ഷാരൂഖുമായി പ്രണയത്തിലായ പ്രിയങ്ക; വിവരമറിഞ്ഞ ​ഗൗരി ഖാനും കരൺ ജോഹറും ചെയ്തത്

ബോളിവുഡിലെ സൂപ്പർതാരമെന്ന പദവിയിൽ നിന്നും ഹോളിവുഡിലും പ്രശസ്തയായി മാറിയ താരമാണ് ​പ്രിയങ്ക ചോപ്ര. ക്വാണ്ടികോ എന്ന അമേരിക്കൻ ടെലിവിഷൻ സീരിസിലൂടെ വൻ ജനപ്രീതി നേടിയ നടി പിന്നീട് ചില ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. സിനിമാ നിർമാണം, ബിസിനസുകൾ തുടങ്ങി മറ്റു മേഖലകളിലും നടി തിരക്കിലാണ്. പ്രിയങ്കയുടെ കരിയറിന് സംഭവിച്ച അമ്പരിപ്പിച്ച വളർച്ച ഇന്നും പല താരങ്ങൾക്കും പ്രചോദനമാണ്.

ഏറെ ചർച്ചയായ ​ഗോസിപ്പായിരുന്നു നടൻ ഷാരൂഖ് ഖാനും പ്രിയങ്കയും തമ്മിലുള്ള സൗഹൃദം

അതേസമയം പ്രൊഫഷണൽ ജീവിതത്തിൽ വിജയം കൊയ്യുമ്പോഴും നടിയുടെ വ്യക്തി ജീവിതവും മുൻ കാലങ്ങളിൽ നിരന്തര വിവാദത്തിലായിരുന്നു. നടൻമാരുമായി ചേർത്തുള്ള ​ഗോസിപ്പുകൾ നടിയെക്കുറിച്ച് നിരന്തരം വന്നിരുന്നു. ഇക്കൂട്ടത്തിൽ ബോളിവുഡിൽ ഏറെ ചർച്ചയായ ​ഗോസിപ്പായിരുന്നു നടൻ ഷാരൂഖ് ഖാനും പ്രിയങ്കയും തമ്മിലുള്ള സൗഹൃദം. നടിയുടെ കരിയറിനെ വരെ ബാധിച്ച പ്രചരണമായിരുന്നു ഇതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പറയുന്നത്.

ഇരുവരുടെയും കെമിസ്ട്രിയും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു

2006 ൽ ഫർഹാൻ അക്തർ സംവിധാനം ചെയ്ത ഡോൺ എന്ന ചിത്രത്തിന് ശേഷമാണ് ഷാരൂഖ്-പ്രിയങ്ക പ്രണയ കഥകൾ പരന്നത്. വൻ ഹിറ്റായ ഡോണിലെ ഇരുവരുടെയും കെമിസ്ട്രിയും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ഡോണിലൂടെ പ്രിയങ്കയും ഷാരൂഖും തമ്മിൽ ഉടലെടുത്ത സൗഹൃദം അതിവേ​ഗം വളർന്നു. പിന്നാലെ ഡോൺ 2 വിലും ഇരുവരും ഒരുമിച്ചെത്തി. ഷാരൂഖ് പ്രിയങ്കയുമായി പ്രണയത്തിലാണെന്ന് മാധ്യമങ്ങളിൽ വാർത്ത പരന്നു.

ഷാരൂഖുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് ​ഗൗരി അറിഞ്ഞു

​ഗോസിപ്പ് വലിയ തോതിൽ ആഘോഷിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്തതോടെ ഷാരൂഖ് ഖാന്റെ ഭാര്യ ​ഗൗരി ഖാൻ അതൃപ്തി പ്രകടിപ്പിച്ചു. ഷാരൂഖുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് ​ഗൗരി അറിഞ്ഞെന്നാണ് അന്ന് പുറത്തു വന്ന വാർത്തകൾ. ഈ വിഷയം ​ഗൗരി ഷാരൂഖിനോട് സംസാരിച്ചു. പ്രിയങ്കയോടൊപ്പം ഇനി സിനിമ ചെയ്യരുതെന്ന് ​ഗൗരി ഖാൻ ഷാരൂഖിന് താക്കീത് നൽകി. ശേഷം ഇതുവരെയും ഷാരൂഖ് ഖാൻ പ്രിയങ്ക ചോപ്രയോടൊപ്പം അഭിനയിച്ചിട്ടില്ല. എന്നാൽ പ്രിയങ്കയെ സംബന്ധിച്ച് പ്രശ്നങ്ങൾ അവിടെയും തീർന്നില്ല.

ഗൗരി ഖാന്റെ അടുത്ത സുഹൃത്തായിരുന്നു കരൺ ജോഹർ

​ഗൗരി ഖാന്റെ അടുത്ത സുഹൃത്തായിരുന്നു അന്ന് ബോളിവുഡിലെ നെടുംതൂണായിരുന്ന സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. പ്രിയങ്കയും ഷാരൂഖും തമ്മിലുള്ള ബന്ധമറിഞ്ഞ കരൺ ​പ്രിയങ്കയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയെന്നാണ് വിവരം. പ്രിയങ്കയെക്കുറിച്ച് നിരവധി വ്യാജപ്രചരണങ്ങൾ അന്ന് വന്നതിന് പിന്നിൽ ​ഗൗരിക്കും കരണിനും പങ്കുണ്ടെന്നും സംസാരമുണ്ടായിരുന്നു. ​

എന്നാൽ കരണിന്റെയോ ​ഗൗരിയുടെയോ ശ്രമങ്ങളൊന്നും പ്രിയങ്കയുടെ കരിയറിനെ ബാധിച്ചില്ല

എന്നാൽ കരണിന്റെയോ ​ഗൗരിയുടെയോ ശ്രമങ്ങളൊന്നും പ്രിയങ്കയുടെ കരിയറിനെ ബാധിച്ചില്ല. മികച്ച വേഷങ്ങൾ തെരഞ്ഞെടുത്ത് ചെയ്ത നടി അതിവ​ഗം ഹോളിവുഡിലേക്കും ചുവടു വെച്ചു. ഇന്ന് കരൺ ജോഹറിനെ പോലെ തന്നെ ഒരു പ്രൊഡക്ഷൻ കമ്പനി നടത്തുന്ന താരമാണ് പ്രിയങ്ക. കരണിനോ മറ്റാർക്കോ മാറ്റി നിർത്താൻ കഴിയാത്ത സ്ഥാനം പ്രിയങ്ക ബോളിവുഡിൽ നേടിയെടുത്തു.

Recommended Video

Bigg Boss Interview | യഥാർത്ഥ ബിഗ്‌ബോസ് ഇവിടുണ്ട്.. ഇഷ്ടം റോബിനെയോ ജാസ്മിനെയോ? | *BiggBoss
കരൺ-പ്രിയങ്ക തർക്കം പിന്നീട് അവസാനിച്ചു

മേരി കോം, ബാജിരാവോ മസ്താനി, ഫാഷൻ, ദിൽ ദടക്നേ ദോ, തുടങ്ങി നിരവധി സിനിമകളിൽ പ്രിയങ്ക തന്റെ അഭിനയ മികവ് കാഴ്ച വെച്ചു. കരിയറിന്റെ തുടക്കത്തിൽ ചെയ്ത ഫാഷൻ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയങ്കയ്ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം വർഷങ്ങൾക്ക് മുമ്പുള്ള കരൺ-പ്രിയങ്ക തർക്കം പിന്നീട് അവസാനിച്ചു. കോഫി വിത്ത് കരണിന്റെ അഞ്ചാം സീസണിൽ പ്രിയങ്ക അതിഥിയായെത്തിയിരുന്നു.

More from Filmibeat

Read more about: bollywood priyanka chopra sharukh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X