തീവണ്ടി മാത്രമല്ല, അതിന് മുൻപ് മലയാളത്തെ ഞെട്ടിച്ച ഒമ്പത് ചുംബന രംഗങ്ങള്‍
മലയാള സിനിമയ്ക്ക് പണ്ടേ ചുംബന രംഗങ്ങളോടൊക്കെ ഒരകല്‍ച്ചയുണ്ട്. മറ്റ് സിനിമാ ഇന്റസ്ട്രികളെ അപേക്ഷിച്ച് ചുംബന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് ഒരു ഭീകര സംഭവമാണെന്ന തോന്നല്‍ പ്രേക്ഷകര്‍ക്കുമുണ്ടെന്ന് തോന്നുന്നു. എന്നാല്‍ മലയാള സിനിമലോകത്ത് ചര്‍ച്ചയായ ഒമ്പന് ചുംബന രംഗങ്ങളുണ്ട്. ഒമ്പത് ചിത്രത്തിലെ ഒമ്പത് ചുംബന രംഗങ്ങള്‍. അതേതൊക്കെയാണെന്ന് നോക്കാം...

തീവണ്ടി
ജീവാംശമായി എന്ന് തുടങ്ങുന്ന പാട്ടിലൂടെ ശ്രദ്ധേയമായ സിനിമയാണ് തീവണ്ടി. ടൊവിനോ തോമസ് നായകനായി അഭിനയിച്ച ചിത്രം സെപ്റ്റംബര്‍ ഏഴിനായിരുന്നു റിലീസിനെത്തിയത്. ഫെല്ലിനി ടിപിയാണ് തീവണ്ടി സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. തീവണ്ടിയിലെ ചുംബന രംഗങ്ങളായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെട്ടിരുന്നത്.

മലയാളത്തെ ഞെട്ടിച്ച ഒമ്പത് ചുംബന രംഗങ്ങള്‍
പത്മരാജന്‍ ഒടുവില്‍ സംവിധാനം ചെയ്ത മനോഹര പ്രണയ ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍. വളരെ ക്ലോസ്അപ്പിലാണ് സുപര്‍ണയും നിഖില്‍ ബരദ്വാജും തമ്മിലുള്ള ചുംബന രംഗം കാണിച്ചത്.

മലയാളത്തെ ഞെട്ടിച്ച ഒമ്പത് ചുംബന രംഗങ്ങള്‍
വൈശാലി എന്ന ചിത്രത്തില്‍ സഞ്ജയ് മിത്രയുമായും സുപര്‍ണയുടെ ചുംബന രംഗമുണ്ടായിരുന്നു. ഇന്ദ്രനീലിമയോരം എന്ന ഗാനരംഗത്ത് തുണികൊണ്ട് മറച്ചിട്ടാണ് ചുംബന രംഗം കാണിച്ചത്.

മലയാളത്തെ ഞെട്ടിച്ച ഒമ്പത് ചുംബന രംഗങ്ങള്‍
എകെ സാജന്‍ സംവിധാനം ചെയ്ത ലങ്ക എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്താണ് ഈ ചുംബന രംഗം. ചിത്രം പരാജയമായിരുന്നെങ്കിലും ഈ ചുംബന രംഗംകൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു

മലയാളത്തെ ഞെട്ടിച്ച ഒമ്പത് ചുംബന രംഗങ്ങള്‍
രമ്യ നമ്പീശന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് ചാപ്പാകുരിശ്. ഈ ചിത്രത്തിന് ശേഷമാണ് രമ്യ ആകെ മൊത്തം മാറിയത്. അല്പം നീളമുള്ള ഈ ചുംബന രംഗമാണ് അടുത്ത കാലത്ത് ഏറ്റവും ചര്‍ച്ചയായ ചുംബന വിഷയം.

മലയാളത്തെ ഞെട്ടിച്ച ഒമ്പത് ചുംബന രംഗങ്ങള്‍
മറ്റൊരു ചിത്രത്തില്‍ കൂടെ ഫഹദിന്റെ ലിപ് ലോക്ക് പ്രേക്ഷകര്‍ കണ്ടു. ആമേന്‍ എന്ന ചിത്രത്തില്‍ സ്വാതി റെഡ്ഡിക്കൊപ്പമായിരുന്നു ആ ചുംബന രംഗം.

മലയാളത്തെ ഞെട്ടിച്ച ഒമ്പത് ചുംബന രംഗങ്ങള്‍
കഥാപാത്രം ആവശ്യപ്പെടുന്നത് ചെയ്യാന്‍ യാതൊരു മടിയുമില്ലെന്ന് പറഞ്ഞ ഹണി റോസ് വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലുമായി ലിപ് ലോക്ക് ചെയ്തു.

മലയാളത്തെ ഞെട്ടിച്ച ഒമ്പത് ചുംബന രംഗങ്ങള്‍
സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാന സംരംഭമാണ് നിദ്ര എന്ന ചിത്രം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും സിദ്ധാര്‍ത്ഥാണ്. ഒരു ഇമോഷണല്‍ രംഗത്ത് വെള്ളത്തിനടിയില്‍ റിമ കല്ലിങ്കലുമായുള്ള സിദ്ധാര്‍ത്ഥിന്റെ ലിപ് ലോക്കും മലയാളി പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തു.

മലയാളത്തെ ഞെട്ടിച്ച ഒമ്പത് ചുംബന രംഗങ്ങള്‍
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ലിപ് ലോക്കിലേര്‍പ്പെട്ട നായകന്‍ ഫഹദ് ഫാസിലാണെന്ന് തോന്നുന്നു. അന്നയും റസൂലും എന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയുമായും ഫഹദ് ലിപ് ലോക്ക് ചെയ്തിട്ടുണ്ട്. ഇതോടെ ഇരുവരും പ്രണയത്തിലായെന്നും കേട്ടിരുന്നു.

മലയാളത്തെ ഞെട്ടിച്ച ഒമ്പത് ചുംബന രംഗങ്ങള്‍
ഹണി ബീ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തായിരുന്നു ആ ചുംബന രംഗം. ഭാവനയും ആസിഫ് അലിയും തമ്മിലുള്ള ആ ചുംബന രംഗം അല്‍പം ദീര്‍ഘമുള്ളതായിരുന്നെങ്കിലും ബ്ലെര്‍ ആയിട്ടാണ് കാണിച്ചത്.
വിവരങ്ങള്‍ക്ക് കടപ്പാട്: ടോപ്മൂവി റാങ്കിങ്


Click it and Unblock the Notifications











