ചിമ്പുവും കാമുകിമാരും, കാണൂ
ചിമ്പു എന്ന സിലമ്പരസനൊപ്പം അഭിനയിച്ച നായികമാര്‍ക്കൊപ്പം നടനൊപ്പം ഗോസിപ്പുകോളത്തില്‍ പ്രത്യക്ഷപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ജ്യോതിക, സ്‌നേഹ തുടങ്ങിയവരെ പോലുള്ള ഒന്ന് രണ്ട് നായികമാര്‍ മാത്രമാണ് ചിമ്പുവിനൊപ്പം അഭിനയിച്ച് പേര്‌ദോഷം കേള്‍പിക്കാത്ത കടന്നുപോയത്. ചിമ്പുവിനൊപ്പം ചേര്‍ക്കപ്പെട്ട ചില നായികമാരെ കാണാം.

ചിമ്പുവും കാമുകിമാരും
ചിമ്പുവിനൊപ്പം ഏറ്റവും കൂടുതല്‍ പറഞ്ഞു കേട്ട പേരാണ് നയന്‍താരയുടേത്. വല്ലവന്‍ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും അടുത്തത്. പിന്നീട് പ്രഭുദേവയ്‌ക്കൊപ്പം പോയ നയന്‍ ഇപ്പോള്‍ മടങ്ങിവന്ന് വീണ്ടും ചിമ്പുവിനൊപ്പം ഇത് നമ്മ ആള് എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയാണ്. വീണ്ടും ഗോസിപ്പുകള്‍ കേള്‍ക്കുന്നുണ്ട്.

ചിമ്പുവും കാമുകിമാരും
നയന്‍താരയുമായി ബ്രേക്കപ്പ് ആയതിന് ശേഷം ചിമ്പുവിനൊപ്പം പറഞ്ഞു കേട്ട പേര് ഹന്‍സികയുടേതാണ്. വാലു എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ചിമ്പുവും ഹന്‍സികയും അടുത്തത്. വിവാഹം വരെ എത്തി നിന്ന റിലേഷന്‍ പിന്നെ വേര്‍പിരിഞ്ഞു.

ചിമ്പുവും കാമുകിമാരും
ഒടുവില്‍ ചിമ്പുവിനൊപ്പം പറഞ്ഞു കേട്ട പേര് കന്നട നടി ഹര്‍ഷികയുടേതാണ്. ഹന്‍സികയുമായുള്ള പ്രണയം ഉലച്ചിലിലാണെന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് ചിമ്പുവും ഹര്‍ഷികയും തമ്മിലുള്ള ചുംബന രംഗത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ ഇവര്‍ ഒരുമിച്ച് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല.

ചിമ്പുവും കാമുകിമാരും
ചിലമ്പാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് മുംബൈക്കാരിയായ സന ഖാനൊപ്പം ചിമ്പുവിന്റെ പേര് കേട്ടത്. ചിമ്പുവിനൊപ്പം കേട്ട ഹോട്ടസ്റ്റ് നടിമാരില്‍ ഒരാളാണ് സന

ചിമ്പുവും കാമുകിമാരും
ധനുഷിന്റെ ഭാര്യയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യയ്‌ക്കൊപ്പവും ചിമ്പുവിന്റെ പേര് പറഞ്ഞുകേട്ടു. ഇക്കാര്യത്തെ ചൊല്ലിയാണ് ചിമ്പുവും ധനുഷും നല്ല ബന്ധം സൂക്ഷിക്കാത്തതെന്നും കേട്ടിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വാര്‍ത്തകള്‍ നിഷേധിച്ചു.

ചിമ്പുവും കാമുകിമാരും
പോട പോടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ശരത്ത് കുമാറിന്റെ മകളും നടിയുമായ വരലക്ഷമിയുമായി ചിമ്പുവിന്റെ പേര് കേട്ടത്. പക്ഷെ ഇപ്പോള്‍ വിശാലും വരലക്ഷമിയും വിവാഹിതരാകാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു.

ചിമ്പുവും കാമുകിമാരും
വിണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന് ശേഷം തൃഷയും ചിമ്പുവും പ്രണയത്തിലായില്ലെങ്കിലേ അത്ഭുതമുള്ളൂ. അത്രയേറെ ചുംബന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. പക്ഷെ അത് ചിമ്പുവിന്റെയും തൃഷയുടെ ഇടയിലെ കെമിസ്ട്രി മാത്രമായിരുന്നു. അല്ലെങ്കില്‍ ഒരു പബ്ലിസിറ്റി സ്റ്റണ്ട്

ചിമ്പുവും കാമുകിമാരും
ചിമ്പു ആന്‍ഡ്രിയയുമായി പ്രണയത്തിലാണെന്നും കേട്ടിരുന്നു. എന്നാല്‍ ഇതേ കുറിച്ച് ആന്‍ഡ്രിയയോട് ചോദിച്ചപ്പോള്‍ ചിമ്പുവിന്റെ ഫോണ്‍ നമ്പര്‍ പോലും എന്റെ പക്കലില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ഇപ്പോള്‍ ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുകയാണ് ചിമ്പുവും ആന്‍ഡ്രിയയും


Click it and Unblock the Notifications