For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരരാജാവിന്റെ മകളാണ്.. സിനിമയിലെത്തുന്നതിന് മുന്‍പ് താരപുത്രി പ്രണയത്തില്‍! പുതിയ താരജോഡി ഇവരാണ്..

  |

  പ്രമുഖ താരങ്ങളുടെ മക്കള്‍ക്ക് സിനിമയിലേക്കുള്ള അരങ്ങേറ്റം എളുപ്പമുള്ള കാര്യമാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയിലെ ഏത് ഇന്‍ഡസ്ട്രി നോക്കിയാലും താരങ്ങളും അവരുടെ മക്കളും കൊച്ചുമക്കളുമായി നിറഞ്ഞ് നില്‍ക്കുന്നത് കാണാം. മലയാളത്തില്‍ താരപുത്രന്മാരാണ് കൂടുതലും സിനിമയിലേക്ക് എത്തുന്നതെങ്കില്‍ ബോളിവുഡില്‍ താരപുത്രിമാരാണ്...

  ഈ വര്‍ഷം തന്നെ ബോളിവുഡില്‍ നിന്നും ഒരുപാട് താരപുത്രിമാരാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ഇനി എല്ലാവരും കാത്തിരിക്കുന്നത് കിംഗ് ഖാന്‍ ഷാരുഖിന്റെ മകള്‍ സുഹാന ഖാന് വേണ്ടിയാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ സുഹാന ഹിറ്റാണ്. താരപുത്രിയുടെ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനുള്ളില്‍ ഗോസിപ്പ് കോളങ്ങളില്‍ സ്ഥാനം നേടിയിരിക്കുകയാണ് സുഹാനയിപ്പോള്‍.

  സുഹാന ഖാന്‍

  സുഹാന ഖാന്‍

  ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് ഖാന്‍ മറ്റെന്തിനെക്കാളും കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന ആളാണ്. മൂന്ന് മക്കളില്‍ മകള്‍ സുഹാനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആണ് താരത്തിന് ആശങ്ക. ഇത് പലപ്പോഴും അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ടവളാണ്. പിതാവിനെ പോലെ പുറത്തിറങ്ങിയാല്‍ ആരാധകര്‍ സുഹാനയുടെ പിന്നാലെ കൂടുന്നത് പതിവാണ്. ബോളിവുഡിലെ പ്രമുഖ നടിമാരെ പോലെ വലിയ പ്രധാന്യത്തോടെ സുഹാനയുടെ ഫോട്ടോ എടുക്കുന്നവരുണ്ട്. ചില പൊതുപരിപാടികളില്‍ ഇക്കാര്യം വ്യക്തമായതുമാണ്.

  അരങ്ങേറ്റം എപ്പോള്‍..?

  അരങ്ങേറ്റം എപ്പോള്‍..?

  അച്ഛന്‍ താരരാജാവ് ആയതിനാലും ബോളിവുഡ് ഗ്ലാമറിന്റെ ലോകമായതിനാലും സിനിമയിലേക്കുള്ള സുഹാനയുടെ എന്‍ട്രി അതിവേഗമായിരിക്കും. അതിനുള്ള സാധ്യതകള്‍ സുഹാന കാണിച്ചും തുടങ്ങി. എന്നാല്‍ സ്‌കൂള്‍ വിദ്യാഭ്യസം കഴിയാതെ മകളുടെ സിനിമാ പ്രവേശനം ഉണ്ടാവില്ലെന്ന് ഷാരുഖ് ആദ്യമേ വ്യക്തമാക്കിയിരുന്നു. അടുത്തിടെ സുഹാന പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചതോടെ സിനിമയിലെത്താന്‍ അധികം താമസമുണ്ടാവില്ലെന്നുള്ള കാര്യവും ഉറപ്പായിരിക്കുകയാണ്. എന്നാല്‍ അതിനിടെ ഗോസിപ്പ് കോളങ്ങളിലും സുഹാനയിപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.

  സുഹാനയും പ്രണയത്തില്‍

  സുഹാനയും പ്രണയത്തില്‍

  ബോളിവുഡിലെ താരങ്ങളുടെ പ്രണയത്തെ കുറിച്ച് പാപ്പരാസികള്‍ പറയുന്നത് പലപ്പോഴും സത്യമാവാറുണ്ട്. രണ്‍വീര്‍ സിംഗ്-ദീപിക, അനുഷ്‌ക-കോലി, ഇപ്പോള്‍ ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍ തുടങ്ങി ഗോസിപ്പ് കോളങ്ങളില്‍ നിന്നും യഥാര്‍ത്ഥത്തില്‍ പ്രണയത്തിലാണെന്ന് തെളിയിച്ചവരാണ് പലരും. ഇപ്പോള്‍ സുഹാന ഖാനും പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. സിനിമാ ലോകത്ത് നിന്നല്ല, ക്രിക്കറ്റ് താരമാണ് സുഹാനയുടെ മനസ് കീഴടക്കിയതെന്നാണ് പറയുന്നത്. അതിനുള്ള ചില സൂചനകളും പാപ്പരാസികള്‍ നിരത്തി വെക്കുന്നുണ്ട്...

   വൈറലാവുന്ന ചിത്രങ്ങള്‍..

  വൈറലാവുന്ന ചിത്രങ്ങള്‍..

  പാര്‍ട്ടിയിലും മറ്റും തിളങ്ങി നില്‍ക്കുന്ന സുഹാനയുടെ പുറത്ത് വരുന്ന ഓരോ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബിക്കിനി ധരിച്ച് നില്‍ക്കുന്നതും കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങളുമെല്ലാം പലപ്പോഴായി സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ സുഹാനയെ കുറിച്ച് വാര്‍ത്തകളില്‍ നിറയുന്നതിന്റെ കാരണം അതുപോലെയുള്ള ചിത്രങ്ങളാണ്. അടുത്തിടെ കഴിഞ്ഞ ഐപിഎല്‍ മത്സരത്തെ ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്. ഐപിഎല്ലിലെ പ്രധാന കാഴ്ചകളിലൊന്ന് ഷാരുഖിനൊപ്പം ഗാലറിയിലുരിക്കുന്ന മകള്‍ സുഹാനയായിരുന്നു.

  സത്യമെന്താണ്..?

  സത്യമെന്താണ്..?

  ഷാരുഖിന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളി കാണാനെത്തിയ സുഹാന ടീമിലെ ഒരു താരവുമായി പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന ശുബ്മാന്‍ ഗില്ലുമായിട്ടാണ്് സുഹാന പ്രണയത്തിലായിരിക്കുന്നത്. മത്സരത്തിന് ശേഷം ഇരുവരും ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ചിത്രങ്ങള്‍ വൈറലായതോടെയാണ് ഇത്തരത്തില്‍ ഗോസിപ്പുകള്‍ ഉയര്‍ന്നത്. ഇതിനെ കുറിച്ച് രണ്ട് പേരും ഒന്നും പറഞ്ഞിട്ടില്ലെങ്കിലും സ്ഥിരമായി ഇരുവരും സംസാരിക്കുന്നത് കിംവദന്തികള്‍ക്ക് കാരണമാവുകയായിരുന്നു. ഐപിഎല്‍ കഴിഞ്ഞിട്ട് ദിവസങ്ങള്‍ ആയെങ്കിലും സുഹാനയെ കുറിച്ചുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല.

  English summary
  Shahrukh Khan's Daughter Suhana khan is in love with this KKR player
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X