മകൾ സുഹാന സുഹൃത്ത് അഗസ്ത്യക്ക് ഒപ്പം, ആശങ്കയിൽ ഷാരൂഖ് ഖാൻ: വൈറൽ ആയി വീഡിയോ

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ, എന്നും ഒരു തികഞ്ഞ കുടുംബനാഥൻ എന്ന നിലയിലാണ് അറിയപ്പെട്ടിട്ടുള്ളത്. പ്രശസ്ത നടന് തന്റെ മക്കളോട്, പ്രത്യേകിച്ച് മകൾ സുഹാന ഖാനോടുള്ള അടുപ്പം വളരെ പ്രസിദ്ധമാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം, ആർച്ചീസ് എന്ന സോയ അഖ്തർ ചിത്രത്തിലൂടെ, സുഹാന തന്റെ ബോളിവുഡ് അരങ്ങേറ്റം നടത്തിയിരുന്നു. അതിന് പിന്നാലെ, യുവ നടിയും, ചിത്രത്തിലെ നായകനും, ലെജൻഡറി സൂപ്പർതാരം അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദയും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നു.

സുഹാനയ്ക്കൊപ്പം അഗസ്ത്യ, ഷാരൂഖ് ആശങ്കയിൽ?

അടുത്തിടെ, ആർച്ചീസ് റിലീസിന്റെ സമയത്ത് എടുത്ത ഒരു വീഡിയോ, സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്ത വിഡിയോയിൽ, സോയ അഖ്തർ ചിത്രത്തിന്റെ പ്രൊമോഷന് ഇടയിൽ അഗസ്ത്യ നന്ദയുമായി സല്ലപിക്കുന്ന സുഹാന ഖാനെ കാണാം. ഇരുവരും ആസ്വദിച്ചു കോൾഡ് കോഫി കുടിക്കുമ്പോൾ, സുഹാന അഗസ്ത്യക്ക് നേരെ ഗ്ലാസ് വച്ച് നീട്ടുന്നതും ചിരിക്കുന്നതും കാണാം. യുവ താരങ്ങൾ തമ്മിലുള്ള കെമിസ്ട്രി, വിഡിയോയിൽ വളരെ തെളിഞ്ഞു കാണാം.

Agastya Nanda  Suhana and Shah Rukh Khan
Photo Credit: Agastya Nanda, Gauri Khan / Instagram

എന്നാൽ ഇതിനിടെ സോഷ്യൽ മീഡിയ പ്രേക്ഷകർ ശ്രദ്ധിച്ചത്, സുഹാനയുടെയും അഗസ്ത്യയുടേയും ചേഷ്ടകൾ ശ്രദ്ധിച്ചു കൊണ്ട് മാറിയിരിക്കുന്ന നടിയുടെ അച്ഛൻ ഷാരൂഖ് ഖാന് നേരെയാണ്. ബോളിവുഡ് സൂപ്പർതാരത്തിന്റെ മുഖത്ത് നിന്ന് ആശങ്കയാണ് വായിച്ചെടുക്കാൻ കഴിയുന്നതെന്ന് ഷാരൂഖിന്റെ ആരാധകരും, സമൂഹമാധ്യമങ്ങളിലെ സിനിമ പ്രേമികളും പറയുന്നു. ഇത്, സ്വന്തം മകൾ പ്രണയത്തിലാവുകയാണെന്ന് തിരിച്ചറിയുന്ന ഏതൊരു അച്ഛന്റേയും ആശങ്കയാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മറ്റു ചിലർ, സുഹാനയും അഗസ്ത്യയും തമ്മിലുള്ള ബന്ധം ഷാരൂഖ് ഖാന് ഒട്ടും രസിച്ചിട്ടില്ല എന്നാണ് കരുതുന്നത്.

"ഷാരൂഖ് ഖാൻ ഒരു സാധാരണക്കാരനായ അച്ഛനാണ്," ചില പ്രേക്ഷകർ പറഞ്ഞു. "എത്ര വലിയ സൂപ്പർസ്റ്റാർ ആയാലും മക്കളുടെ കാര്യത്തിൽ എല്ലാ അച്ഛന്മാരും ഇങ്ങനെ തന്നെയാണ്," മറ്റു ചിലർ പറഞ്ഞു. "അഗസ്ത്യ നന്ദ അമിതാഭ് ബച്ചന്റെ കൊച്ചു മകൻ ആണെങ്കിലും, ഷാരുഖിന് ഈ ബന്ധത്തോട് വലിയ താത്പര്യം ഉള്ളതായി തോന്നുന്നില്ല," എന്നാണ് മറ്റു ചിലർ പറഞ്ഞത്. എന്തായാലും, ആർച്ചീസ് റിലീസ് ആയ സമയത്ത് പുറത്തു വന്ന വീഡിയോ, ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

Agastya and Suhana  Shah Rukh Khan
Photo Credit: Netflix / Pooja Dadlani, Instagram

സുഹാനയും അഗസ്ത്യയും പ്രണയത്തിൽ?

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, സുഹാന ഖാനും അഗസ്ത്യ നന്ദയും ആർച്ചീസ് ലൊക്കേഷനിൽ വച്ചാണ് പ്രണയത്തിലാവുന്നത്. ചെറുപ്പകാലം മുതൽക്ക് തന്നെ പരസ്പരം അറിയാവുന്നവരാണ് ഇരുവരും. അമിതാബ് ബച്ചന്റെ മകൾ ശ്വേത ബച്ചന്റെയും, രാജ് കപൂറിന്റെ കൊച്ചുമകൻ നിഖിൽ നന്ദയുടെയും മകനാണ് അഗസ്ത്യ. യുവ നടന്റെ സഹോദരി നവ്യ നവേലി നന്ദയുമായി സുഹാന ഖാന് വളരെ കാലങ്ങൾക്ക് മുൻപ് തന്നെ, അടുത്ത സൗഹൃദമുണ്ട്. സുഹാനയുടെ മൂത്ത സഹോരദനും, ഷാരൂഖ് ഖാന്റെ മകനുമായ ആര്യൻ ഖാൻ, കുറച്ചു വർഷങ്ങൾക്ക് മുൻപ് നവ്യയുമായി പ്രണയത്തിൽ ആയിരുന്നു. പക്ഷെ ഇരുവരും അധികം വൈകാതെ വേർപിരിഞ്ഞു.

തന്റെ കരിയറിൽ ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചിരിക്കുന്ന സുഹാന ഖാന്, ഉടനെയൊന്നും വിവാഹിതയാകാൻ പദ്ധതിയില്ല എന്നാണ് വിവരം. അടുത്തതായി, അച്ഛൻ ഷാരൂഖ് ഖാനോടൊപ്പം, സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് സുഹാന. അഗസ്ത്യ നന്ദയാവട്ടെ, ഒരുപിടി ചിത്രങ്ങളുമായി തന്റെ ബോളിവുഡ് സിനിമ കരിയറിൽ തിരക്കിലാണ്.

More from Filmibeat

Read more about: shah rukh khan suhana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X