»   » കനിഹയും വിവാഹ മോചിതയാകുന്നോ... ആരാധകര്‍ ഞെട്ടി!!

കനിഹയും വിവാഹ മോചിതയാകുന്നോ... ആരാധകര്‍ ഞെട്ടി!!

By: Rohini
Subscribe to Filmibeat Malayalam

വിവാഹ മോചനങ്ങളുടെ പെരുമഴക്കാലമാണ് ഇപ്പോള്‍ സിനിമാ ലോകത്ത്. പ്രസ്തുത വിഷയത്തില്‍ അമല പോളും ദിവ്യ ഉണ്ണിയുമൊക്കെ ആരാധകരെ ഞെട്ടിച്ചു. ഈ ഒഴുക്കിങ്ങനെ തുടരുമ്പോള്‍ ചില ഇല്ലാ കഥകളും അതിനിടയിലൂടെ പരക്കുന്നു.

എന്റെ വയറില്‍ കാണുന്നത് അമ്മയായതിന്റെ അടയാളങ്ങളാണ് ; കനിഹ

നടി കനിഹ വിവാഹ മോചിതയാകാന്‍ പോകുന്നതായ ചില വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളില്‍ നിറയുകയാണ്. ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനുമായി കനിഹ അത്ര രസത്തിലല്ല എന്നാണ് കേട്ടത്. എന്താണ് സത്യാവസ്ഥ... നോക്കാം

വിവാഹ മോചിതയാകുന്നു എന്ന് വാര്‍ത്തകള്‍

ചില തമിഴ് മാധ്യമങ്ങളാണ് കനിഹ വിവാഹ മോചിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിട്ടത്. വിഷയം സോഷ്യല്‍ മീഡിയയിലും വൈറലായതോടെ കേട്ടത് സത്യമാണെന്ന് പലരും തെറ്റിദ്ധരിച്ചു.

കേട്ടത് പച്ചക്കള്ളം

എന്നാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ ഒരംശം പോലും സത്യമില്ല എന്ന് കനിഹയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മാത്രമല്ല, രണ്ട് ദിവസം മുമ്പ് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കനിഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്

ഹാപ്പി മാരീഡ് ലൈഫാണ്

2008 ലാണ് യുഎസ് ബെയ്‌സ്ഡ് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ശ്യാം രാധാകൃഷ്ണനും കനിഹയും തമ്മിലുള്ള വിവാഹം നടന്നത്. 2010 ല്‍ സായി ഋഷി പിറന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോടെയാണ് കനിഹ അഭിനയം തുടരുന്നത്.

കനിഹ വിജയിച്ച നായിക

തമിഴ് സിനിമയിലൂടെ അരങ്ങേറിയ കനിഹയ്ക്ക് ഒരു നടി എന്ന നിലയില്‍ അംഗീകാരം ലഭിച്ചത് മലയാളത്തിലാണ്. പഴശ്ശിരാജ, ഭാഗ്യദേവത, സ്പരിറ്റ് തുടങ്ങി ഒത്തിരി വിജയ ചിത്രങ്ങളുടെ ഭാഗമായി കനിഹ മലയാളത്തിലെത്തി. പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

  English summary
  Shocking fake news about Kaniha
  Please Wait while comments are loading...

  Malayalam Photos

  Go to : More Photos

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam