മീനാക്ഷി കാരണം ദിലീപ് വേണ്ടെന്ന് വെച്ചു, മോഹൻലാലും വില്ലനായില്ല! ശങ്കര്‍ സിനിമകളെ പറ്റി ചർച്ച
മലയാളത്തില്‍ നിന്നും തമിഴിലേക്കും മറ്റ് ഭാഷകളിലേക്കും അഭിനയിക്കാനായി നിരവധി താരങ്ങള്‍ പോവാറുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും എന്ന് തുടങ്ങി താരരാജാക്കന്മാര്‍ പോലും അന്യഭാഷ സിനിമകളുടെ ഭാഗമാവാറുണ്ട്. ഏറ്റവുമൊടുവില്‍ ജയിലര്‍ എന്ന രജനികാന്ത് സിനിമയില്‍ മോഹന്‍ലാല്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതിന് മുന്‍പ് രജനികാന്തിന്റെ സിനിമയിലേക്ക് വില്ലന്‍ വേഷത്തില്‍ മോഹന്‍ലാലിനെ പരിഗണിച്ചിരുന്നു. ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലേക്കായിരുന്നു അത്. എന്നാല്‍ ആ വേഷം ചെയ്യാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചു. ഇതല്ലാതെയും മലയാളത്തിലെ മറ്റ് ചില പ്രമുഖ താരങ്ങളെയും ശങ്കര്‍ അദ്ദേഹത്തിന്റെ സിനിമയിലേക്ക് വിളിച്ചിരുന്നു.

ദിലീപ് അടക്കമുള്ള താരങ്ങള്‍ക്ക് വേഷങ്ങള്‍ ലഭിച്ചെങ്കിലും അവരത് നിരസിക്കുകയായിരുന്നു. എന്നാല്‍ ഇതുപോലെയുള്ള കഥാപാത്രം കൊടുത്ത് ശങ്കര്‍ മലയാള നടന്മാരെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നോ എന്ന് ചോദിക്കുകയാണ് ആരാധകര്‍. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധേയമാവുകയാണ്.
ശങ്കര്‍ അദ്ദേഹത്തിന്റെ സിനിമകളിലേക്ക് മലയാളത്തില്‍ നിന്നും താരങ്ങളെ ക്ഷണിച്ച് ഓരോ തവണയും പരിഹസിക്കാനാണോ ശ്രമിച്ചിരുന്നത്? എന്നാണ് ചിലര്‍ ചോദിക്കുന്നത്. രജനികാന്ത് നായകനായി അഭിനയിച്ച ശിവാജിയിലും മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നു. ചിത്രത്തില്‍ നടന്‍ സുമന്‍ അവതരിപ്പിച്ച വേഷം ചെയ്യാനായിരുന്നു അദ്ദേഹം മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം നിരസിച്ചു. ശിവാജിയിലെ വില്ലനായി ലാലേട്ടനെ കാസ്റ്റ് ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും മോഹന്‍ലാല്‍ ഫാന്‍സിനും ഇതിനോട് എതിര്‍പ്പുണ്ടായിരുന്നു.
അതുപോലെ ദിലീപ് താരപദവിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ നന്‍പന്‍ എന്ന സിനിമയിലേക്കും ഒരു കഥാപാത്രം ചെയ്യാന്‍ ക്ഷണിച്ചിരുന്നു. വിജയ് നായകനായ ചിത്രത്തില്‍ നടന്‍ സത്യന്‍ അവതരിപ്പിച്ച സൈലന്‍സര്‍ എന്ന വേഷം ചെയ്യാനായിരുന്നു ശങ്കര്‍ ദിലീപിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആ വേഷം ചെയ്താല്‍ സംസാരിക്കില്ലെന്ന് മകള്‍ മീനാക്ഷി പറഞ്ഞത് കൊണ്ടാണ് ദിലീപ് അത് നിരസിച്ചതെന്നും പറയപ്പെടുന്നു.

ഇത്തരം കാര്യങ്ങളെക്കുറിച്ച് മമ്മൂക്കയ്ക്ക് കുറച്ച് കൂടി അവബോധമുണ്ട്. മാമാങ്കം ട്രെയിലര്‍ ലോഞ്ചിനിടെ അല്ലു അരവിന്ദ് ജല്‍സയില്‍ വില്ലന്‍ വേഷം ചെയ്യാന്‍ ഇക്കയെ സമീപിച്ചിരുന്നു എന്നാല്‍ തനിക്ക് ഓഫര്‍ ചെയ്ത അതേ വേഷം ചെയ്യാന്‍ ചിരഞ്ജീവിയോട് നിങ്ങള്‍ ആവശ്യപ്പെടുമോ എന്ന് ഇക്ക അദ്ദേഹത്തോട് തിരിച്ച് ചോദിച്ചുവെന്നാണ് പറയപ്പെടുന്നത്.
അതുപോലെ നെടുമുടി വേണു ചേട്ടന്‍ ഇന്ത്യന്‍ (1997) എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. അത് എങ്ങനെ അവതരിപ്പിച്ചു എന്നതിനെക്കുറിച്ചുള്ള ചില രംഗങ്ങള്‍ ശങ്കറിനെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ഒരിക്കല്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഈ റോളുകളിലേക്ക് ആരും അവരെ നിര്‍ബന്ധിച്ചില്ലെങ്കിലും താരങ്ങള്‍ തന്നെ ആ റോളുകള് നിരസിക്കാമായിരുന്നു. ലാലേട്ടനെയും മമ്മൂക്കയെയും പോലെയുള്ള താരങ്ങള്‍ക്ക് അവരുടെ താരമൂല്യത്തെക്കാളും താഴ്ന്ന സൈഡ് റോളുകള്‍ കൊടുക്കാന്‍ തീരുമാനിച്ചത് തീരെ ശരിയായില്ലെന്നും അത്രയ്‌ക്കൊന്നും അധ:പതിച്ചിട്ടില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











