അച്ഛന്റെ ജീവിതത്തിലുണ്ടായത് മകൾക്കും, പങ്കാളികൾ നിൽക്കുന്നില്ല; ശ്രുതി ഹാസനെക്കുറിച്ച് നെറ്റിസൺസ്
താരപുത്രി ശ്രുതി ഹാസൻ സിനിമയ്ക്കൊപ്പം സംഗീതത്തിേലേക്കും ശ്രദ്ധ നൽകുന്നുണ്ട്. സിനിമാ രംഗത്ത് വിജയപരാജയങ്ങൾ ഒരുപോലെ കണ്ട നടിയാണ് ശ്രുതി ഹാസൻ. അച്ഛന്റെ പ്രശസ്തിയിലൂടെ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാൻ ശ്രുതി ഹാസൻ ശ്രമിച്ചിട്ടില്ല. സിനിമാ കരിയറിലേക്ക് കടന്ന് വരാൻ ഈ പേര് സഹായിച്ചെങ്കിലും പിന്നീടിങ്ങോട്ട് അച്ഛന്റെ പേരുപയോഗിച്ച് വളരാൻ താൻ ശ്രമിച്ചിട്ടില്ലെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. ശ്രുതി ഹാസന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. 39 കാരിയായ ശ്രുതിക്ക് പ്രണയ ബന്ധങ്ങൾ ഉണ്ടായെങ്കിലും ഇവയൊന്നും വിവാഹത്തിലേക്ക് എത്തിയില്ല.
ഡൂഡിൽ ആർട്ടിസ്റ്റായിരുന്ന കാമുകൻ ശന്തനു ഹസാരികയ്ക്കൊപ്പം മുംബെയിൽ ഒരുമിച്ച് ജീവിതമാരംഭിച്ചെങ്കിലും വർഷങ്ങൾ നീണ്ട ഈ ബന്ധം ബ്രേക്കപ്പിൽ കലാശിച്ചു.
വിവാഹത്തിൽ തനിക്ക് വിശ്വാസമില്ലെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. വിവാഹത്തിന് താൽപര്യമില്ലെന്ന് ശ്രുതി ഹാസൻ നേരത്തെ വ്യക്തമാക്കിയതാണ്. പ്രണയത്തിലായിരിക്കുന്നത് എനിക്ക് ഇഷ്ടമാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരാളെ ഇതുവരെ കണ്ടിട്ടില്ല. എനിക്ക് വിവാഹത്തോട് താൽപര്യമില്ല. പക്ഷെ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം എന്നാണ് ശ്രുതി ഹാസൻ പറഞ്ഞത്.

മെക്കൽ കോർസലെ, നടൻ സിദ്ധാർത്ഥ്, ശന്തനു ഹസാരിക എന്നിവരുമായി ശ്രുതി ഹാസന് നേരത്തെ പ്രണയബന്ധമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധങ്ങളെല്ലാം പരാജയപ്പെട്ടു.
കമൽ ഹാസന്റെ സ്വകാര്യ ജീവിതം ചൂണ്ടിക്കാട്ടി ശ്രുതി ഹാസനെ നെറ്റിസൺസ് വിമർശിക്കുന്നുണ്ട്. ഒന്നിലേറെ പ്രണയ ബന്ധങ്ങളും വിവാഹ ബന്ധങ്ങളും ജീവിതത്തിലുണ്ടായ ആളാണ് കമൽ ഹാസൻ. അന്തരിച്ച നടി ശ്രീവിദ്യയുമായുള്ള പ്രണയം തകർന്ന ശേഷം നർത്തകി വാണി ഗണപതിയെ വിവാഹം ചെയ്തു. ഈ ബന്ധം നിലനിൽക്കെ നടി സരികയുമായി അടുത്തു. വാണിയുമായി പിരിഞ്ഞ ശേഷം സരികയെ വിവാഹവും ചെയ്തു.
സരികയിൽ കമൽ ഹാസന് പിറന്ന മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. ശ്രുതി കൗമാരകാലത്തെത്തുമ്പോഴേക്കും കമൽ ഹാസനും സരികയും പിരിഞ്ഞിട്ടുണ്ട്. സരിക മക്കൾക്കൊപ്പം മുംബെെയിലേക്ക് തിരിച്ച് പോയി. ആ കാലഘട്ടത്തിൽ തന്റെ ജീവിതം മാറി മറിഞ്ഞെന്നും ജീവിതത്തിലെ പ്രയാസങ്ങൾ മനസിലാക്കിയെന്നും ശ്രുതി ഹാസൻ ഒരിക്കൽ പറയുകയുണ്ടായി.

സരികയുമായി പിരിഞ്ഞ ശേഷം നടി ഗൗതമിക്കൊപ്പം ലിവ് ഇൻ റിലേഷനിലേക്ക് കമൽ ഹാസൻ കടന്നു. പക്ഷെ ഈ ബന്ധവും പിന്നീട് പിരിഞ്ഞു. 13 വർഷം ഗൗതമിക്കൊപ്പം ലിവ് ഇൻ റിലേഷനിലായിരുന്നു കമൽ ഹാസൻ. കമൽ കമ്മിറ്റ്മെന്റിന് തയ്യാറായിരുന്നില്ലെന്ന് പിരിഞ്ഞതെന്ന് ഗൗതമി അന്ന് വ്യക്തമാക്കിയതാണ്. കമലുമായി രമ്യമായല്ല ഗൗതമി പിരിഞ്ഞത്. അകൽച്ചയുണ്ടായതിന്റെ കാരണങ്ങൾ 2016 ൽ പുറത്ത് വിട്ട പ്രസ്താവനയിൽ തുറന്നെഴുതി. ബന്ധത്തിൽ കമൽ ഹാസനുണ്ടായിരുന്ന കമ്മിറ്റ്മെന്റിൽ വലിയ മാറ്റം വന്നു, പരസ്പര ബഹുമാനവും സത്യസന്ധയും ഇല്ലാതായി. രണ്ട് വഴിക്ക് പിരിയുകയെന്നത് തനിക്ക് എളുപ്പമല്ലായിരുന്നെന്നും ഉൾക്കൊള്ളാൻ തനിക്ക് സമയം വേണ്ടി വന്നെന്നും ഗൗതമി പറഞ്ഞിരുന്നു.
ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം ആണ് കമലും ഗൗതമിയും അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമ. കമലിന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസെെനറായി ഗൗതമി പ്രവർത്തിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലം തനിക്ക് ലഭിച്ചില്ലെന്നും ഗൗതമി അന്ന് ആരോപിച്ചു. ഗൗതമിയുടെയും ആദ്യ വിവാഹബന്ധം പിരിഞ്ഞതായിരുന്നു. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. തഗ് ലെെഫ് ആണ് കമൽ ഹാസന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.


Click it and Unblock the Notifications











