ചിമ്പു-ഗൗതം മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു! ഇത്തവണയെത്തുക ഒരു ആക്ഷന്‍ എന്റടെയ്‌നറുമായി
വിണ്ണൈത്താണ്ടി വരുവായ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് ചിമ്പുവും ഗൗതം മേനോനും. ആദ്യ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കികൊണ്ടായിരുന്നു ഈ കൂട്ടുകെട്ട് തമിഴില്‍ ഒന്നിച്ചിരുന്നത്. തൃഷയും ചിമ്പുവും ഒന്നിച്ച ചിത്രത്തിന് മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു,
ചിമ്പുവിന്റെയും തൃഷയുടെയും പ്രകടനത്തോടെയാപ്പം ഗൗതം മേനോന്റെ മേക്കിങ്ങും ചിത്രത്തില്‍ മികച്ചുനിന്നിരുന്നു. വിണ്ണൈത്താണ്ടി വരുവായയ്ക്ക് ശേഷം അച്ചം എന്‍ബത് മഠമയെടാ എന്ന ചിത്രത്തിലാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചിരുന്നത്. രണ്ടാമത്തെ ചിത്രത്തിനും മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു.

ഇപ്പോഴിതാ ഇവരുടെ മൂന്നാമത്തെ സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇത്തവണ ഒരു ആക്ഷന്‍ എന്റര്‍ടെയിനറുമായിട്ടാകും ഈ കൂട്ടുകെട്ട് എത്തുകയെന്നാണ് അറിയുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ തന്നെയായിരിക്കും ഇത്തവണയും ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുക. നേരത്തെ വിണ്ണൈത്താണ്ടി വരുവായ 2 ഒരുക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെങ്കിലും അതിനു മുന്‍പ് ഈ ചിത്രമൊരുക്കാനുളള തയ്യാറെടുപ്പുകളിലാണ് ഇവരെന്നാണ് അറിയുന്നത്.
പുതിയ ചിത്രങ്ങളുടെ റിലീസിനു ശേഷമായിരിക്കും ഗൗതം മേനോന്‍ ചിമ്പു ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുക. തമിഴില്‍ മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിലായിരുന്നു ചിമ്പു എറ്റവുമൊടുവിലായി അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications











