെയുള്ള വാര്‍ത്തകളില്‍ സത്യമില്ല. സത്യം പറഞ്ഞാല്‍. ഞാനും സീതയും വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണ്.

ഞാന്‍ ഇപ്പോഴും സീതയോട് സംസാരിക്കാറുണ്ട്. അവളെന്റെ നല്ല സുഹൃത്തായി എന്റെ വീട്ടിലെ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും സതീഷ് പറയുന്നു.

More from Filmibeat

Read more about: seetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X