ഇളയമകന്റെ പിതാവ് മൂത്തമകനാണെന്ന് പ്രചരിപ്പിച്ചു! ഷാരൂഖ് ഖാനെയും ഭാര്യയെയും പ്രതിസന്ധിയിലാക്കിയ ഗോസിപ്പ്

ബോളിവുഡിന്റെ കിംഗ് എന്നറിയപ്പെടുന്ന നടന്‍ ഷാരൂഖ് ഖാന്‍ ഇന്ന് 59 ജന്മദിനം ആഘോഷിക്കുകയാണ്. ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ നടന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇത്തവണ വലിയൊരു പാര്‍ട്ടി നടത്താനാണ് നടന്‍ തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല ജന്മദിനത്തോടനുബന്ധിച്ച് ചില സുപ്രധാന വെളിപ്പെടുത്തലുകളും വന്നേക്കുമെന്ന സൂചനകളുണ്ട്.

ഇതിനിടെ ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ടുള്ള നിരവധി കഥകളാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. നടന്റെ പ്രണയജീവിതവും കുടുംബവും സിനിമയും വിവാദങ്ങളുമൊക്കെ പ്രചരിക്കുകയാണ്. അതില്‍ ഏറ്റവും ശ്രദ്ധേയം മക്കളുടെ പേരിലുള്ള ഗോസിപ്പുകളാണ്...

shahrukh-khan

ആര്യന്‍ ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍, എന്നിങ്ങനെ മൂന്നു മക്കളാണ് ഷാരൂഖിനുള്ളത്. മൂത്ത രണ്ടുമക്കളില്‍ നിന്നും വലിയ വ്യത്യാസം അബ്രാമിനുണ്ട്. 2013 മെയ് 27നാണ് നടനും ഭാര്യ ഗൗരി ഖാനും ഇളയ മകന് ജന്മം കൊടുക്കുന്നത്. അതുവരെ ഗൗരി ഗര്‍ഭിണി അല്ലാത്തതിനാല്‍ ഈ കുഞ്ഞിന്റെ ജനനം എങ്ങനെയാണെന്ന സംശയം വന്നു. പിന്നാലെ ഇത് വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച മകനാണെന്ന് നടന്‍ വെളിപ്പെടുത്തി.

എന്നാല്‍ നടന്റെ ഈ വിശദീകരണം പലര്‍ക്കും മതിയാവുന്നതായിരുന്നില്ല. അബ്രാമിന്റെ ജനനത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചു. അതില്‍ നടനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചൊരു വാര്‍ത്ത മൂത്ത മകന്റെ പേരിനൊപ്പം വന്ന പ്രചരണങ്ങളാണ്. 1998 ലാണ് മൂത്തമകന്‍ ആര്യന്‍ ഖാന്‍ ജനിക്കുന്നത്. ആര്യനും അബ്രാമും തമ്മില്‍ 15 വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്.

ചേട്ടനും അനിയനും തമ്മിലുള്ള അടുപ്പവും സ്‌നേഹവും എടുത്തു പറയേണ്ടതുമാണ്. എന്നാല്‍ ആര്യന്റെ മകനാണ് അബ്രാം എന്ന തരത്തിലാണ് ഇടയ്ക്കു കിംവദന്തികള്‍ പ്രചരിച്ചത്. വിദേശത്ത് പഠിക്കുകയായിരുന്ന ആര്യന് അവിടെ ഒരു പ്രണയം ഉണ്ടാവുകയും ആ പെണ്‍കുട്ടിയില്‍ ജനിച്ച കുഞ്ഞാണ് അബ്രാമെന്നുമാണ് കഥകള്‍. സ്വന്തം മകന്റെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കഴിയാതെ ഷാരൂഖ് ഖാനും ഭാര്യയും കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു എന്നും അതിന് വാടക ഗര്‍ഭധാരണ കഥ പറയുകയും ചെയ്തു എന്നാണ് പ്രചരിക്കപ്പെട്ടത്.

shahrukh-khan

എന്നാല്‍ പിന്നീട് ഒരിക്കല്‍ മകന്റെ ജനനംത്തെക്കുറിച്ച് നടന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ' ഞാനും ഭാര്യയും മൂന്നാമതൊരു കുട്ടി വേണമെന്ന് തീരുമാനിച്ചപ്പോള്‍ ഭാര്യയുടെ ആരോഗ്യം കൂടി പരിഗണിച്ചാണ് വാടക ഗര്‍ഭപാത്രം തിരഞ്ഞെടുത്തത്. എന്നാല്‍ 15 വയസുള്ള ഞങ്ങളുടെ മൂത്ത മകന്റെ രഹസ്യ പുത്രനാണ് ഇതെന്ന് തരത്തില്‍ പലരും പരിഹസിച്ചു. മാത്രമല്ല ഒരു പെണ്‍കുട്ടിയോടൊപ്പം കാറില്‍ പോകുന്ന ആര്യന്റെ ചിത്രങ്ങളും വേറൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങളെ വളരെ അസ്വസ്ഥമാക്കിയ കാര്യമാണിതെന്നും' ഷാരൂഖ് കൂട്ടിച്ചേര്‍ത്തു...

പിതാവിന് പിന്നാലെ സിനിമയിലേക്ക് എത്തിയ ആര്യന്‍ ഖാന്‍ അഭിനയത്തിനോട് നോ എന്നാണ് പറഞ്ഞത്. പകരം സിനിമയുടെ പിന്നണിയില്‍ ജോലി ചെയ്യുകയായിരുന്നു. സംവിധായകന്‍ ആവുക എന്ന ലക്ഷ്യമാണ് ആര്യന്. എന്നാല്‍ ഇതിനിടെ ചില വിവാദങ്ങളിലേക്കും താരപുത്രന്‍ അകപ്പെട്ടിരുന്നു. 2020 ലാണ് മുംബൈ തീരത്തുള്ള ക്രൂയിസ് കപ്പലില്‍ നടത്തിയ മയക്കുമരുന്ന് പാര്‍ട്ടിയില്‍ നിന്നും ആര്യന്‍ ഖാനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. ആര്യനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിക്കുകയും ചെയ്തു. മാത്രമല്ല ജയിലില്‍ കിടക്കേണ്ട അവസ്ഥയും ആര്യനുണ്ടായി...

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X