ശോഭനയുടെ കാമുകനായിരുന്ന പ്രമുഖ നടന്‍ ആരാണ്?
കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരുടെ ഗണത്തില്‍ പെടുന്നവരാണ് ശോഭന. അഭനയമികവുകൊണ്ടും നൃത്തത്തിലുള്ള പ്രാവീണ്യംകൊണ്ടും അവര്‍ കുറച്ചൊന്നുമല്ല മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നത്. എന്നാല്‍ നാല്‍പ്പതുകളുടെ അവസാനവും വിവാഹമൊന്നും വേണ്ടെന്നു വച്ചു നടക്കുന്ന അവര്‍ക്ക് വലിയൊരു പ്രണയനഷ്ടമുണ്ടായിരുന്നതായി ചില ഗോസിപ്പികള്‍ പുറത്തുവരികയാണ്.
മലയാളത്തിലെ പ്രമുഖ നടനുമായി വേര്‍പിരിയാന്‍ വയ്യാത്തവിധം ശോഭന പ്രണയത്തിലായിരുന്നെന്ന് ഒരു പത്രപ്രവര്‍ത്തകന്റെ വാക്കുകള്‍ കടമെടുത്ത് ഓണ്‍ലൈന്‍ പത്രം പറയുന്നു. നടന്റെ പേരു പറയുന്നില്ലെങ്കിലും നടനുമൊന്നിച്ചുള്ള ശോഭനയുടെ മിക്ക ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നെന്നും, ഒരുപാടുനാളത്തെ ഇടവേളയ്ക്കുശേഷം അദ്ദേഹവുമൊന്നിച്ച് ഈയടുത്ത് അഭിനയിച്ചെന്നും പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.

തീവണ്ടി യാത്രയ്ക്കിടെയാണ് ശോഭനയുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന പത്രപ്രവര്‍ത്തകനെ പരിചയപ്പെട്ടതെന്ന് ലേഖകന്‍ പറയുന്നു. നടനുമായുള്ള വിവാഹം തന്നെയായിരുന്നു ശോഭനയുടെയും ആഗ്രഹം എന്നാല്‍, നടന്‍ വേറെ വിവാഹിതനായതോടെ ശോഭന കലയുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനുമായുള്ള ശോഭനയുടെ ബന്ധത്തെക്കുറിച്ച് നിഷേധിക്കാനോ സമ്മതിക്കാനോ പത്രപ്രവര്‍ത്തകന്‍ തയ്യാറായില്ല. എല്ലാവരെയും കണ്ണടച്ചു വിശ്വസിച്ചത് ശോഭനയുടെ ജീവിതത്തിലെ വലിയ തെറ്റ്. എന്നാല്‍, ഒരു കലാകാരിയെന്ന നിലയില്‍ ശോഭനയ്ക്ക് ഉന്നത നിലയിലെത്താന്‍ കഴിയുമെന്ന് അദ്ദേഹം ഉറപ്പിക്കുന്നു.


Click it and Unblock the Notifications











