ഹൗ ഓള്‍ഡ് ആര്‍ യു വില്‍ സിദ്ധാര്‍ത്ഥ ബസു?
കൊച്ചി: മഞ്ജു വാര്യരുടെ തിരിച്ച വരവ് ചിത്രമെന്ന പേരില്‍ ഇതിനോടകം തന്നെ ഹൗ ഓള്‍ഡ് ആര്‍ യു ശ്രദ്ധിയ്ക്കപ്പെട്ടു.എന്നാല്‍ അടുത്തിടെ മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിലൂടെയാണ് ചിത്രത്തെപ്പറ്റി ചില സംശയങ്ങള്‍ പ്രേക്ഷകര്‍ക്ക് ഉണ്ടായത്. പ്രശസ്ത ക്വിസ് ഷോ അവതാരകനായ സിദ്ധാര്‍ത്ഥ ബസുവിനൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു പോസ്റ്റ് ചെയ്തത്.
ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. അതോടെ സിദ്ധാര്‍ത്ഥയുും ചിത്രത്തില്‍ അഭിനയിക്കുകയാണെന്നും അദ്ദേഹത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണിതെന്ന ഗോസിപ്പും പ്രചരിയ്ക്കാന്‍ തുടങ്ങി.

സംഭവത്തെപ്പറ്റി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. എന്തായാലും മുംബൈ പൊലീസ് എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ഒരുക്കിയ റോഷന്‍ ആന്‍ഡ്രൂസ് ഹൗ ഓള്‍ഡ് ആര്‍ യു വിലും ചില സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകുമെന്നാണ് സംസാരം.


Click it and Unblock the Notifications