പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ചിമ്പുവും ഹന്‍സികയും വീണ്ടും ഒന്നിക്കുന്നു?
വാലു എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ഹന്‍സികയും ചിമ്പുവും പ്രണയത്തിലായത്. ആ ചിത്രം റിലീസ് പൂര്‍ത്തിയാക്കി തിയേറ്ററിലെത്തുമ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും സൗഹൃദത്തിലാണെന്നാണ് കേള്‍ക്കുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിമ്പുവും ഹന്‍സികയും വീണ്ടും ഒന്നിക്കുന്നു. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രമായ മഹ യില്‍ ചിമ്പു അതിഥി വേഷത്തിലെത്തുന്നു എന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിനായി ചിമ്പു 10 ദിവസത്തെ കാള്‍ഷീറ്റ് നല്‍കിയിട്ടുണ്ടത്രെ.

പഴയ കാമുകിമാരെ സുഹൃത്തായി കണ്ട് ചിമ്പു ഒരുമിച്ച് അഭിനയിക്കുന്നത് ഇതാദ്യമല്ല. ഇത് നമ്മ ആള് എന്ന ചിത്രത്തിലൂടെ നയന്‍താരയുമായി ഒന്നിച്ച് ചിമ്പു വീണ്ടും സിനിമ ചെയ്തത് വാര്‍ത്തയായിരുന്നു. ആദ്യം എതിര്‍പ്പ് കാണിച്ചെങ്കിലും നയന്‍താരയും പിന്നീട് അഭിനയിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു.


Click it and Unblock the Notifications











