മോഹന്‍ലാലിനെ കാണാന്‍ ശോഭനയെത്തി! മരക്കാര്‍ ലൊക്കേഷനിലെ വരവിന്റെ പിന്നില്‍? കാണൂ!
Recommended Video

മലയാളക്കരയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശോഭന. മികച്ച നര്‍ത്തകി കൂടിയായ താരത്തിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നൃത്തവുമായി ബന്ധപ്പെട്ട തിരക്കിലാണ് താരമിപ്പോള്‍. വേദികളില്‍ നിന്നും വേദികളിലേക്കുള്ള പ്രയാണത്തിനിടയില്‍ സിനിമ സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥകളൊന്നും ലഭിച്ചിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. മലയാളത്തിലെ മികച്ച നടിമാരിലൊരാളായ ശോഭനയും മോഹന്‍ലാലും ഒരുമിച്ചെത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. മിന്നാരം, പവിത്രം, മായാമയൂരം, വെള്ളാനകളുടെ നാട്, തേന്മാവിന്‍ കൊമ്പത്ത്, ഉള്ളടക്കം തുടങ്ങി 15 ലധികം ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.
നര്‍ത്തകിയായും അഭിനേത്രിയായും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ് ശോഭന. മണിച്ചിത്രത്താഴിലെ ഗംഗയുള്‍പ്പടെ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 ലൂടെയാണ് ശോഭന നായികാവേഷത്തില്‍ എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും ശോഭന സാന്നിധ്യം അറിയിച്ചിരുന്നു. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ലൊക്കേഷനിലേക്ക് ശോഭനയും എത്തിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാലിനെ കാണാന്‍ ശോഭന
ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ വെച്ചാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം നടക്കുന്നത്. ആദ്യ ഷെഡ്യൂളിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം വീണ്ടും സെറ്റിയിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍. മരക്കാറിന്റെ സെറ്റിലേക്ക് ശോഭനയെത്തിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നേരത്തെ തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ തലയും സെറ്റില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

വരവിന് പിന്നില്‍?
ശോഭന പുതിയതായി ചിട്ടപ്പെടുത്തുന്ന നൃത്തശില്‍പ്പവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനായാണ് താരമെത്തിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലും ഈ പരിപാടിയുമായി സഹകരിക്കുന്നുണ്ടെന്നും മുംബൈയിലും ദില്ലിയിലുമായി നടക്കുന്ന ആദ്യ ഷോകളില്‍ താരം പങ്കെടുത്തേക്കുമെന്നുമുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ശോഭനയുടെ സന്ദര്‍ശനത്തിന് പിന്നാലെയായാണ് ഇത്തരത്തിലൊരു കാര്യം പ്രചരിച്ച് തുടങ്ങിയത്.

താരം സ്വീകരിക്കുമോ?
അധികമാരും ചെയ്യാത്ത പ്രമേയമാണ് ശോഭന തന്റെ നൃത്തശില്‍പ്പത്തിനായി തിരഞ്ഞെടുത്തത്. മഹാഭാരതത്തില്‍ പാണ്ഡവരുടെ വനവാസ കാലത്ത് നടന്ന സംഭവത്തെക്കുറിച്ചാണ് നൃത്തശില്‍പ്പമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംസ്‌കൃതത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാല്‍ ആ ഓഫര്‍ സ്വീകരിച്ചോയെന്ന കാര്യത്തെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെയും മോഹന്‍ലാല്‍ ശോഭനയുടെ നൃത്തശില്‍പ്പങ്ങളില്‍ സഹകരിച്ചിരുന്നു.

മരക്കാര്‍ പുരോഗമിക്കുന്നു
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. തെന്നിന്ത്യന്‍ സിനിമയുടെ തന്ന പ്രിയതാരങ്ങളെല്ലാം ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, തുടങ്ങിയവര്‍ നേരത്തെ തന്നെ സെറ്റിലേക്കെത്തിയിരുന്നു. ഇവരുടെ ലുക്കും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ബാല്യകാല വേഷത്തില്‍ പ്രണവ് മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ബാല്യകാല വേഷത്തില്‍ എത്തുന്നത് പ്രണവാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ ഈ ചിത്രത്തിലേക്കെത്തിയത്. കുഞ്ഞാലി മരക്കാരുടെ ബാല്യകാലത്തില്‍ പ്രണവ് എത്തുമ്പോള്‍ നായികയായി കല്യാണ പ്രിയദര്‍ശനായിരുന്നു എത്തിയത്. ഇരുവരും ഒരുമിച്ചുള്ള ഗാനരംഗത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇവരുടെ ഭാഗങ്ങളുടെ ചിത്രീകരണവും ഇതിനകം തന്നെ പൂര്‍ത്തിയായതാണ്.

താരപുത്രന്‍മാരുടെയും താരപുത്രികളുടേയും സമാഗമം
താരപുത്രന്‍മാരുടേയും താരപുത്രികളുടേയും സമാഗമത്തിന് കൂടിയാണ് മരക്കാര്‍ സാക്ഷ്യം വഹിച്ചത്. അനി ശശി, സിദ്ധാര്‍ത്ഥ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ് തുടങ്ങി ക്യാമറയ്ക്ക് മുന്നിലും പിന്നിലും താരങ്ങളുടെ മക്കള്‍ അണിനിരക്കുന്നുണ്ട്. അച്ഛനൊപ്പം സിനിമ ചെയ്യാനായതിന്‍രെ സന്തോഷത്തിലാണ് കല്യാണിയും സിദ്ധാര്‍ത്ഥും. പരിഭ്രമത്തോടെയാണ് താന്‍ ക്യാമറയെ അഭിമുഖീകരിച്ചതെന്നും അച്ഛന്റെ അഭിനന്ദനം ലഭിച്ചപ്പോഴാണ് ആശ്വാസമായതെന്നും കല്യാണി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications