നിക്കാഹ് കഴിഞ്ഞിട്ടും പ്രണയിനി എവിടെ? പ്രണയദിനത്തില്‍ ഷിയാസ് കരീം പങ്കുവെച്ച ചിത്രം കണ്ട് സംശയവുമായി ആരാധകര്‍

മോഡലിങ്ങിലൂടെ ശ്രദ്ധേയനായി പിന്നീട് ബിഗ് ബോസ് മലയാളം ഷോയില്‍ വന്ന് ജനപ്രിയനായി മാറിയ താരമാണ് ഷിയാസ് കരീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഷോയിലേക്ക് പ്രവേശിച്ച ഷിയാസ് മൂന്നാം സ്ഥാനത്ത് എത്തുകയും നൂറ് ദിവസത്തിന് ശേഷം ഫിനാലെയില്‍ നിന്നുമാണ് പുറത്തേക്ക് പോകുന്നത്.

ഇതിനുശേഷം ഷിയാസിനെ തേടി നിരവധി അവസരങ്ങള്‍ വന്നു. ടെലിവിഷന്‍ പരിപാടികളിലും സിനിമയിലും അടക്കം നടന്‍ അഭിനയിച്ചു. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്ന ചില പ്രശ്‌നങ്ങളില്‍ നിരന്തരം ഷിയാസും നിറഞ്ഞു നില്‍ക്കുകയാണ്. താരത്തിനെതിരെ ഗുരുതര ആരോപണങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്ന് വരികയും ചെയ്തു.

shiyas-kareem

അങ്ങനെ നിരന്തരമായിട്ടുള്ള വിമര്‍ശനങ്ങള്‍ക്കിടയിലാണ് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് ഷിയാസ് വെളിപ്പെടുത്തിയത്. പ്രതിശ്രുത വധുവിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തു. തന്നെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞതിനുശേഷമാണ് ആ പെണ്‍കുട്ടി വിവാഹത്തിന് തയ്യാറായതെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഷിയാസ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് ചിത്രം കണ്ട് ആരാധകരും സംശയത്തിലായി. ഷിയാസിന്റെ വിവാഹനിശ്ചയത്തിന് ശേഷം വരുന്ന പ്രണയദിനത്തില്‍ പോലും പ്രതിശ്രുത വധുവിനെ കാണിക്കാത്തതാണ് സംശയങ്ങള്‍ക്ക് കാരണം. മുന്‍പ് രണ്ടാളും ഒരുമിച്ചുള്ള നിരവധി ഫോട്ടോസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ആ ചിത്രങ്ങളൊന്നും ഷിയാസിന്റെ പേജില്‍ ഇല്ലെന്നാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രണയദിനത്തില്‍ പോലും പങ്കാളിയെ പറ്റി പറയാനോ ഫോട്ടോ പങ്കുവെക്കാനോ ശ്രമിക്കാത്തതും പഴയ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നിലും എന്തോ ഉണ്ടെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. ആ പ്രണയബന്ധത്തില്‍ നിന്നും ഷിയാസ് പിന്മാറിയോ എന്നാണ് കമന്റിലൂടെ ചിലര്‍ ചോദിക്കുന്നത്.

shiyas-kareem

നിലവില്‍ 'എല്ലാവര്‍ക്കും വാലന്റന്‍സ് ഡേയുടെ ആശംസകള്‍ അറിയിക്കുന്നു' എന്ന് പറഞ്ഞ് ഒരു കാറിനുള്ളില്‍ ഇരിക്കുന്ന സെല്‍ഫി ചിത്രങ്ങളാണ് ഷിയാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഐഫോണ്‍ മടിയില്‍ വച്ച് കാറിന്റെ ഉള്‍വശം കാണിക്കുന്ന തരത്തിലാണ് നടന്‍ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്. ഇതോടെ ഷിയാസിനെ വിമര്‍ശിച്ചും കളിയാക്കിയും ഉള്ള കമന്റുകളാണ് വരുന്നത്.

മുറുക്കാന്‍ കടക്കാരന്‍ വരെ ഐ ഫോണ്‍ ഉള്ള കാലം ആണ്. ഐഫോണ്‍ വെച്ചുള്ള ഷോ ഓഫ് കാലം ഒക്കെ കഴിഞ്ഞു ബ്രോ, എന്നാണ് ഒരാള്‍ ഷിയാസിനോട് പറയുന്നത്. ഐ ഫോണ്‍ കണ്ടു. അതുപോലെ ഓഡി കാറും കണ്ടു. ബ്രോ ഉദ്ദേശിച്ചത് ഇത് രണ്ടും കാണിക്കണമെന്ന് തന്നെയല്ലേ, അത് വ്യക്തമായി.. വാലന്റൈന്‍സ് ദിനത്തില്‍ കാറും ഫോണും മാത്രമേയുള്ളോ? കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എവിടെ.. എന്നിങ്ങനെയാണ് കമന്റുകള്‍.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഇരുപതിനായിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയം നടത്തിയത്. ദന്തിസ്റ്റായ ഡോ. രഹ്നയായിരുന്നു വധു. ഇരുവരുടെയും വിവാഹനിശ്ചയത്തിന് പുറമേ നിക്കാഹും കഴിഞ്ഞതായിട്ടാണ് വിവരങ്ങള്‍ മുന്‍പ് വന്നത്. എന്നാല്‍ പിന്നീട് യാതൊരു വിവരങ്ങളുമില്ലാതെയായി.

രഹ്നയുടെ സോഷ്യല്‍ മീഡിയ പേജിലും ഷിയാസിന്റെ ചിത്രങ്ങളോ വിവാഹത്തിന്റേതായ സൂചനകളോ ഇല്ലാതെ വന്നതോടെ എന്തോ പ്രശ്‌നമുണ്ടെന്ന മുന്‍വിധി വന്നിരിക്കുകയാണ്. വൈകാതെ ഈ വിഷയത്തില്‍ ഷിയാല് കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X