ശ്രുതി ഹസനും മിഷായേല്‍ കോര്‍സലെയും വേര്‍പിരിഞ്ഞു? താരപുത്രിയുടെ പ്രണയം തകര്‍ച്ചയിലേക്കോ? കാണൂ!

തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രികളിലൊരാളാണ് ശ്രുതി ഹസന്‍. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ താരപുത്രി വിവാദനായികയായി മാറിയിരുന്നു. കാമുകനുമായി രഹസ്യവിവാഹം നടന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ഷ്രുതി ഹസന്‍. കാമുകനായ മിഷേല്‍ കോര്‍സലെയും ശ്രുതിയും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

മിഷേലിനൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ ഒ്‌രിടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ലണ്ടന്‍കാരനായ മിഷേല്‍ അഭിനയത്തിലും സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ശ്രുതി ഹസന്റെ കാമുകനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളറിയാനായും പാപ്പരാസികള്‍ ശ്രമിച്ചിരുന്നു. ഫേസ്ബുക്കിലെ ശ്രുതിയുടെ ചില സ്റ്റാറ്റസുകളും പാപ്പരാസികള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുണ്ടെങ്കിലും ഇത്തരം കാര്യത്തെക്കുറിച്ചൊന്നും ശ്രുതി പ്രതികരിക്കാറില്ല. ഇപ്പോഴിതാ ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്.

താരപുത്രിയുടെ പ്രണയം

താരപുത്രിയുടെ പ്രണയം

താരങ്ങള്‍ക്ക് പിന്നാലെ തന്നെ അരങ്ങേറുന്ന അടുത്ത തലമുറയ്ക്കും ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കാറുള്ളത്. അരങ്ങേറ്റ ചിത്രം മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു ഈ താരത്തെ. സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ താരപുത്രിയുടെ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. പാപ്പരാസികളായിരുന്നു ഇതേക്കുറിച്ചുള്ള കണ്ടെത്തലുകളുമായെത്തിയത്. പതിവ് പോലെ തന്നെ വിവാദങ്ങള്‍ക്കിടയിലും മൗനവുമായി മുന്നേറുകയായിരുന്നു ശ്രുതി ഹസന്‍.

വിവാഹത്തിലെത്തുമോ എന്ന് പറയാനാവില്ല

വിവാഹത്തിലെത്തുമോ എന്ന് പറയാനാവില്ല

അടിക്കടി വിജയങ്ങള്‍ തേടിയെത്തിയപ്പോഴും പെരുമാറ്റത്തില്‍ മിതത്വം സൂക്ഷിക്കുന്ന താരപുത്രിയെക്കുറിച്ച് വാചാലയായി സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പ്രണയവും രഹസ്യവിവാഹവുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയിലാണ് വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കി താരപുത്രി രംഗത്തെത്തിയിരുന്നു. പ്രണമയമുണ്ടെന്ന് കരുതി അത് വിവാഹത്തില്‍ കലാശിക്കുമെന്ന് പറയാനാവില്ലെന്നും വിവാഹത്തിനായുള്ള ബന്ധമാണ് അതെന്ന് പറയാനാവില്ലെന്നും ശ്രുതി പറഞ്ഞിരുന്നു.

വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

ശ്രുതി ഹസനും മിഷായേലും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെ ശ്രുതി പറഞ്ഞ കാര്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ അങ്ങനെ സംഭവിച്ചതില്‍ അതിശയോക്തിയില്ലെന്നും ആരാധകര്‍ പറയുന്നു. മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായ തരത്തിലാണ് താന്‍ പ്രണയത്തേയും വിവാഹത്തേയുമൊക്കെ കാണുന്നതെന്ന് താരം പറഞ്ഞിരുന്നു. വൈവിധ്യമാര്‍ന്ന സിനിമകളുമായി മുന്നേറുന്നതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നായിരുന്നു ശ്രുതി പറഞ്ഞത്.

മിഷേലിന്റെ സ്റ്റാറ്റസ്

മിഷേലിന്റെ സ്റ്റാറ്റസ്

ഇന്‍സ്റ്റഗ്രാമിലെ മിഷായേലിന്‍രെ സ്റ്റാറ്റസ് കണ്ടവരാണ് ശ്രുതിയുമായുള്ള പ്രണയം തകര്‍ന്നുവെന്ന തരത്തിലുള്ള കണ്ടെത്തലുകളുമായി എത്തിയത്. തന്റെ ബെസ്റ്റ് മേറ്റാണെന്നും അവള്‍ തന്റെ സുഹൃത്തായതില്‍ അഭിമാനമുണ്ടെന്നും വ്യക്തമാക്കിയാണ് മിഷേല്‍ എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇനിയും ശ്രുതിയുടെ കാമുകനായി തുടരാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ലെന്നായിരുന്നു ഒ്‌രാളുടെ കമന്റ്.

 കൂടുതല്‍ കരുത്തയാവട്ടെ

കൂടുതല്‍ കരുത്തയാവട്ടെ

അപ്രതീക്ഷിതമായി തേടിയെത്തുന്ന ചില പ്രതിസന്ധികളാണ് ഓരോ വ്യക്തിയേയും മാറ്റി മറിക്കുന്നത്. അത്തരത്തില്‍ ശ്രുതിയെ കൂടുതല്‍ കരുത്തയാക്കട്ടെ ഈ സംഭവമെന്നും ആരാധകര്‍ പറയുന്നു. പൊതുവെ ബോള്‍ഡായാണ് ശ്രുതിയെ വിശേഷിപ്പിക്കാറുള്ളത്. അതിനാല്‍ത്തന്നെ ഇത്തരമൊരു പ്രതിസന്ധിയേയും അതിജീവിക്കാന്‍ താരത്തിന് കഴിയുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്്. ശ്രുതി-മിഷായേല്‍ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X