twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രുതി കാര്‍ത്തിയോട് നോ പറഞ്ഞത് വിജയ്ക്ക് വേണ്ടിയോ?

    By Aswathi
    |

    തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനും തമിഴ് യങ് സ്റ്റാര്‍ കാര്‍ത്തിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി ശ്രുതി ഹസന്‍ വരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന ശ്രുതി ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന്

    മറ്റ് ചിത്രങ്ങളുമായി തിരക്കിലായതുകൊണ്ടാണ് ശ്രുതി പിന്മാറിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ വിജയ്ക്ക് വേണ്ടിയാണ് ശ്രുതി കാര്‍ത്തിയോട് നോ പറഞ്ഞതെന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍.

    karthi-sruthi

    ഇപ്പോള്‍ വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിലാണ് ശ്രുതി ഹസന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നതുകാരണം ശ്രുതിയ്ക്ക് മറ്റ് ചിത്രങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയില്ലത്രെ.

    അതേ സമയം ശ്രുതി ബോളിവുഡിലും കോളിവുഡിലും തിരക്കിലുമാണ്. യാര, ഗബ്ബാര്‍ ഈസ് ബാക്ക്, റോക്കി ഹാന്റ്‌സം, എന്നീ ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമെ മഹേഷ് ബാബുവിന്റെ നായികയായി ഒരു ചിത്രം തെലുങ്കിലുമുണ്ട്. നാലു ഹിന്ദി ചിത്രങ്ങളില്‍ മിക്കതും പൂര്‍ത്തിയായെങ്കിലും മറ്റ് പ്രൊജക്ടുകളുമായി തിരക്കിലാണ് ശ്രുതിയെന്നാണ് കേള്‍ക്കുന്നത്.

    വംസി പൈദിപ്പാളി സംവിധാനം ചെയ്യുന്ന കാര്‍ത്തി-നാഗാര്‍ജ്ജുന്‍ ചിത്രത്തില്‍ കരാറൊപ്പിട്ടെന്നും പിന്മാറിയെന്നും ശ്രുതി തന്നെയാണ് അറിയിച്ചത്. നിലവില്‍ പുലിയുടെ തിരക്കിലാണ് താരം. അത് കഴിഞ്ഞാല്‍ അക്ഷയ് കുമാര്‍ നായകനാകുന്ന ഹിന്ദി ചിത്രത്തിലേക്ക് പോകും.

    English summary
    Director Vamsi Paidipally will have to look for a replacement for Shruti Haasan in his upcoming multi-starrer featuring Nagarjuna and Karthi. It has emerged that Shruti recently informed the filmmakers about her decision to pull out of the film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X