ഷൈന്‍ ടോമിനെ ചുംബിക്കുന്ന ചിത്രവുമായി തനു! അയാള്‍ തേച്ചിട്ട് പോയോ എന്ന ചോദ്യത്തിനുള്ള മറുപടിയിങ്ങനെ
നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി പുറത്തു വന്നിരുന്നത്. നടന്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്ന രീതിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. ചോദ്യങ്ങള്‍ക്ക് വിപരീതമായ ഉത്തരം നല്‍കിക്കൊണ്ട് ഷൈന്‍ ജനപിന്തുണ നേടി.
ഇതിനിടയില്‍ താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള കഥകളും പുറത്തുവന്നു. നേരത്തെ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവും ആയിരുന്ന ഷൈന്‍ ആ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ രണ്ടാമതും വിവാഹത്തിന് ഒരുങ്ങുകയാണ്.

മാസങ്ങള്‍ക്കു മുമ്പാണ് തന്റെ പ്രതിശ്രുത വധുവും മോഡലുമായ തനൂജ എന്ന തന്‍ഹ ഷെറിനെ പുറംലോകത്തിന് നടന്‍ പരിചയപ്പെടുത്തുന്നത്. തന്നു എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന തനൂജയുടെ കൂടെയുള്ള ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് നടന്‍ വീണ്ടും പ്രണയത്തിലായി എന്ന പ്രചരണം ഉണ്ടാവുകയും ചെയ്തു.
ഒടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരുടെയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. ഇടയ്ക്ക് പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നു സംസാരിച്ചെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരെ പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു. ഇതോടെ തനുവും ഷൈനും പിരിഞ്ഞു എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും താരങ്ങളെ പറ്റി പല കഥകളും പ്രചരിച്ചതോടെ എല്ലാവര്‍ക്കുമുള്ള മറുപടിയുമായിട്ടാണ് തനു എത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷൈനിനെ ചുംബിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനു താഴെ ഷൈന്‍ ടോം നിങ്ങളെ തേച്ചിട്ട് പോയാ, എന്നിങ്ങനെയുള്ള കമന്റുകളും വന്നിരുന്നു. പരിഹസിക്കുന്ന തരത്തിലുള്ള കമന്റുകള്‍ ശ്രദ്ധേയില്‍ പെട്ടതോടെ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ടുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് തനു.

ഇതൊന്നും മര്യാദയ്ക്ക് പോവില്ല, ഉറപ്പാണെന്ന് ഒരാള്‍ കമന്റിട്ടപ്പോള്‍ എന്നാല്‍ വളഞ്ഞ് പോകാലോ എന്നായിരുന്നു തനുവിന്റെ മറുപടി. ഷൈന്‍ ടോം തേച്ചോ എന്ന ചോദ്യത്തിന് തേക്കാന്‍ ഇതെന്താണ് ഭിത്തി വല്ലതുമാണോ എന്നായിരുന്നു തനുവിന്റെ മറുചോദ്യം.
നിങ്ങള് വീണ്ടും ഒന്നിച്ചോ? ഇടയ്ക്ക് ഷൈന്‍ ചേട്ടന്‍ നിങ്ങളൊരുമിച്ചുള്ള ഫോട്ടോസ് റിമൂവ് ചെയ്തപ്പോള്‍ പിരിഞ്ഞു എന്ന് വിചാരിച്ചു. ഇതാണ് ഭംഗി. വിമര്‍ശകര്‍ ഒന്ന് പുറകേട്ട് നില്‍ക്കട്ടെ. നിങ്ങള്‍ ജീവിതം അടിച്ച് പൊളിക്കൂ.. എന്നിങ്ങനെ താരങ്ങളെ പിന്തുണച്ച് കൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്.
കഴിഞ്ഞ വര്‍ഷമാണ് തനുവുമായി പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ ഒരുങ്ങുകയാണെന്നും ഷൈന്‍ ടോം വെളിപ്പെടുത്തിയത്. ശേഷം ഇരുവരും ഒരുമിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നാണ് താരങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഫോട്ടോസ് അപ്രത്യക്ഷമായി തുടങ്ങിയത്.
ഇരുവരും വേര്‍പിരിഞ്ഞത് കൊണ്ടാണ് ഫോട്ടോസ് ഡിലീറ്റ് ചെയ്തതെന്ന തരത്തില്‍ ആരോപണം വന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ഇരുവരും ഗൗനിച്ചില്ല. ഇതിനിടയിലാണ് പ്രിയതമനൊപ്പമുള്ള പ്രണയനിമിഷം പങ്കുവെച്ച് കൊണ്ട് തനു എത്തിയത്.


Click it and Unblock the Notifications