»   » ആലിയ ഭട്ടും സിദ്ധാര്‍ഥും വിവാഹിതരാകുന്നു!!

ആലിയ ഭട്ടും സിദ്ധാര്‍ഥും വിവാഹിതരാകുന്നു!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ക്യൂട്ട് താരം ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹം കഴിക്കാന്‍ പോകുന്നു. ഈ വാര്‍ത്ത വെറും ഗോസിപ്പായി ഒതുക്കാന്‍ കഴിയുന്നതല്ല. ആലിയ ഭട്ടുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പും വിവാഹത്തെക്കുറിച്ചും സിദ്ധാര്‍ത്ഥിനോട് ചോദിച്ചപ്പോള്‍ താരം പ്രതികരിച്ചതിങ്ങനെ..

ഞങ്ങളുടെ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ, ഇപ്പോള്‍ ചെറുപ്പമാണ്. ഉടന്‍ വിവാഹത്തെപ്പറ്റി ചിന്തിക്കുന്നില്ലെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്. വിവാഹം എപ്പോള്‍ എന്നു പറയാനാകില്ലെന്നും താരം പറഞ്ഞു. വിവാഹം രക്ഷിതാക്കളുടെ ഇഷ്ടപ്രകാരമേ നടക്കൂവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

alia-bhatt

വിവാഹം കഴിക്കാനാണ് തീരുമാനമെന്നും സിദ്ധാര്‍ത്ഥ് പറയുകയുണ്ടായി. ബോളിവുഡ് സുന്ദരി ആലിയ ഭട്ടും സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. വിവാഹത്തെക്കുറിച്ച് ആലിയയോട് ചോദിച്ചപ്പോള്‍ വയസ്സായിട്ടില്ലെന്നാണ് പറഞ്ഞത്.

32 വയസാണ് വിവാഹത്തിനുള്ള പ്രായമെന്നും താരം മുന്‍പ് പറയുകയുണ്ടായി. തന്നെ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരാളെയാണ് വിവാഹം ചെയ്യുകയെന്നും ആലിയ പറഞ്ഞിരുന്നു. ഇതിനിടിയില്‍ സിദ്ധാര്‍ത്ഥിനൊപ്പമുള്ള ആലിയയുടെ ഒട്ടേറെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

set-to-marry

കരണ്‍ ജോഹര്‍ ഒരുക്കിയ സ്‌ററുഡന്റ് ഓഫ് ദ് ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയയും സിദ്ധാര്‍ത്ഥും ബോളിവുഡില്‍ എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം കപൂര്‍ ആന്‍ഡ് സണ്‍സ് അടുത്തവര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യും

English summary
If recent reports are to be believed, B-town’s young couple, Sidharth Malhotra and Alia Bhatt were dining with the former’s parents last month.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam