ചന്ദനമഴയിലെ അമൃത വിവാഹമോചിതയോ? മേഘ്‌നയും ഡോണും വേര്‍പിരിഞ്ഞോ? പുതിയ വിശേഷം ഇങ്ങനെ!

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് മേഘ്‌ന വിന്‍സന്റ്. ചന്ദനമഴയെന്ന പരമ്പരയിലെ അമൃതയെ അറിയാത്തവര്‍ വിരളമാണ്. തമിഴ് പരമ്പരയുടെ റീമേക്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തത്. ദേശായി കുടുംബത്തിലേക്ക് വലതുകാല്‍ വെച്ച് അമൃതയെത്തുന്നതും തുടര്‍ന്നങ്ങോട്ടുള്ള ജീവിതവും അപ്രതീക്ഷിത സംഭവവികാസങ്ങളുമൊക്കെയായിരുന്നു പരമ്പരയിലുണ്ടായിരുന്നത്. സീരിയല്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി പരമ്പര കൂടിയായിരുന്നു ഇത്.

അപ്രതീക്ഷിത സംഭവവികാസങ്ങളുമായി പരമ്പര മുന്നേറുന്നതിനിടയിലായിരുന്നു നായികാ സ്ഥാനത്തുനിന്നും മേഘ്‌ന പിന്‍വാങ്ങിയത്. താരം പിന്‍വാങ്ങിയതല്ല അണിയറപ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നും അതുകൊണ്ടാണ് ചന്ദനമഴയില്‍ നിന്നും പിന്‍മാറിയതെന്നുമായിരുന്നു മേഘ്‌നയുടെ വിശദീകരണം.

Meghana

2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയും ഡോണും വിവാഹിതരായത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍. ഡിംപിളായിരുന്നു ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്. വളരെ നല്ല കുടുംബത്തെയാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. ഒരുവര്‍ഷം മാത്രമേ ഇവരുടെ ദാമ്പത്യത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂവെന്നും ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്നുമുള്ള വിവരങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മേഘ്‌നയുടേയും ഡോണിന്റേയും വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമ സീരിയല്‍ രംഗത്തുനിന്നും നിരവധി പേരാണ് ഇവരെ അനുഗ്രഹിക്കാനായി എത്തിയത്. 2018 മെയ് മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയെന്നുമുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചത്.

വിവാഹമോചനത്തെക്കുറിച്ച് മേഘ്‌നയും ഡോണും പ്രതികരിച്ചിരുന്നില്ല. ഡോണ്‍ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ വര്‍ഷം അദ്ദേഹത്തിന്‍രെ വിവാഹമുണ്ടാവുമെന്ന് അടുത്ത ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്.

Meghana 2

മലയാളത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു അടുത്തിടെ മേഘ്‌ന പറഞ്ഞത്. പൊന്മകള്‍ വന്താല്‍ എന്ന പരമ്പരയിലാണ് താരം ഒടുവിലായി വേഷമിട്ടത്. സ്വാമി അയപ്പനെന്ന പരമ്പരയിലൂടെയായിരുന്നു മേഘ്‌ന അരങ്ങേറിയത്. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്ന താരം മികച്ച നര്‍ത്തകിയാണ് താനെന്നും തെളിയിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X