»   » കാറിനുള്ളില്‍ നിന്നും കാമുകനെ കെട്ടി പുണരുന്ന താരപുത്രിയായ നടിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു!

കാറിനുള്ളില്‍ നിന്നും കാമുകനെ കെട്ടി പുണരുന്ന താരപുത്രിയായ നടിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു!

By: Teressa John
Subscribe to Filmibeat Malayalam

കമല്‍ ഹാസന്‍ തന്റെ അഭിനയത്തിലുള്ള കഴിവ് കൊണ്ട് ഉലകനായകന്‍ ആയി മാറിയ ആളാണ്. എന്നാല്‍ ഇന്ന് താരം എന്ത് പറഞ്ഞാലും വിവാദങ്ങളായി മാറുന്നതാണ് താരം വാര്‍ത്തയില്‍ ഇടം നേടുന്നതിനുള്ള ഏക കാരണം. അടുത്തിടെ കമല്‍ ഹാസനും ഗൗതമിയും തമ്മില്‍ വേര്‍പിരിഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു. പിന്നാലെ മകള്‍ ശ്രുതി ഹാസന്‍ സുഹൃത്തിന്റെ കൂടെ മുംബൈയിലെത്തിയത് പാപ്പരാസികള്‍ ഏറ്റുപിടിച്ചിരിക്കുകയാണ്.

തമിഴ് നടി തമന്ന ഇനി മുതല്‍ അറിയപ്പെടുന്നത് ഡോക്ടര്‍ എന്ന പദവിയില്‍!ഡോക്ടറേറ്റ് കിട്ടിയത് ഇങ്ങനെ!!

ശ്രുതിയും സുഹൃത്തും ലണ്ടന്‍ നാടക നടനായ മൈക്കിള്‍ കോര്‍സലേയെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ശ്രുതി സുഹൃത്തിനെ കാറില്‍ നിന്നും കെട്ടി പിടിക്കുന്നതും കൈ ചേര്‍ന്ന് നടക്കുന്നതുമായ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ഉടന്‍ തന്നെ വൈറലായി മാറിയിരിക്കുകയാണ്.

നക്ഷത്ര കണ്ണുമായി മലയാളികളിയുടെ പ്രിയങ്കരിയായി മാറിയ താരപുത്രി പാര്‍വതി രതീഷ് വിവാഹിതയാകുന്നു!

ശ്രുതി ഹാസനും സുഹൃത്തും

കുറച്ച് നാളുകളായി ശ്രുതി വാര്‍ത്തകളില്‍ ഇടം നേടുന്നത് വിവാദങ്ങളുടെ പേരിലാണ്. ഇപ്പോള്‍ ശ്രുതി തന്റെ ആണ്‍ സുഹൃത്തിനെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ശ്രുതിയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ ക്യാമറ കണ്ണുകളില്‍ പകര്‍ത്തിയിരുന്നു.

സുഹൃത്തിനെ കെട്ടി പുണര്‍ന്ന് ശ്രുതി

സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിച്ച ശ്രുതി കൈ ചേര്‍ത്ത് പിടിച്ച് പോവുന്നതും, കാറിനുള്ളില്‍ നിന്നും കെട്ടി പുണരുന്ന ദൃശ്യങ്ങളുമെല്ലാം ഇതിനകം പാപ്പരാസികള്‍ ക്യാമറകളില്‍ പകര്‍ത്തിയിരുന്നു.

വൈറലായ ചിത്രങ്ങള്‍

പിതാവിനെ പോലെ തന്നെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന് ശ്രുതി മുന്നില്‍ തന്നെയാണ്. അതിനിടെ പരസ്യമായി തന്നെ സുഹൃത്തിനെ കെട്ടിപിടിക്കുന്ന ശ്രുതിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

മുമ്പും ഒന്നിച്ചുള്ള ചിത്രങ്ങള്‍

ഇതിന് മുമ്പും ശ്രുതിയും സുഹൃത്തും ഒന്നിച്ച് നടക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. മൈക്കിള്‍ ശ്രുതിയുടെ സുഹൃത്ത് എന്നതിനപ്പുറം ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സംഘമിത്രയില്‍ നിന്നും പുറത്ത് പോയത്

തമിഴില്‍ നിര്‍മ്മിക്കുന്ന സംഘമിത്ര എന്ന ബ്രഹ്മാന്‍ഡ ചിത്രത്തില്‍ ശ്രുതി ഹാസനായിരുന്നു ആദ്യം നായികയായിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും പെട്ടെന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

ശ്രുതിയുടെ പിന്മാറ്റം

സംഘമിത്രയില്‍ അഭിനയിക്കുന്നതിന് മുന്നൊരുക്കമായി ശ്രുതി ഹാസന്‍ കുതിര സാവാരിയും വാള്‍ പയറ്റുമെല്ലാം പഠിച്ചിരുന്നു. അതിനൊപ്പം സംഘമിത്രയ്ക്ക് വേണ്ടി കാന്‍ ഫിലിം ഫെസ്റ്റിവലിലും ശ്രുതി പങ്കെടുത്തിരുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ശ്രുതി മാറിയതിനെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നത്.

English summary
Shruti Haasan caught with her boy friend Micheal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam