»   » കേന്ദമന്ത്രി സ്മൃതി ഇറാനിയുടെ വളര്‍ത്തുമകളുടെ രഹസ്യം വെളിപ്പെടുത്തി ഷാരുഖ് ഖാന്‍!!!

കേന്ദമന്ത്രി സ്മൃതി ഇറാനിയുടെ വളര്‍ത്തുമകളുടെ രഹസ്യം വെളിപ്പെടുത്തി ഷാരുഖ് ഖാന്‍!!!

Posted By:
Subscribe to Filmibeat Malayalam

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിയും ബോളിവുഡിലെ കിങ്ങ് ഖാനും അടുത്ത സുഹൃത്തുക്കളാണ്. സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ അംഗമായതോടെ ഷാരുഖ് ഖാന്‍ മന്ത്രിയുടെ കുടുംബത്തെക്കുറിച്ച് ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ പ്രവേശിച്ച സ്മൃതി ഇറാനി മകളെ വല്ലാതെ മിസ് ചെയ്യുന്നു എന്നു പറഞ്ഞ് ഒരു ചിത്രം പങ്കുവെച്ചിരുന്നു. സുബിന്‍ ഇറാനിയുടെ ആദ്യ ഭാര്യയിലുള്ള മകള്‍ ഷാനെല്ലയുടെ ചിത്രമായിരുന്നു പങ്കുവെച്ചത്.

 shanella

ചിത്രം കണ്ടതിന് ശേഷം ഷാരുഖ് ഖാന്‍ ആ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു. ഷാനെല്ല എന്ന പേര് അവള്‍ക്കിട്ടത് താനായിരുന്നു എന്നാണ് ഷാരുഖ് ഖാന്‍ പറഞ്ഞത്. വിദേശത്ത് നിയമ വിദ്യാര്‍ത്ഥിനിയാണ് ഷാനെല്ല ഇപ്പോള്‍.

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെയാണ് ഷാരുഖ് ഖാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്റെ ചെറുപ്പത്തിലെ കൂട്ടുകാരാനായ സുബിന്റെ മകളാണിത്. ഇപ്പോള്‍ അവള്‍ വളര്‍ന്ന് സുന്ദരിയായി മാറിയിരിക്കുകയാണ്. അവള്‍ക്ക് താനാണ് ഷാനെല്ല എന്ന പേരിട്ടതെന്നുമാണ് ഷാരുഖ് ഇന്‍സ്റ്റാഗ്രാമിലുടെ കുറിച്ചത്.

#familyphoto some one is being missed sorely 😩🤕🙋👩‍👧💝@shanelleirani

A post shared by Smriti Irani (@smritiiraniofficial) on May 7, 2017 at 1:12am PDT

English summary
Shah Rukh Khan reveals that he named Smriti Irani's stepdaughter

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam