പഴയ പ്രണയം പൊടിതട്ടിയെടുത്ത് ഹന്‍സികയും ചിമ്പുവും? മാജിക്കല്‍ കപ്പിള്‍ ജീവിതത്തിലും ഒരുമിക്കുമോ? കാണ
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതരായ താരജോഡികളാണ് ചിമ്പുവും ഹന്‍സികയും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു ഇരുവരും. പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് ഇരുവരും സ്ഥിരീകരിക്കുകയായിരുന്നു. എന്നായിരിക്കും വിവാഹമെന്ന കാര്യത്തെക്കുറിച്ചായിരുന്നു പിന്നീട് എല്ലാവരും ചോദിച്ചത്. എന്നാല്‍ ഇടക്കാലത്ത് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നുയ. ആ പ്രണയം വിജയത്തിലേക്ക് എത്തിക്കണമെന്ന് കരുതിയിരുന്നതായും എന്നാല്‍ മറ്റ് ചില വിഷയങ്ങള്‍ കാരണം അതിന് കഴിയാതെ പോവുകയായിരുന്നുവെന്നും ചിമ്പു അടുത്തിടെ വ്യക്തമാക്കിയിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ്. മാജിക്കല്‍ കപ്പിളായ ചിമ്പുവിനേയും ഹന്‍സികയേയും വീണ്ടും ഒരുമിപ്പിച്ചത് സംവിധായകനായ യുആര്‍ ജലീലാണ്. സിനിമിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മാജിക്കല്‍ കപ്പിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് സംവിധായകന്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സംവിധായകന്റെ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെയായി ഇരുവരും പഴയ പ്രണയം പൊടിതട്ടിയെടുത്തോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ജീവിതത്തില്‍ ഒരുമിക്കണമെന്ന് കരുതിയിരുന്നതായും എന്നാല്‍ അതിന് കഴിയാതെ വരികയായിരുന്നുവെന്നും ചിമ്പു നേരത്തെ പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം സിനിമയ്ക്കായി ഒരുമിച്ച ഇരുവരും വീണ്ടും പ്രണയത്തിലായോ എന്നാണ് ആരാധകരുടെ ചോദ്യം. ഹന്‍സികയുടെ ജീവിതത്തിലെ 50ാമത്തെ സിനിമയാണ് മഹാ. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവരുമ്പോള്‍ ഇവരുടെ പഴയ പ്രണയവും വാര്‍ത്തകളില്‍ നിറയുകയാണ്.


Click it and Unblock the Notifications











