'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ

കാത്ത് വാക്ക്ലെ രണ്ട് കാതൽ, യശോദ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു കരിയറിന്റെ ഉന്നതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. നായകന് പ്രേമിക്കാനുള്ള നായിക എന്നതിൽ നിന്നും മാറി ബി​ഗ് ബജറ്റ് സിനിമകൾ വരെ സ്വന്തം ഷോൾഡറിൽ സാമന്ത ചുമന്ന് വിജയിപ്പിച്ച് തുടങ്ങി.

യശോദയാണ് അതിനുള്ള ഏറ്റവും പുതിയ ഉദാഹരണം. താരമിപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ശാകുന്തളം എന്ന സിനിമയുടെ റിലീസിന് വേണ്ടിയാണ്.

Shaakuntalam Movie, Samantha, Samantha news, Samantha films, Samantha photos, ശാകുന്തളം സിനിമ, സാമന്ത, സാമന്ത വാർത്തകൾ, സാമന്ത ചിത്രങ്ങൾ, സാമന്ത ചിത്രങ്ങൾ

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ശാകുന്തളം. ഫെബ്രുവരി 17ന് സിനിമ തീയേറ്ററുകളിൽ എത്തും. ചിത്രം 3Dയിലും റിലീസ് ചെയ്യും.

കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനാണ് നിർമ്മാതാക്കൾ ചിത്രം 3D യിലും റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്.

ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വലിയ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്.

കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.

അതേസമയം സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചില റിപ്പോർട്ടുകളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ചിത്രത്തിലെ സാമന്തയുടെ കഥാപാത്രമായ ശകുന്തളയ്ക്ക് ധരിക്കാനായി മൂന്ന് കോടിയുടെ ഹെവി വർക്കുള്ള ആഭരണങ്ങളാണ് അണിയറപ്രവർത്തകർ ഉപയോ​ഗിച്ചിരിക്കുന്നത്. കൂടാതെ മുപ്പത് കിലോയോളം ഭാരമുള്ള ഹെവി വർക്കുള്ള സാരിയും സിനിമയ്ക്കായി സാമന്ത അണിഞ്ഞിട്ടുണ്ട്.

30 കിലോഗ്രാം ഭാരം വരുന്ന സാരി ധരിച്ച് ഒരാഴ്ചയോളം സാമന്ത അഭിനയിച്ചതായാണ് റിപ്പോർട്ട്. വസ്ത്രത്തിന്റെ ഭാരം മൂലം വന്ന ബുദ്ധിമുട്ടുകൾ അവ​ഗണിച്ചും കഷ്ടപ്പാടുകൾ സഹിച്ചുമാണ് സാമന്ത ഷൂട്ടിങ് പൂർത്തിയാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Shaakuntalam Movie, Samantha, Samantha news, Samantha films, Samantha photos, ശാകുന്തളം സിനിമ, സാമന്ത, സാമന്ത വാർത്തകൾ, സാമന്ത ചിത്രങ്ങൾ, സാമന്ത ചിത്രങ്ങൾ

അതേസമയം പേശികളെ ബാധിക്കുന്ന പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മയോസൈറ്റിസ് എന്ന രോഗത്തിൽ നിന്നും മുക്തി നേടികൊണ്ടിരിക്കുകയാണ് സാമന്ത. പേശികളെ ബാധിക്കുന്ന രോഗമായതിനാല്‍ അധികവും ശരീരചലനങ്ങളെയാണ് ഇത് പ്രശ്നത്തിലാക്കുക.

ഇത്തരത്തില്‍ പലപ്പോഴും തനിക്ക് കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്ഥയുണ്ടായെന്നും വേദനാജനകമായ മാസങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും സാമന്ത അറിയിച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള തന്‍റെ തന്നെ ഫോട്ടോയും സാമന്ത പങ്കുച്ചിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ ഇതോടെ താരത്തിന് സൗഖ്യമാശംസിച്ച് രംഗത്തെത്തിയിരുന്നു.

കൂടാതെ ആമസോണ്‍ പ്രൈം വീഡിയോയുടെ ഒരു വന്‍ പ്രോജക്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് സാമന്ത. റൂസോ ബ്രദേഴ്സിന്‍റെ ഗ്ലോബല്‍ ഇവന്‍റ് സിരീസായ സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പിലാവും സാമന്ത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. വരുണ്‍ ധവാനാണ് ഈ സിരീസിലെ നായകന്‍.

രാജും ഡികെയും ചേര്‍ന്നാണ് സിറ്റാഡെലിന്‍റെ ഇന്ത്യന്‍ പതിപ്പ് ഒരുക്കുന്നത്. സിരീസിലെ സാമന്തയുടെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയാണ് ആമസോണ്‍ പ്രൈം വീഡിയോ സാമന്തയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ മുംബൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിരീസിന്‍റെ അടുത്ത ഷെഡ്യൂള്‍ ഉത്തരേന്ത്യന്‍ ലൊക്കേഷനുകളിലാവും.

വിദേശത്തും ചിത്രീകരണമുണ്ട്. സെര്‍ബിയയും സൗത്ത് ആഫ്രിക്കയുമാണ് ലൊക്കേഷനുകള്‍. ചാരപ്രവര്‍ത്തനം നടത്തുന്ന കഥാപാത്രങ്ങളാണ് വരുണിന്‍റെയും സാമന്തയുടേതുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X