»   » ചിമ്പുവും ഹന്‍സികയും വിവാഹിതരാകും?

ചിമ്പുവും ഹന്‍സികയും വിവാഹിതരാകും?

Posted By:
Subscribe to Filmibeat Malayalam

ചിലമ്പരശനും ഹാന്‍സിക മൊത്‌വാനിയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ തമിഴകത്ത് പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പലവട്ടം വാര്‍ത്തകള്‍ വന്നപ്പോഴും പ്രണയവാര്‍ത്ത നിഷേധിക്കുകയായിരുന്നു ചിമ്പുവും ഹന്‍സികയും ചെയ്തത്. എന്തായാലും ഇക്കാര്യത്തിലെ സത്യമെന്തെന്ന് അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ആശ്വാസമായി ഹന്‍സികയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുകയാണ്.

ചിമ്പുവും താന്‍ പ്രണയത്തിലാണെന്ന് ഹന്‍സിക പറയുന്നു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുറേനാളുകളായി എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പലകാര്യങ്ങളും കേള്‍ക്കുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഞാനാഗ്രഹിക്കുകയാണ്, അതേ ഞങ്ങള്‍ പ്രണയത്തിലാണ്. ഇതില്‍ക്കൂടുതലായി സ്വകാര്യജീവിതത്തെക്കുറിച്ച് ഒന്നും പറയാന്‍ തയ്യാറല്ല- എന്നിങ്ങനെയാണ് ഹന്‍സികയുടെ ട്വീറ്റ്.

ഇതില്‍ അല്‍പം കൂടി കടന്നാണ് ചിമ്പുവിന്റെ ട്വീറ്റ്. ചില മാധ്യമങ്ങള്‍ എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുണ്ട്, അത് നിര്‍ത്തണം. അതേ ഞാനും ഹന്‍സികയും പ്രണയത്തിലാണ്. ഞങ്ങളുടെ വിവാഹം കുടുംബങ്ങള്‍ സംസാരിച്ച് തീരുമാനിയ്ക്കും- ഇതാണ് ചിമ്പുവിന്റെ ട്വീറ്റ്.

ചിമ്പുവിന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന രണ്ട് ചിത്രങ്ങളിലും നായകാനായകന്മാരായി അഭിനയിക്കുന്നത് ഇവര്‍തന്നെയാണ്. വാലു, വേട്ടൈ മന്നൈന്‍ എന്നിവയാണ് ഈ ചിത്രങ്ങള്‍.

തമിഴകത്ത് പ്രണയവുമായി ബന്ധപ്പെട്ട ഗോസിപ്പുകോളങ്ങളിലെ പ്രധാന താരമാണ് ചിമ്പു. ഒട്ടേറെ നായികമാരുമായി ചിമ്പു പ്രണയത്തിലാവുകയും ബന്ധം തകരുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഇപ്പോള്‍ ഏറ്റവും പുതിയതായി സംഭവിച്ചിരിക്കുന്ന ഈ പ്രണയത്തിന്റെ കാര്യത്തില്‍ ചിമ്പു വലിയ ആത്മനിയന്ത്രണം പാലിക്കുന്നുണ്ടെന്നാണ് തമിഴകത്തെ സംസാരം.

മറ്റ് പാപ്പരാസികള്‍ക്ക് ചിമ്പുവിന്റെ പ്രണയവും വലിയ സാധ്യതകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഹന്‍സികയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാനായി ചിമ്പു പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗോസിപ്പുകള്‍ പരിധിവിടരുതെന്ന ചിന്തയിലാകണം ചിമ്പുവും ഹന്‍സികയും പരസ്പരധാരണയോടെ പ്രണയകാര്യം വെളിപ്പെടുത്തിയതെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

English summary
Simbu and Hansika Motwani has finally put an end to all spectulations regarding their relationship

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam