ദുല്‍ഖര്‍ സല്‍മാനൊപ്പം ഇന്ത്യന്‍ 2ല്‍ ചിമ്പുവും? സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ ഇങ്ങനെ! കാണൂ!
കമല്‍ഹാസന്റെ ഇന്ത്യന്‍ 2 നെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നറിഞ്ഞപ്പോള്‍ മുതലേ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. താരപുത്രന്‍ സിനിമയിലേക്കെത്തിയപ്പോള്‍ മുതല്‍ ആരാധകര്‍ ഇരുവരും ഒരുമിച്ചെത്തുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. സിനിമയ്ക്കായി സെറ്റൊരുക്കുന്ന തിരക്കിലാണ് ആര്‍ട് ഡയറക്ടറായ മുത്തുരാജ്. റാമോജി റാവു ഫിലിം സെറ്റിയില്‍ വെച്ച് സിനിമയുടെ ആദ്യഭാഗം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.
ദുല്‍ഖര്‍ സല്‍മാന്‍ മാത്രമല്ല തമിഴകത്തിന്റെ പ്രിയതാരമായ ചിമ്പുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പോലീസ് ഓഫിസറായാണ് താരമെത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രവി വര്‍മ്മനാണ് സിനിമാട്ടോഗ്രാഫി കൈകാര്യം ചെയ്യുന്നത്. ശങ്കര്‍ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജയമോഹനാണ് സംഭാഷണമൊരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സേനാപതിയായാണ് കമല്‍ഹാസന്‍ എത്തുന്നത്. ആദ്യ ഭാഗത്തിലെ അസാമാന്യ അഭിനയ മികവ് രണ്ടാം ഭാഗത്തിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ അവകാശവാദം. സോഷ്യല്‍ മീഡിയയിലൂടെ സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോഴും അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെക്കുറിച്ചും താരങ്ങളെക്കുറിച്ചും ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിനായി കാത്തിരിക്കുകയാണ് സിനിമാലോകം.


Click it and Unblock the Notifications