അടുത്ത ജന്മത്തില്‍ കമലിന്റെ സഹോദരിയായി ജനിക്കാന്‍ ഷക്കീലയ്ക്ക് ആഗ്രഹം!

By Aswathi

മലയാളത്തിന്റെ മുന്‍ മാദക സുന്ദരി ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തിരക്കിലാണ്. റൊമാന്റിക് ടാര്‍ജറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഷക്കീല തന്റെ ഒരു ആഗ്രഹത്തെ കുറിച്ച് മനസ്സു തുറന്നു.

താന്‍ ഉലകനായതന്‍ കമല്‍ ഹസന്റെ കടുത്ത ആരാധികയാണ്. അദ്ദേഹത്തിന്റെ ഒരു സിനിമ പോലും മിസ് ചെയ്യാറില്ല. അടുത്ത ജന്മത്തില്‍ കമല്‍ ഹസന്റെ സഹോദരിയായി ജനിക്കാനാണ് തന്റെ ആഗ്രഹമെന്ന് ഷക്കീല അഭിമുഖത്തില്‍ പറഞ്ഞു.

kamal-shakeela

ആദ്യകാലത്ത് മലയാള സിനിമയ്ക്ക് പുറമെ തമിഴിലും കന്നടയിലുമെല്ലാം ഹോട്ട് സുന്ദരിയായിരുന്ന ഷക്കീല. പിന്നീട് സ്വഭാവ നടിയായി മാറാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. അത് ഫലിക്കാതെ വന്നപ്പോഴാണ് ബോസ് എന്‍കിറ ബാസ്‌കരന്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളിലൂടെ ഹാസ്യതാരമായി പ്രത്യക്ഷപ്പെട്ടത്.

താനിങ്ങനെ ഒരു നടിയായി മാറിയതിന് കുടുംബത്തെയാണ് ഷക്കീല പഴിയ്ക്കുന്നത്. കുടുംബത്തിനുവേണ്ടിയാണ് താന്‍ സിനിമയിലെത്തിയതെന്ന് മുമ്പ് പലതവണ ഷക്കീല പറഞ്ഞിട്ടുണ്ട്. എന്തായാലും അടുത്ത ജന്മത്തില്‍ ഷക്കീലയുടെ ആഗ്രഹം സഫലമാകത്തെ എന്ന് ആശംസിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X