കാമുകൻ ആദ്യത്യ റോയ് കപൂറിനെ മറക്കണം; മറ്റൊരു ബന്ധത്തിലുള്ള വരുൺ ധവാനുമായി ശ്രദ്ധ കപൂർ അടുത്തപ്പോൾ
ബോളിവുഡ് സിനിമയിലെ നിറ സാന്നിധ്യം ആണ് ശ്രദ്ധ കപൂർ. ആഷിഖി 2 എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ശ്രദ്ധ പിന്നീട് ഏക് വില്ലൻ ഉൾപ്പെടെയുള്ള സിനിമകളിൽ റൊമാന്റിക് നായിക ആയി തിളങ്ങി. സാഹോ, ഹാഫ് ഗേൾ ഫ്രണ്ട്, ചിഞ്ചോരെ, ഓകെ ജാനു, സ്ത്രീ തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധ കപൂർ അഭിനയിച്ചു.
കരിയറിൽ തിളങ്ങുമ്പോൾ തന്നെ നടിയെ തേടി നിരന്തരം ഗോസിപ്പുകൾ വന്നിരുന്നു. നടൻ ആദിത്യ റോയ് കപൂറുമായി ശ്രദ്ധ പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പാണ് ഇതിൽ ഏറെ നാൾ നീണ്ടു നിന്നത്.
ആദ്യ സിനിമ ആഷിഖി 2 വിൽ ഇരുവരും നായികാ നായകൻമാരായാണ് അഭിനയിച്ചത്. പിന്നീട് ഓകെ ജാനും എന്ന സിനിമയിലും ഇരുവരും അഭിനയിച്ചു. രണ്ട് പേരുടെയും ഓൺ സ്ക്രീൻ കെമിസ്ട്രി അന്ന് മുതലേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇരുവരും ഡേറ്റിംഗിൽ ആണെന്ന് ഗോസിപ്പ് പരന്നത്. കടുത്ത പ്രണയത്തിലായിരുന്നു ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നത്രെ.

ഓകെ ജാനുവിന് ശേഷം ഇരുവരും പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടുമില്ല. ശ്രദ്ധ കരിയറിലെ തിരക്കുകളിലേക്ക് നീങ്ങി. ആദിത്യ റോയ് കപൂറിനാവട്ടെ സിനിമകളിൽ തിരിച്ചടിയും വന്നു. അടുത്ത കാലത്തായി എടുത്ത് പറയാവുന്ന ഒരു ഹിറ്റും ആദ്യത്യ റോയ് കപൂറിനില്ല. അതേസമയം ശ്രദ്ധയുടെ സ്ത്രീ ഉൾപ്പെടെയുള്ള സിനിമകൾ വൻ ഹിറ്റായി.
ഇപ്പോഴിതാ ശ്രദ്ധ-ആദിത്യ പ്രണയകാലത്തെ ഒരു സംഭവ കഥയാണ് പുറത്ത് വരുന്നത്. എബിസിഡി 2 എന്ന സിനിമയിൽ അഭിനയിക്കവെ ആണ് ശ്രദ്ധയും വരുൺ ധവാനും വേർപിരിയുന്നത്. വേർപിരിയൽ നടിയെ വലിയ തോതിൽ ബാധിച്ചിരുന്നത്രെ. ആദിത്യയെ മറക്കാനായി എബിസിഡി 2 വിൽ ഒരുമിച്ച് അഭിനയിച്ചിരുന്ന വരുൺ ധവാനെ ശ്രദ്ധ കൂട്ടുപിടിച്ചെന്നാണ് അന്ന് ബി ടൗൺ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്.

മറ്റൊരു പ്രണയത്തിലായിരുന്ന വരുൺ ധവാനും ശ്രദ്ധയ്ക്കും ഇടയിൽ സിനിമയ്ക്കിടെ ഇഷ്ടം ഉടലെടുത്തു എന്നും അന്ന് അഭ്യൂഹങ്ങൾക്ക്. സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് ഇടെ തങ്ങൾക്ക് പരസ്പരം ക്രഷ് ഉണ്ടായിരുന്നെന്ന് വരുണും ശ്രദ്ധയും തമാശ രൂപേണ പറഞ്ഞിട്ടുമുണ്ട്.
അതേസമയം പ്രണയ ഗോസിപ്പുകളോട് വരുണോ ശ്രദ്ധയോ പ്രതികരിച്ചിട്ടില്ല. 2015 ലാണ് എബിസിഡി 2 പുറത്തിറങ്ങിയത് സിനിമ വൻ വിജയം ആയിരുന്നു. 2021 ൽ വരുൺ ധവാൻ വിവാഹം കഴിക്കുകയും ചെയ്തു.
ബാല്യകാല സുഹൃത്ത് ആയിരുന്ന നടാഷ ദലാൽ ആണ് വരുൺ ധവാന്റെ ഭാര്യ. അതേസമയം ശ്രദ്ധ കപൂർ ഇപ്പോഴും അവിവാഹിത ആണ്. മുൻ കാമുകൻ ആദിത്യ റോയ് കപൂർ ഇപ്പോൾ നടി അനന്യ പാണ്ഡെയുമായി പ്രണയത്തിലാണ് എന്നാണ് വിവരം.
ശ്രദ്ധ കപൂർ നിലവിൽ തന്റെ വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത സൂക്ഷിക്കുന്ന ആളാണ്. അനാവശ്യമായ വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധ കപൂർ പ്രത്യേകം ശ്രദ്ധിക്കുന്നു. നാഗിൻ, സ്ത്രീ 2 തുടങ്ങിയവ ആണ് ശ്രദ്ധ കപൂറിന്റെ പുറത്തിറങ്ങാനുള്ള സിനിമകൾ. നടൻ രൺബീർ കപൂർ ആണ് നാഗിനിൽ ശ്രദ്ധ കപൂറിന്റെ നായകൻ ആയെത്തുന്നത്.


Click it and Unblock the Notifications











