ശ്രീദേവിയുടെ ചുണ്ടുകളെന്താ ഇങ്ങനെ വീര്‍ത്തിരിക്കുന്നത്, സംശയം ശക്തമാകുന്നു, ചോദ്യങ്ങളുയരുന്നു!!
Recommended Video

ബോളിവുഡില്‍ ഇന്നും ഏറ്റവും സുന്ദരിയായ നായികയാണ് ശ്രീദേവി. അന്‍പത് പിന്നിടുമ്പോഴും ശ്രീദേവിയുടെ ഈ സൗന്ദര്യം ആരാധകരെ അസൂയപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നടിയുടെ സൗന്ദര്യത്തെ കുറിച്ചുള്ള പല ഗോസിപ്പുകളും ഇതിന് മുന്‍പ് വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ പ്രചരിപ്പിയ്ക്കുന്ന ശ്രീദേവിയുടെ ചില ചിത്രങ്ങള്‍ കൂടുതല്‍ സംശയങ്ങളും ചോദ്യങ്ങളും ജനിപ്പിയ്ക്കുന്നു. അനുരാഗ് ബസുവിന്റെ പൂജയ്ക്ക് പങ്കെടുക്കാനെത്തിയ ശ്രീദേവിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ചുണ്ടെന്താ വീര്‍ത്തിരിയ്ക്കുന്നത്
ഇതാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഈ ചിത്രം. ശ്രീദേവയുടെ ചുണ്ടുകളെന്താ ഇങ്ങനെ വീര്‍ത്തിരിയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പ്രയാശമാണ് രൂപം

പ്ലാസ്റ്റിക് സര്‍ജറി ആണോ..
ചുണ്ടിന്റെ സൗന്ദര്യം കൂട്ടാന്‍ വേണ്ടി ശ്രീദേവി പ്ലാസിറ്റ്ക് സര്‍ജറി ചെയ്തിട്ട് പണി പാളിയതാണോ എന്ന സംശയവും ഉയരുന്നു. ഇത്തരത്തില്‍ പണികിട്ടിയ ഹോളിവുഡ് താരങ്ങളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ട്രോളുകളും ഇറങ്ങുന്നു.

നേരത്തെ വന്ന വാര്‍ത്തകള്‍
മൂക്കിന്റെയും ചുണ്ടിന്റെയും സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശ്രീദേവി വിദേശത്ത് പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ നടി അത് നിഷേധിച്ചു.

സൗന്ദര്യ രഹസ്യം
കൃത്യമയ വ്യായാമവും ഭക്ഷണ രീതിയുമാണ് തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നത് എന്നാണ് ശ്രീദേവി പറഞ്ഞത്. ടെന്നീസ് കളിക്കും .. യോഗ ചെയ്യും. ഭക്ഷണ രീതിയില്‍ നിയന്ത്രണമുണ്ട്. മനസ്സിന്റെ സന്തോഷമാണ് മുഖത്ത് കാണുന്നത് എന്നൊക്കെയാണ് ശ്രീദേവി സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത്.

അപ്പോള്‍ ഭര്‍ത്താവോ
ശ്രീദേവി സൗന്ദര്യത്തന്റെ കാര്യത്തില്‍ ഇത്രയധികം ശ്രദ്ധിക്കുമ്പോള്‍ എന്തുകൊണ്ട് ഭര്‍ത്താവ് ബോണി കപൂര്‍ അങ്ങനെയാവുന്നില്ല എന്ന ചോദ്യത്തിനും നടി കൃത്യമായ മറുപടി നല്‍കി. ഭക്ഷണ രീതിയിലൊന്നും ബോണിജിയ്ക്ക് ഒരു നിയന്ത്രണവുമില്ല. എത്രയെന്ന് കരുതി ഞാന്‍ പറയും. പക്ഷെ എന്നെ സംബന്ധിച്ച് ലോകത്തെ ഏറ്റവും സുന്ദരന്‍ ബോണിജി തന്നെയാണ് എന്ന് ശ്രീദേവി പറഞ്ഞിരുന്നു.


Click it and Unblock the Notifications