സഹകരിക്കുന്നില്ല; നയന്‍താരയ്‌ക്കെതിരെ ചിമ്പു പരാതി നല്‍കി

By Aswini

ചിമ്പു നയന്‍താരയും വീണ്ടും ഒന്നിച്ചെന്നൊക്കെ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും ഒരു സത്യവുമില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. താരങ്ങള്‍ തമ്മില്‍ ഇപ്പോഴും മുട്ടന്‍ ശത്രുതയില്‍ തന്നെയാണ്. അല്ലെങ്കില്‍ പിന്നെ ചിമ്പുവിനൊപ്പം അഭിനയിച്ച ചിത്രം പാതി വഴിയിലിട്ട് നയന്‍താര പോകുമോ?, നയന്‍താരയ്‌ക്കെതിരെ ചിമ്പു സിനിമാ സംഘടനകളില്‍ പരാതി നല്‍കുമോ?

അതെ അതാണ് വിഷയം, പാസാങ്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പാണ്ഡിരാജ് ചിമ്പുവിനെയും നയന്‍താരയെയും താരജോഡികളാക്കി ഒരുക്കുന്ന ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ നിന്നും നടി പിന്മാറിയതിനെ തുടര്‍ന്ന് ചിമ്പു തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിലും തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സിലിലും പരാതി നല്‍കിയത്രെ. തുടര്‍ന്ന് വായിക്കൂ ചിത്രങ്ങളിലൂടെ...

വിഷയത്തെ കുറിച്ച് നയന്‍താര പറയുന്നത്

സഹകരിക്കുന്നില്ല; നയന്‍താരയ്‌ക്കെതിരെ ചിമ്പു പരാതി നല്‍കി

ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നയന്‍താര പറഞ്ഞത് ഇപ്രകാരമാണ്; അനുവദിച്ച ഡേറ്റിന് കൃത്യമായി ചിത്രം പൂര്‍ത്തിയാക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചില്ല. ഇപ്പോള്‍ എനിക്ക് മറ്റു ചിത്രങ്ങളുമായി തിരക്കാണ്. ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടി മാത്രം പുതിയ ഷെഡ്യൂള്‍ ഉണ്ടാക്കാന്‍ സാധ്യമല്ല.

ശമ്പളം തന്നോ?

സഹകരിക്കുന്നില്ല; നയന്‍താരയ്‌ക്കെതിരെ ചിമ്പു പരാതി നല്‍കി

അതേ സമയം മറ്റൊരു പരാതി നയന്‍താര പ്രൊഡ്യൂസര്‍ കൗണ്‍സിലിനും നടികര്‍ സംഘത്തിലും സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കൃത്യമായ ഡേറ്റിന് തനിക്ക് ശമ്പളം നല്‍കിയില്ല എന്നാണ് ഇതില്‍ നയന്‍ ആരോപിയ്ക്കുന്നത്.

പാണ്ഡിരാജിനിതിരെ

സഹകരിക്കുന്നില്ല; നയന്‍താരയ്‌ക്കെതിരെ ചിമ്പു പരാതി നല്‍കി

സംവിധായകന്‍ പാണ്ഡിരാജിനെതിരെ നേരത്തെ ടിആര്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകന്റെ നിരുത്തരവാദപരമായ സമീപനമാണ് ചിത്രം ഡിലെ ആകാന്‍ കാരണമെന്ന് പറഞ്ഞാണ് ടി ആര്‍ പരാതി നല്‍കിയത്.

സാമ്പത്തിക പ്രശ്‌നം

സഹകരിക്കുന്നില്ല; നയന്‍താരയ്‌ക്കെതിരെ ചിമ്പു പരാതി നല്‍കി

ടിആര്‍റിന്റെ പരാതി ഇപ്രകാരം; പ്രൊഡക്ഷന്‍ ഹൗസിന് ഇപ്പോള്‍ സാമ്പത്തികമായി അല്പം പ്രശ്‌നങ്ങളുണ്ടെന്നും നമുക്ക് ഷൂട്ടുങുമായി മുന്നോട്ടുപോകാമെന്നും പണം പിന്നീട് നല്‍കാമെന്നും സംവിധായകന്‍ പാണ്ഡിരാജ് പറഞ്ഞുവത്രെ.

അരാണ് നിര്‍മാതാക്കള്‍

സഹകരിക്കുന്നില്ല; നയന്‍താരയ്‌ക്കെതിരെ ചിമ്പു പരാതി നല്‍കി

തങ്ങളുടെ സ്വന്തം ബാനറായ സിമ്പു സിനി ആര്‍ട്‌സിന്റെ ബാനറില്‍ ചിമ്പുവും അച്ഛന്‍ ടി രാജേന്ദ്രനും അമ്മ ഉഷ രാജേന്ദ്രനും സഹോദരന്‍ കുരലരസനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ചിത്രീകരിക്കാന്‍ ബാക്കി

സഹകരിക്കുന്നില്ല; നയന്‍താരയ്‌ക്കെതിരെ ചിമ്പു പരാതി നല്‍കി

ഒരു ഗാനരംഗവും രണ്ട് സീനുകളും മാത്രമേ ഇനി നയന്‍താരയെ വച്ച് ചിത്രീകരിക്കാനുള്ളൂ. അതിന് നടി സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് ചിമ്പു പരാതി നല്‍കിയിരിക്കുന്നത്.

ഒരു ഗാനരംഗം

സഹകരിക്കുന്നില്ല; നയന്‍താരയ്‌ക്കെതിരെ ചിമ്പു പരാതി നല്‍കി

എഴുതി പൂര്‍ത്തിയാക്കിയ ഒരു ഗാന രംഗം കമ്പോസ് ചെയ്യുന്നതില്‍ സംഗീത സംവിധായകനായ കുരലരസന്‍ വീഴ്ച വരുത്തിയതും ചിത്രത്തിന് വിപരീതമായി ഭവിച്ചു. ഈ ഗാന രംഗമാണ് ഇപ്പോള്‍ ചിത്രീകരിക്കാന്‍ ബാക്കി നില്‍ക്കുന്നത്.

നയനും ചിമ്പുവും ഫ്രണ്ട്‌സായിരുന്നോ?

സഹകരിക്കുന്നില്ല; നയന്‍താരയ്‌ക്കെതിരെ ചിമ്പു പരാതി നല്‍കി

ഇത് നമ്മ ആള് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതുവരെ നയന്‍താരയും മുന്‍ കാമുകന്‍ ചിമ്പുവും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങി പാതിയാവുമ്പോഴേക്കും തങ്ങള്‍ നല്ല ഫ്രണ്ട്‌സാണെന്നും പറഞ്ഞ് ഇരുവരും രംഗത്തെത്തി. ഇപ്പോള്‍ ആ ഫ്രണ്ട്ഷിപ്പും പോയി എന്നുവേണം അനുമാനിക്കാന്‍

എന്താണ് സിനിമയുടെ ഭാവി

സഹകരിക്കുന്നില്ല; നയന്‍താരയ്‌ക്കെതിരെ ചിമ്പു പരാതി നല്‍കി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഇത് നമ്മ ആളിന്റെ ഭാവി എന്താണെന്നാണ് ഇപ്പോള്‍ അറിയേണ്ടത്. കോംപ്രമൈസ് ചെയ്ത് നയന്‍താര വീണ്ടും അഭിനയിക്കുമോ? അതോ, നായികയില്ലാതെ ആ ഗാനരംഗവും സീനുകളും തിരുത്തിയെഴുതി സിനിമ പൂര്‍ത്തിയാക്കുമോ? കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X