പ്രണയം വിവാഹത്തിലേക്ക്, സിമ്പുവും നിധിയും വിവാഹിതരാകുന്നു, തിയ്യതി ഉടൻ പ്രഖ്യാപിക്കുന്നമെന്ന് റിപ്പോർട്ട്!

തെന്നിന്ത്യയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് തമിഴ് നടൻ സിമ്പു എന്ന സിലംബരസൻ. ജീവിതത്തിൽ നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും വിവാ​ഹത്തിലേക്ക് എത്തിയിരുന്നില്ല. ഈശ്വരൻ എന്ന സിനിമയിൽ സിമ്പുവിന്റെ നായികയായിരുന്ന നിധി അ​ഗർവാളുമായി സിമ്പു പ്രണയത്തിലാണെന്ന് അടുത്തിടെ വ്യാപകമായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇരുവരും ലിവിങ് ടു​ഗെതറിലാണ് എന്ന തരത്തിലാണ് വാർത്തകൾ വന്നത്. സംഭവം വലിയ മാധ്യമ ശ്ര​​ദ്ധ നേടിയതോടെ പ്രതികരണവുമായി നടി നിധി തന്നെ രം​ഗത്തെത്തിയിരുന്നു.

കേട്ടതെല്ലാം ഒന്നും സത്യമല്ലെന്ന് മാത്രമാണ് അന്ന് നിധി പ്രതികരിച്ചത്. അതേസമയം താരം വാർത്തയിലെ ഉള്ളടക്കം പൂർണമായും തള്ള കളഞ്ഞിട്ടില്ല എന്നതും ഇരുവരും പ്രണയത്തിലാണ് എന്ന് ആരാധകർ കുറച്ച് കൂടി ഉറച്ച് വിശ്വസിക്കാൻ കാരണമായി. ഇപ്പോൾ തെന്നിന്ത്യയിലെ സിനിമാമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത് ഇരുവരും വിവാഹിതരാകാൻ തയ്യാറെടുക്കുന്നുവെന്നാണ്. വിവാഹം ഉണ്ടാകുമെന്ന് അറിയിക്കാൻ സിമ്പുവും തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സിമ്പുവിന്റെ പ്രണയത്തെക്കുറിച്ച് മുമ്പ് പലതവണയും സംസാരം ഉണ്ടായിട്ടുള്ളതാണ്. നടിമാരായ നയൻതാരയും ഹൻസികയും വ്യത്യസ്ത കാലഘട്ടങ്ങളിൽ സിമ്പുവിന്റെ കാമുകിമാരായിരുന്നു.

സിമ്പുവിന്റെ കാമുകിമാർ

പല കാരണങ്ങളാൽ ആ ബന്ധങ്ങൾ ദീർഘകാലം നീണ്ട് നിന്നിരുന്നില്ല. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് നയൻതാരയുമായുള്ള സിമ്പുവിന്റെ പ്രണയമാണ്. വല്ലവൻ സിനിമയ്ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. തങ്ങൾ പ്രണയിക്കുന്നുണ്ടെന്ന് ഇരുവരും പരസ്യമായി മാധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ‌ പിന്നീട് പലവിധ കാരണങ്ങളാൽ ഒത്തുപോകാൻ‌ സാധിക്കാതിരുന്നതിനാലാണ് ഇരുവരും പിരിഞ്ഞത്. പിന്നീട് നയൻതാര പ്രഭുദേവയുമായി പ്രണയത്തിലായി. എന്നാൽ‌ ആ ബന്ധവും അധിക കാലം നീണ്ടുനിന്നില്ല. ശേഷമാണ് വിഘ്നേഷ് ശിവനുമായി നയൻതാര പ്രണയത്തിലായത്. 2022ൽ സിമ്പുവും നിധിയും വിവാഹിതരാകുമെന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്.

നിധിയുമായി വിവാഹം ഉടൻ

മുപ്പത്തെട്ടുകാരനായ സിമ്പു പ്രണയത്തിലാണ് എന്ന് വാർത്തകൾ വന്നത് മുതൽ സ്ത്രീ ആരാധികമാരെല്ലാം തകർന്നിരിക്കുകയാണ്. അച്ഛന്റെ സിനിമകളിൽ ബാലതാരമായി അഭിനയി‌ച്ചുകൊണ്ടാണ് സിമ്പു സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വളർന്നപ്പോൽ സിമ്പു നായകനായി. നടൻ എന്നതിലുപരി സംവിധായകൻ, ​​ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭ കൂടിയാണ് സിമ്പു. ഈശ്വരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ചിമ്പുവും നിധിയും തമ്മിൽ പ്രണയത്തിലായതെന്നും ഏകദേശം രണ്ട് വർഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇരുവരും ചെന്നൈയിലെ ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോഡലിങിൽ നിന്ന് സിനിമയിലെത്തിയ നടിയാണ് സിമ്പുവിന്റെ കാമുകിയായ നിധി അ​ഗർവാൾ.

Recommended Video

വേദിയിൽ പൊട്ടിക്കരഞ്ഞ് നടൻ സിലമ്പരസൻ | FilmiBeat Malayalam
സിമ്പു ലിവിങ് ടു​ഗെതറിൽ

ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലാണ് താരം ശോഭിച്ച് നിൽക്കുന്നത്. സിമ്പുവിന്റെ ഈശ്വരന് പുറമെ ജയംരവി ചിത്രം ഭൂമിയാണ് നിധി നായികയായി റിലീസിനെത്തിയ തമിഴ് സിനിമ. 2020 ലോക്ക്ഡൗൺ കാലത്ത് സുശീന്ദ്രന്റെ സംവിധാനത്തിൽ ഒരുക്കിയ സിനിമയായിരുന്നു ഈശ്വരൻ. ​ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചുള്ള സിമ്പുവിന്റെ മേക്കോവർ വലിയ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ പാട്ടുകളും തരം​ഗമായിരുന്നു. വെന്ത് തനിന്തത് കാട് ആണ് ചിമ്പുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവർ ഏറെ ശ്രദ്ധ നേടയിരുന്നു. വിണ്ണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്ക് ശേഷം ചിമ്പു-ഗൗതം മേനോൻ-എ.ആർ റഹ്മാൻ കോമ്പോ ഒരുമിക്കുന്ന ചിത്രം കൂടിയാണ് വെന്ത് തനിന്തത് കാട്. ഏറ്റവും ഒടുവിലായി റിലീസിനെത്തിയ സിമ്പു ചിത്രം മാനാടാണ്.

Read more about: simbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X