»   » നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ധിഖിന്റെ പോസ്റ്റിന് മുട്ടന്‍ തെറി, മലരും 'പൂ'വും ഒക്കെയുണ്ട്!!

നടിയെ പിന്തുണച്ചുകൊണ്ടുള്ള സിദ്ധിഖിന്റെ പോസ്റ്റിന് മുട്ടന്‍ തെറി, മലരും 'പൂ'വും ഒക്കെയുണ്ട്!!

By: Rohini
Subscribe to Filmibeat Malayalam

ആക്രമിയ്ക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ടുള്ള നടന്റെ സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസിറ്റിന് മുട്ടന്‍ തെറിയഭിഷേകം. ആദ്യം ഇരയ്‌ക്കൊപ്പമോ പ്രതിയ്‌ക്കൊപ്പമോ പറയൂ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

എന്റെ ശരീരം എന്റെ അവകാശമാണെന്ന് പ്രയാഗ മാര്‍ട്ടിന്‍, അപ്പോള്‍ ഗ്ലാമറാകുമോ..?

അപാര സാഹിത്യത്തോടെയാണ് സിദ്ധിഖ് ഫേസ്ബുക്കില്‍ നടിയ്ക്ക് പിന്തുണ അറിയിച്ചത്. എന്നാല്‍ ദിലീപ് ജയിലില്‍ നിന്ന് വരുമ്പോള്‍ സ്വീകരിക്കാന്‍ നിന്ന താങ്കള്‍ക്ക് എന്ത് യോഗ്യതയാണ് ഈ പോസ്റ്റ് എഴുതാന്‍ എന്ന് കാഴ്ചക്കാര്‍ ചോദിക്കുന്നു. തുടര്‍ന്ന് വായിക്കാം..

സിദ്ധിഖിന്റെ പോസ്റ്റ്

'പെണ്ണേ, ആ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാന്‍ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനല്‍'- എന്നാണ് സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തെറിയോട് തെറി

രണ്ട് വള്ളത്തിലും കാല് വയ്ക്കുന്ന സിദ്ധിഖിനെ തെറി കൊണ്ട് അഭിഷേകം നടത്തുകയാണ് സാധാരണക്കാര്‍. ഏതെങ്കിലും ഒരു പക്ഷത്ത് നില്‍ക്കാനാണ് കാഴ്ചക്കാരുടെ ആവശ്യം.

ദിലീപിനൊപ്പം

തുടക്കം മുതല്‍ ദിലീപിന് പിന്തുണയുമായി നിന്ന നടനാണ് സിദ്ധിഖ്. ഒരു ഘട്ടത്തില്‍ പോലും നടിയ്ക്ക് ആശ്വാസമായി നിന്നിട്ടില്ല. ആക്രമിയ്ക്കപ്പെട്ട ദിവസം പിന്തുണ അറിയിച്ചതല്ലാതെ മിണ്ടിയിട്ടില്ല.

ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍

കേസില്‍ തുടക്കം മുതല്‍ ദിലീപിന്റെ പേര് പറഞ്ഞ് കേള്‍ക്കുമ്പോള്‍ സിദ്ധിഖ് പിന്തുണയുമായി എത്തി. കേസുമായി ബന്ധപ്പെട്ട് 13 മണിക്കൂര്‍ നടനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍, ദിലീപിനെ കാണാന്‍ പൊലീസ് ക്ലബ്ബിലെത്തിയ ആളാണ് സിദ്ധിഖ്.

ജയിലിലും

ഒടുവില്‍ ദിലീപ് അറസ്റ്റിലായി. ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും വീണ്ടും ദിലീപിന് പിന്തുണയുമായി സിദ്ധിഖ് രംഗത്തെത്തി. ജയിലില്‍ പോയി കണ്ട് ദിലീപിനെ ആശ്വസിപ്പിയ്ക്കാനും സിദ്ധിഖ് മടിച്ചില്ല.

കൈ പിടിച്ച് സ്വീകരിച്ചു

ജാമ്യത്തില്‍ ദിലീപ് പുറത്തിറങ്ങിയപ്പോഴും സിദ്ധിഖ് സ്വീകരിക്കാന്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. ജയിലില്‍ നിന്ന് വീട്ടിലെത്തിയ ദിലീപിനെ കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയത് സിദ്ധിഖാണ്.

എന്നിട്ടിപ്പോള്‍ പോസ്റ്റ്

കുറ്റാരോപിതനായ ദിലീപിന് വേണ്ടി ഇത്രയൊക്കെ ചെയിതിട്ടാണ് സിദ്ധിഖ് നടിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ എത്തിയത്. ഇരയെ ഇരയായി മാത്രമായി കാണുന്നത് ശരിയ്ക്കും സിദ്ധിഖ് അല്ലേ എന്നാണ് ചോദ്യം.

English summary
Siddique facebook post goes viral on facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam