കടുത്ത പ്രണയം, പക്ഷെ അഞ്ച് മാസം ഒരുമിച്ച് താമസിച്ചതോടെ എല്ലാം മാറി; സിദ്ധാർത്ഥ്-ശ്രുതി ബന്ധത്തിൽ സംഭവിച്ചത്
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമായ നടൻ സിദ്ധാർത്ഥ് മിക്കപ്പോഴും വിവാദങ്ങളിലാകുന്ന താരമാണ്. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നതാണ് സിദ്ധാർത്ഥിന് പലപ്പോഴും വിനയാകുന്നത്. അതേസമയം ഭാര്യ അദിതി റാവുവിന് സിദ്ധാർത്ഥിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഇതാണ്. കഴിഞ്ഞ വർഷമാണ് സിദ്ധാർത്ഥും അദിതി റാവുവും ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടന്നത്. രണ്ട് പേരുടെയും രണ്ടാം വിവാഹമാണിത്. നടൻ സത്യദീപ് മിശ്രയായിരുന്നു അദിതിയുടെ ആദ്യ ഭർത്താവ്.
മേഘ്ന നാരായണൻ എന്നായിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യയുടെ പേര്. അയൽവക്കക്കാരായിരുന്നു ഇരുവരും പ്രണയത്തിലാകുകയും 2003 ൽ വിവാഹിതരാവുകയും ചെയ്തു. എന്നാൽ നാല് വർഷത്തിനുള്ളിൽ ഈ വിവാഹ ബന്ധം പിരിഞ്ഞു. രംഗ് ദേ ബസ്താനി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച നടി സോഹ അലി ഖാനുമായി അടുത്തതാണ് വിവാഹ ബന്ധത്തെ ബാധിച്ചതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2006 ലാണ് രംഗ് ദേ ബസ്താനി റിലീസ് ചെയ്യുന്നത്. 2007 ൽ സിദ്ധാർത്ഥും മേഘ്നയും ബന്ധം പിരിഞ്ഞു. സോഹ അലി ഖാനുമായുള്ള സിദ്ധാർത്ഥിന്റെ ബന്ധവും അധിക കാലം മുന്നോട്ട് പോയില്ല.

ശ്രുതി ഹാസനും സിദ്ധാർത്ഥും തമ്മിൽ പ്രണയത്തിലായിരുന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് പ്രകാരം 2010 ലാണ് ഈ അടുപ്പം തുടങ്ങിയത്. സിദ്ധാർത്ഥ് സോഹയിൽ നിന്ന് അകന്ന സമയം. ശ്രുതി ഹാസൻ സിനിമാ രംഗത്ത് തുടക്കക്കാരിയും. വളരെ പെട്ടെന്ന് അടുത്ത ശ്രുതിയും സിദ്ധാർത്ഥും ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം ശ്രുതിയുടെ പിതാവ് കമൽ ഹാസൻ ഇവർ ഒന്നിച്ചതിൽ സന്തോഷിച്ചിരുന്നു.
എന്നാൽ അധിക നാൾ ഇവരുടെ ബന്ധം മുന്നോട്ട് പോയില്ല. ഇരുവരുടെയും അടുപ്പത്തെക്കുറിച്ച് അടുത്ത വൃത്തങ്ങൾ അന്ന് പ്രതികരിച്ചിരുന്നു. അവർ ഒരിക്കലും വഴക്കിട്ടിട്ടില്ല. ലിവ് ഇൻ റിലേഷനിലേക്ക് കടക്കാമെന്ന് അവർ കരുതി. ശ്രുതി സിദ്ധാർത്ഥുമായി കടുത്ത പ്രണയത്തിലായിരുന്നു. ബോളിവുഡ് സെക്കന്ററി ഓപ്ഷനായി വെക്കാനും സൗത്തിൽ കരിയർ വളർത്താനും ശ്രുതി തീരുമാനിച്ചു. അകന്ന് നിൽക്കുന്നത് ബന്ധത്തെ ബാധിക്കരുതെന്ന് ശ്രുതിക്കുണ്ടായിരുന്നു. അത് കൊണ്ടായിരുന്നു തീരുമാനം. അഞ്ചോളം വലിയ അവസരങ്ങൾ ശ്രുതി ഹാസൻ വേണ്ടെന്ന് വെച്ചു.

കുറച്ച് വർഷങ്ങൾക്കുള്ളിൽ സെറ്റിൽ ഡൗൺ ചെയ്യാനായിരുന്നു ശ്രുതിയുടെയും സിദ്ധാർത്ഥിന്റെയും തീരുമാനം. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്. ലിവ് ഇൻ റിലേഷനിലേക്ക് കടന്ന് അഞ്ച് മാസത്തിനുള്ളിൽ ഇവർക്കിടയിൽ അസ്വാരസ്യമുണ്ടായി. അഞ്ച് മാസം ലിവിംഗ് ടുഗെദറിലായിരുന്ന ഇരുവരും പിരിഞ്ഞു. സിദ്ധാർത്ഥിന്റെ വീട്ടിൽ നിന്നും ശ്രുതി മാറി താമസിച്ചു. റിപ്പോർട്ടുകൾ പ്രകാരം പ്രശ്ന കലുഷിതമായിരുന്നില്ല ഇവരുടെ ബ്രേക്കപ്പ്.
സിദ്ധാർത്ഥും ശ്രുതി ഹാസനും തമ്മിൽ ഇപ്പോൾ സൗഹൃദമുണ്ടോയെന്ന് വ്യക്തമല്ല. അതേസമയം കമൽ ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 വിൽ സിദ്ധാർത്ഥ് ഒരു റോൾ ചെയ്തിട്ടുണ്ട്. ശ്രുതി ഹാസനുമായി അകന്ന ശേഷമാണ് സിദ്ധാർത്ഥ് നടി സമാന്തയുമായി അടുക്കുന്നത്. ഈ പ്രണയവും സിനിമാ ലോകത്ത് ചർച്ചയായിരുന്നു. പക്ഷെ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർ പിരിഞ്ഞു. സമാന്ത നടൻ നാഗ ചൈതന്യയുമായി അടുത്തു. 2017 ൽ ഇവർ വിവാഹിതരുമായി. എന്നാൽ 2021 ൽ ഇവർ വേർപിരിഞ്ഞു.


Click it and Unblock the Notifications











